108 ആം​ബു​ല​ൻ​സി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​ക്ക് സു​ഖ പ്ര​സ​വം; എല്ലാസൗകര്യവുമൊരുക്കി അഖിൽ; 108ൽ അ​ഖി​ൽ ​എ​ടു​ക്കു​ന്ന 10​മ​ത്തെ പ്ര​സ​വം;   കല്ലറ ആംബുലൻസിൽ നടക്കുന്ന 13മത്തെ പ്രസവവും

കല്ലറ : ആം​ബു​ല​ൻ​സി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​ക്ക് സു​ഖ പ്ര​സ​വം .ക​ല്ല​റ-​പാ​ലോ​ട് റോ​ഡി​ൽ ഭ​ര​ത​ന്നൂ​രി​നു സ​മീ​പ​മാ​ണ് സം​ഭ​വം. പാ​ങ്ങോ​ട് താ​മ​സി​ക്കു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​നി പും​ഫ(26) ആ​ണ് 108 ആം​ബു​ല​ൻ​സി​ൽ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ഇ​ന്ന​ലേ രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പും​ഫ​യെ ഭ​ർ​ത്താ​വ് കി​ര​ണ്‍ ഓ​ട്ടോ റി​ക്ഷ​യി​ൽ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യി.

എ​ന്നാ​ൽ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ഭ​ര​ത​ന്നൂ​ർ എ​ത്തി​യ​പ്പോ​ൾ പും​ഫ​ക്ക് വേ​ദ​ന ക​ല​ശ​ലാ​കു​ക​യും മു​ന്നോ​ട്ടു സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​തെ അ​വ​സ്ഥ ഉ​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു​യെ​ന്ന് കി​ര​ണ്‍ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ട്ടോ റി​ക്ഷ നി​റു​ത്തി റോ​ഡ് വ​ശ​ത്താ​യി പും​ഫ​യെ ഇ​റ​ക്കി കി​ട​ത്തി​യ ശേ​ഷം കി​ര​ണ്‍ 108ൽ ​വി​വ​രം അ​റി​യി​ക്കു​ക​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ക​ല്ല​റ മേ​ഖ​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 108 ആം​ബു​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തി. ആം​ബു​ല​ൻ​സ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ(​ഇ​എം​ടി) അ​ഖി​ലിന്‍റെ പ​രി​ശോ​ധ​ന​യി​ൽ പും​ഫ​യെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് വ​ശ​ത്തു ത​ന്നെ പ്ര​സ​വം എ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി​യ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ലി​കേ​ഷ് ഉ​ട​ൻ ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്ന് ഇ​വ​രെ എ​സ്എടി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പും​ഫ​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ​മാ​ണ് ഇ​ത്.

ഭ​ർ​ത്താ​വ് കി​ര​ണ്‍ പാ​ങ്ങോ​ടു​ള്ള കോ​ഴി ഫാം ​ജീ​വ​ന​ക്കാ​ര​നാ​ണ്. മെ​യി​ൽ നേ​ഴ്സ് ആ​യ അ​ഖി​ൽ 108ൽ ​എ​ടു​ക്കു​ന്ന പ​ത്താ​മ​ത്തെ പ്ര​സ​വ​വും ക​ല്ല​റ 108 ആം​ബു​ല​ൻ​സി​ൽ ന​ട​ക്കു​ന്ന പ​തി​മൂ​നാ​മ​ത്തെ പ്ര​സ​വ​വു​മാ​ണ് ഇ​ത്.

Related posts