11കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

alp-ARRESTപത്തനാപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍ . കടയ്ക്കല്‍ അനില്‍ ഭവനില്‍  അനി(38) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അയല്‍വാസികളോട് സംസാരിക്കവെ പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് പത്തനാപുരം പോലീസില്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടി നിരവധി നാളുകളായി പീഡനത്തിനിരയായതായി പറയുന്നു. പത്തനാപുരം എസ് ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.പ്രതിയെ ഇന്ന് റിമാന്റ് ചെയ്യും.വിവാഹിതനും,രണ്ട് കുട്ടികളുടെ പിതാവുമാണ് അനി.

Related posts