സമ്പന്ന രാജ്യം: ഇന്ത്യ ഏഴാമത്

bis-sambannamന്യൂഡല്‍ഹി: ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളില്‍ ഇന്ത്യ ഏഴാമത്. 5.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ മൊത്തം ആസ്തി. പട്ടികയില്‍ അമേരിക്കയാണ് ഒന്നാമത്. ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യക്കു പിന്നാലെ കാനഡ (4.7 ലക്ഷം കോടി ഡോളര്‍), ഓസ്‌ട്രേലിയ (4.5 ലക്ഷം കോടി ഡോളര്‍), ഇറ്റലി (4.4 ലക്ഷം കോടി ഡോളര്‍) എന്നീ രാജ്യങ്ങളാണുള്ളത്.

48.9 ലക്ഷം കോടി ഡോളറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ആസ്തി. ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 17.4 ലക്ഷം കോടി ഡോളറും 15.1 ലക്ഷം കോടി ഡോളറുമാണ് ഈ രാജ്യങ്ങളുടെ മൊത്തം ആസ്തി.ആദ്യ പത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ യുണൈറ്റഡ് കിംഗ്ഡം, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്.

വ്യക്തികളുടെ മൊത്തം സ്വത്താണ് രാജ്യത്തിന്റെ ആസ്തിയായി കണക്കാക്കുന്നത്. ഭൂമി, പണം, ഓഹരികള്‍, മറ്റു നിക്ഷേപങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജനസംഖ്യ ഏറിയത് ജനങ്ങളുടെ ആളോഹരി വരുമാനവും ആസ്തിയും മെച്ചപ്പെടുത്തി. ഇതാണ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടാനുള്ള കാരണം. എന്നാല്‍, ഓസ്‌ട്രേലിയയുടെ ആകെ ജനസംഖ്യ 2.2 കോടി ആണെന്നുള്ളത് ശ്രദ്ധേയമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനു മുകളിലായി അതിവേഗം വളരുന്ന രാജ്യമാണ് ചൈന. ഓസ്‌ട്രേലിയയും ഇന്ത്യയും ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നുണെ്ടങ്കിലും ഇറ്റലിയെ മറികടന്നിട്ട് 12 മാസമേ ആയിട്ടുള്ളൂ എന്നാണ് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ട്. 2016 ജൂണ്‍ വരെയുള്ള കണക്കിലാണ് ഈ റാങ്കിംഗ് നടത്തിയിരിക്കുന്നത്.

Related posts