മുംബൈ: പാര്‍ലമെന്റില്‍ മന്ത്രി സുരേഷ് പ്രഭു ഇന്നു റെയില്‍വേ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ബജറ്റിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഓഹരി വിപണിയെ തളര്‍ത്തി. സെന്‍സെക്‌സ് 321.25 പോയിന്റ് ഇടി ഞ്ഞ് 23,088.93ല്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ചത്തെ പൊതുബജറ്റിനെക്കുറിച്ചുള്ള ആശങ്ക നിക്ഷേപകരെ വിപണിയില്‍നിന്ന് അകറ്റി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുറഞ്ഞതും സൗദി അറേബ്യ ഉത്പാദനം കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചതും ഏഷ്യന്‍ വിപണികളെ പ്രതികൂലമായി ബാധിച്ചു. നിഫ്റ്റി 90.85 പോയിന്റ് താഴ്ന്ന് 7,018.70ത്തില്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 321 പോയിന്റ് ഇടിഞ്ഞു
