സെന്‍സെക്‌സിനെയും നിഫ്റ്റിയെയും തളര്‍ത്തി സാമ്പത്തിക വര്‍ഷാന്ത്യം

bis-sensexവിപണി വിശേഷം / കെ.ബി. ഉദയഭാനു

മുംബൈ: ഓഹരി സൂചിക നാലാഴ്ചകളില്‍ കാഴ്ചവെച്ച ബുള്‍ തരംഗത്തിനുശേഷം തളര്‍ച്ചയില്‍ അകപ്പെട്ടു. സാമ്പത്തിക വര്‍ഷാന്ത്യമായിരുന്നതിനാല്‍ ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പിന് ഓപ്പറേറ്റര്‍മാര്‍ ഉത്സാ ഹിച്ചത് സെന്‍സെക്‌സിനെയും നിഫ്റ്റിയെയും തളര്‍ത്തി. ബിഎസ്ഇ സൂചിക 67 പോയിന്റും നിഫ്റ്റി മൂന്ന് പോയിന്റും നഷ്ടത്തിലാണ്. വിദേശ ഫണ്ടുകള്‍ ഇന്ത്യയിലെ നിക്ഷേപ താത്പര്യം നിലനിര്‍ത്തി. കഴിഞ്ഞവാരം അവര്‍ 9971 .41 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഡോളര്‍ പ്രവാഹത്തിനിടയില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപയും കരുത്തു കാണിച്ചു. രൂപയുടെ വിനിമയ മുല്യം 66.81ല്‍നിന്ന് 66.22ലേക്ക് കയറി. ഫണ്ട് പ്രവാഹം ഇടപാടുകളുടെ വ്യാപ്തിയിലും മുന്നേറ്റം സൃ ഷ്ടിച്ചു. ബിഎസ്ഇയില്‍ 13,792.46 കോടി രൂപയുടെയും എന്‍എസ്ഇയി ല്‍ 96,668.10 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. മുന്‍ വാരം ഇത് 9151.54 കോടിയും 49,672.25 കോടി രൂപയും മാത്രമായിരുന്നു.

2015-16 സാമ്പത്തിക വര്‍ഷം സെ ന്‍സെക്‌സ് 9.36 ശതമാനം നഷ്ടത്തിലാണ്. ഈ കാലയളവില്‍ നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം ഏഴ് ലക്ഷം കോടി രൂപ. വിദേശ ധനകാര്യസ്ഥാ പനം നിക്ഷേപം തിരിച്ചു പിടിക്കാന്‍ കാണിച്ച മത്സരം ഓഹരി സൂചികയെ ഉലച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ ഫണ്ടുകള്‍ 18,000 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു.

ചൊവ്വാഴ്ച ആര്‍ബിഐ വായ്പാ അവലോകനം നടത്തും. വരള്‍ച്ച രൂക്ഷമായതിനാല്‍ നാണ്യപ്പെരുപ്പത്തി ല്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കാം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകളില്‍ ഭേദഗതികള്‍ വരുത്താം. അതേ സമയം റിവേഴ്‌സ്, റിപ്പോ റിവേഴ്‌സ് നിരക്കുകളില്‍ മാറ്റം വരുത്തില്ലെ ന്നും വിലയിരുത്തലുമുണ്ട്.

ബോംബെ സെന്‍സെക്‌സ് 24,855-25,480 റേഞ്ചില്‍ സഞ്ചരിച്ചു. വാരാന്ത്യം സൂചിക 25,269ലാണ്. ഈവാരം ആദ്യ പ്രതിരോധം 25,554ലാണ്. ഇത് മറികടന്നാല്‍ 25,839-26,199 റേഞ്ചിലേക്ക് ഉയരാന്‍ ശ്ര മം നടത്താം. വീണ്ടും ലാഭമെടുപ്പിലേക്ക് ഓപ്പറേറ്റര്‍മാര്‍ തിരിഞ്ഞാല്‍ സെന്‍സെക്‌സിന് 24,909ല്‍ ആദ്യ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാല്‍ വിപണി 24,549-24,264 റേഞ്ചിലേക്ക് പരീക്ഷണങ്ങള്‍ക്ക് നടത്താം. മറ്റ് സാങ്കേതിക വശങ്ങളിലേക്ക് തിരി ഞ്ഞാല്‍ പാരാബോളിക്ക് എസ്ഏ ആര്‍, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് ഇവ ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റി ക്ക്, എംഏസിഡി ബുള്ളിഷെങ്കിലും ഓവര്‍ ബോട്ട് സോണിലാണ്. ആര്‍ എസ്‌ഐ-4 ന്യൂട്ടറല്‍ റേഞ്ചിലും.

നിഫ്റ്റി സൂചിക 7587ല്‍നിന്ന് 7775 വരെ കയറിയ ശേഷം വാരാ ന്ത്യം 7713 പോയിന്റിലാണ്. ക്ലോസിം ഗ് വേളയില്‍ 7700ന് മുകളില്‍ ഇടം കണെ്ടത്തിയത് വിപണിയുടെ കരുത്തായി വിലയിരുത്താം. 100 ഡേ മു വിംഗ് ആവറേജായ 7600ന് മുകളില്‍ നീങ്ങുന്ന നിഫ്റ്റിക്ക് പക്ഷേ 200 ഡേ മുവിംഗ് റേഞ്ചായ 7740ല്‍ കടുത്ത പ്രതിരോധം നേരിടാം.

ഒറ്റകുതിപ്പില്‍ പ്രതിരോധ മേഖല മറികടക്കാനായില്ലെങ്കില്‍ പുള്‍ ബാക്ക് റാലില്‍ ഇരട്ടി കരുത്തോടെ തിരിച്ചുവരവിന് സൂചിക കാത്തിരിക്കേണ്ടി വരും. അത്തരം കുതിപ്പിന് 7862വരെ നിഫ്റ്റിയെ ഉയര്‍ത്താ നാവും. ഈവാരം 7795ലും 7878ലും തടസങ്ങള്‍ നിലവിലുണ്ട്. വിദേശ മാര്‍ക്കറ്റുകളില്‍നിന്ന് അനുകൂല വാര്‍ത്തകള്‍ക്കൊപ്പം ആര്‍ബിഐ യും നിക്ഷേപകര്‍ക്ക് അനുകൂലമായ ചുവടുവെപ്പുകള്‍ നടത്തിയാല്‍ നി ഫ്റ്റി 7982 വരെ കുതിച്ചു കയറാം. എന്നാല്‍ തിരിച്ചടി സംഭവിച്ചാല്‍ 7608-7504ല്‍ താങ്ങുണ്ട്.

ചൈനീസ് മാന്ദ്യം മൂലം വര്‍ഷ ത്തിന്റെ ആദ്യ മൂന്ന് മാസക്കാലം ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്ക് തിളങ്ങാനായില്ല. യൂറോപ്യന്‍ മാര്‍ക്കറ്റുകളും തളര്‍ച്ചയിലാണ്. യുഎസ് തൊഴില്‍ മേഖലയില്‍നിന്നുള്ള പുതിയ കണക്കുകളും ക്രൂഡ് ഓയിലിന്റെ കുറ ഞ്ഞ വിലയും നിക്ഷേപകരെ വിപ ണിയില്‍നിന്ന് പിന്തിരിപ്പിച്ചു. യുഎസ് മാര്‍ക്കറ്റായ ഡൗ ജോണ്‍സ് സൂചിക നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 17,792 റേഞ്ചിലാ ണ്. എസ് ആന്റ് പി 2072ലും നാസ് ഡാക് 4914ല്‍ ക്ലോസിംഗ് നടന്നു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 36.63 ഡോളറിലാ ണ്. ഒപ്പെക്ക് 17ന് ദോഹയില്‍ യോഗം ചേരും. ഒരു ഡസന്‍ എണ്ണ ഉത്പാദന രാജ്യങ്ങള്‍ യോഗത്തില്‍ സംബന്ധി ക്കും. എണ്ണ ഉത്പാദനം കുറക്കുന്ന കാര്യം മുഖ്യമായും ചര്‍ച്ച ചെയ്യുന്നതിനാല്‍ പല അംഗരാജ്യങ്ങളും യോഗത്തില്‍നിന്ന് വിട്ടു നില്‍ക്കാം.

ബ്രസീലും അര്‍ജന്റീനയും യോഗത്തില്‍ സംബന്ധിക്കില്ല. ഇറാന്‍ യോഗത്തില്‍ പങ്കെടുക്കുന്നത് ശ്ര ദ്ധേയമാണ്. രാജ്യാന്തര വിപണിയില്‍ വീണ്ടും കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ഇറാന്‍ പക്ഷേ ഉത്പാദനം കുറയ്ക്കാന്‍ തയ്യാറാവില്ല. മാര്‍ച്ചില്‍ ക്രൂഡ് ഓയില്‍ ഉത്പാദനം ഏറ്റവും ഉയര്‍ന്ന തലത്തിലാണ്.

Related posts