ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യ 75-ാമത്. യുകെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്വിസ് ബാങ്കുകളിലെ ഇന്ത്യയില്‍നിന്നുള്ള നിക്ഷേപം കുറഞ്ഞെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം 61-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.2007 വരെ റാങ്കിംഗില്‍ ആദ്യ 50ല്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യ 2004ലാണ് ഏറ്റവും അധികം നിക്ഷേപം നടത്തിയത്. അന്ന് 37-ാം സ്ഥാനത്തെത്തിയിരുന്നു.
സ്വിസ് നിക്ഷേപം: ഇന്ത്യ 75-ാം സ്ഥാനത്ത് യുകെ ഒന്നാമത്
