വീസാ ചട്ടം പരിഷ്കരിക്കണമെന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍

BIS-SETHARAMANന്യൂഡല്‍ഹി: രാജ്യത്തെ ടൂറിസം, സേവന മേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ വീസാ ചട്ടം പരിഷ്കരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇ-വീസ, വീസ ഓണ്‍ അറീവല്‍ എന്നിങ്ങനെ വീസാ ചട്ടം ലഘൂകരിക്കണമെന്നാണ് ആവശ്യം. ഇതുവഴി ടൂറിസം വര്‍ധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷയെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയില്‍ വന്നതിനുശേഷം മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് വീണ്ടും ഇന്ത്യയിലേക്കു തിരിച്ചുവരണമെങ്കില്‍ വീണ്ടും വീസ എടുക്കേണ്ടതായി വരുന്നു. ഇതൊഴിവാക്കാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ വേണമെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച ശിപാര്‍ശ ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സേവനമേഖലയുടെ വളര്‍ച്ച വേഗത്തിലാക്കുകയാണ് ഇതുവഴി വാണിജ്യമന്ത്രാലയം ലക്ഷ്യംവയ്ക്കുന്നത്.

വീസാ ചട്ടങ്ങള്‍ സുഗമമാക്കിയാല്‍ വിനോദസഞ്ചാര മേഖലയിലും വിദേശ വിനിമയത്തിലും 8000 കോടി ഡോളറിന്റെ അധികവരുമാനം രാജ്യത്തിനു നേടാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Related posts