പണം വാങ്ങി 13കാരിയെ അമ്മ കാമുകനു വിറ്റു ! ഞെട്ടിക്കുന്ന സംഭവം ആറന്മുളയില്‍…

പത്തനംതിട്ടയിലെ ആറന്മുളയില്‍ ലൈംഗികപീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി അമ്മ വിറ്റതാണെന്ന് പൊലീസ്.

ലോറി ഡ്രൈവറായ കാമുകനും സുഹൃത്തിനുമാണ് പണം വാങ്ങിയ ശേഷം അമ്മ 13 കാരിയായ പെണ്‍കുട്ടിയെ നല്‍കിയതെന്ന് ആറന്മുള പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ലോറി ഡ്രൈവറായ യുവാവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു.

ആറന്മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ 13 കാരിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

കുട്ടി വീട്ടില്‍ തിരിച്ചെത്തിയ വിവരം പഞ്ചായത്ത് അംഗം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.

ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് അമ്മയുടെ കാമുകനാണെന്നും പൊലീസ് പറഞ്ഞു.

Related posts

Leave a Comment