കോട്ടയം: മാസങ്ങളായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം നിയന്ത്രണവിധേയമായില്ല. നാടും നഗരവും മഞ്ഞപ്പിത്തത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. വിജയപുരം, കുമാരനല്ലൂർ, പാറന്പുഴ എന്നിവിടങ്ങളിലായി നിരവധി പേർ മഞ്ഞപ്പിത്തബാധിതരാണ്. കൂടുതൽ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വേനലിന്റെ തുടക്കത്തിൽതന്നെ രോഗം ഇതരപ്രദേശങ്ങളിലേക്കു പടരുകയാണ്. പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന കിണറുകളും കുളങ്ങളും ഉടൻ ശുചീകരിക്കാൻ നിർദേശിച്ചു. വരൾച്ച രൂക്ഷമായാൽ അടുത്ത മാസത്തോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം പടരുമെന്നാണ് സൂചന. തട്ടുകടകളിൽനിന്ന് ഭക്ഷണം കഴിക്കുന്നവർക്കാണ് അടുത്തദിവസങ്ങളിലായി രോഗം കൂടുതൽ ബാധിച്ചത്. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്താറേയില്ല. ഇവിടങ്ങളിൽ തിളപ്പിച്ചാറിച്ച വെള്ളമല്ല കുടിക്കാൻ കൊടുക്കുന്നത്. ഹോസ്റ്റലുകളും പെയിംഗ് ഗസ്റ്റ് ഹൗസുകളും ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. അതിരന്പുഴ, ആർപ്പൂക്കര, മാന്നാനം, അയ്മനം പ്രദേശങ്ങളിലെ ജലശ്രോതസുകളേറെയും മലിനമാണെന്നും മഞ്ഞപ്പിത്തത്തിന് സാധ്യതയേറെയുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കേറ്ററിംഗ് സ്ഥാപനങ്ങൾ, ഭക്ഷണം തയാറാക്കി വഴിയോരങ്ങളിൽ വിൽക്കുന്നവർ എന്നിവരും…
Read MoreDay: December 15, 2018
ഇതരമതസ്ഥരായ സിസ്മോളും സജിത്തും പ്രണയിച്ചു വിവാഹം കഴിച്ചവര്‍, ഭര്‍ത്താവ് ആളു ശരിയല്ലെന്ന് ബാങ്കുദ്യോഗസ്ഥയായ സിസ്മോള്‍ അറിയുന്നത് കല്യാണത്തിനുശേഷം, വഴിവിട്ട ജീവിതം ഒടുവില്‍ കൊണ്ടെത്തിച്ചത് അഴിക്കുള്ളില്‍, ആലുവ തട്ടിപ്പിന്റെ അന്തര്‍ധാരകള്‍ ഇങ്ങനെ
റിയാസ് കുട്ടമശേരി അസിസ്റ്റന്റ് മാനേജരുടെ അതിബുദ്ധിയില്‍ യൂണിയന് ബാങ്ക് ആലുവ ശാഖയില്‍നിന്നും രണ്ടര കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാന പ്രതികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു. ഒരു വര്‍ഷംകൊണ്ട് ബാങ്ക് ലോക്കറില്‍നിന്നും പലപ്പോഴായി 128 ഇടപാടുകാരുടെ ഒന്‍പത് കിലോഗ്രാം സ്വര്‍ണപ്പണയ ഉരുപ്പടികള്‍ കവര്‍ന്നെടുത്തെങ്കിലും അങ്കമാലി കറുകുറ്റിയിലെ വാടക വീട്ടില്‍ ബാങ്ക് സിസ്റ്റത്തില്‍ തന്നെ ഇതിന്റെയെല്ലാം രേഖകള്‍ സൂക്ഷിച്ചിരുന്നു. ബാങ്കിലെ സ്വര്‍ണപ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായ അസിസ്റ്റന്റ് മാനേജര്‍ കറുകുറ്റി മരങ്ങാടം കരുമത്തി സിസ്മോള്‍ (34), ഭര്‍ത്താവ് കളമശേരി സജി നിവാസില്‍ സജിത്ത് (35) എന്നിവരെ ഒരു മാസത്തെ അന്വേഷണത്തിനിടയില്‍ കഴിഞ്ഞ ദിവസമാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതര മതസ്ഥരായ ഇവരുടെ പ്രണയവിവാഹമായിരുന്നു. ഗുണ്ടകളടക്കമുള്ള ക്രിമിനലുകളുമായി സജിത്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് വിധേനയും…
Read Moreഇഷാ അംബാനി ഇനി ആനന്ദിന്റെ മഹാറാണി ; പ്രിയതമയ്ക്കായി ആനന്ദ് ഒരുക്കിയ 452 കോടിയുടെ ബംഗ്ലാവ് ആഡംബരത്തിന്റെ അവസാന വാക്ക്; ഗുലീറ്റയെന്ന പ്രേമമന്ദിരത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
മുംബൈ: ഇന്ത്യ ഇന്നേവരെ കണ്ടതില്‍ വച്ചേറ്റവും ആഡംബരപൂര്‍ണമായാണ് മുകേഷ് അംബാനി മകള്‍ ഇഷയുടെ വിവാഹം കൊണ്ടാടിയത്. ഇഷാഅംബാനിയും ആനന്ദ് പിരമലും താമസിക്കാന്‍ പോകുന്ന വീടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ശതകോടീശ്വരന്റെ മകളായി പിറന്ന ഇഷയെപ്പോലും അത്ഭുതപ്പെടുത്തുന്ന മന്ദിരമാണ് ആനന്ദ് പ്രിയതമയ്ക്കായി പണിതീര്‍ത്തത്. ഗുലീറ്റയെന്ന ഈ ബംഗ്ലാവ് അതുകൊണ്ടുതന്നെയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നതും.27 നിലകളില്‍ പണിതീര്‍ത്ത അംബാനിയുടെ വസതിയായ ആന്റിലിയയില്‍ നിന്നുമാണ് ഗുലീറ്റയിലേക്ക് ഇഷയുടെ കൂടുമാറ്റം. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വസതിയാണ് ഇഷ ഇത്രയും നാള് കഴിഞ്ഞിരുന്ന ആന്റിലിയ. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിന് വേണ്ടി 2012ല്‍ 452 കോടി മുടക്കി കുടുംബം വാങ്ങിയതാണ് ആഡംബരത്തിന്റെ പര്യായമായ ഗുലീറ്റ. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങളാണ്. ‘ആന്റിലിയ’യില്‍ നിന്നു നാലര കിലോമീറ്റര്‍ അകലെ വര്‍ളി സീഫെയ്സ് മേഖലയില്‍ കടലിന് അഭിമുഖമായാണു ‘ഗുലിറ്റ’. ചില്ലു ജാലകങ്ങള്‍…
Read Moreസൂക്ഷിച്ചോ, തമിഴ് സുന്ദരികളെത്തിയിട്ടുണ്ട്; ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്ക് മുതലെടുക്കാൻ തമിഴ്നാട്ടിൽനിന്ന് മോഷണ സംഘം കോട്ടയത്ത്
കോട്ടയം: ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്ക് ലക്ഷ്യമിട്ട് തമിഴ് മോഷണ സംഘം ജില്ലയിൽ എത്തിയതായി പോലീസിനു സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും സ്വർണവും പണവും കവർന്ന രണ്ടു തമിഴ്നാട്ടുകാരായ സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണു തിരക്കിൽ മോഷണം നടത്താൻ വിദഗ്ധരായ ഒരു സംഘം മോഷ്്ടാക്കൾ ജില്ലയിൽ എത്തിയതായിട്ടുള്ള വിവരം പോലീസ് സ്ഥിരീകരിച്ചത്. സ്ത്രീകളാണു മോഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും. തിരക്കേറിയ ബസുകളിലും മറ്റു സ്ഥലങ്ങളിലും മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചെത്തുന്ന മോഷ്ടാക്കൾ തന്ത്രപരമായ രീതിയിൽ സ്വർണവും പണവും വിലപിടിച്ച മറ്റു വസ്തുക്കളും മോഷ്ടിച്ചു മുങ്ങുകയാണ് പതിവ്. മോഷണ സംഘം ജില്ലയിൽ എത്തിയതായി കാണിച്ചു രഹസ്യാന്വേഷണ വിഭാഗവും പോലീസിനു റിപ്പോർട്ട് നൽകിയിരുന്നു. ഇടക്കാലത്ത് ചിങ്ങവനം കോട്ടയം റൂട്ടിലും ഏറ്റുമാനൂർ പാലാ തൊടുപുഴ,…
Read Moreതിരുവനന്തപുരം വിമാനത്താവളത്തിൽ 73 ലക്ഷത്തിന്റെ സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച 20 സ്വർണ ബിസ്കറ്റുകൾ കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ 8. 30 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എമിരേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ പൂന്തുറ സ്വദേശി മുഹമ്മദ് സുഹൈബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ ബിസ്ക്കറ്റുകൾ 73.83 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കേബിൾ കണക്ഷനുപയോഗിക്കുന്ന രണ്ട് ബോക്സുകളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണേന്തു രാജ,അസിസ്റ്റന്റ് കമ്മീഷണർ എസ്. സിമി, സൂപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി, ബിന്ദു, ഇൻസ്പെക്ടർമാരായ സോനു, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Read Moreനാളെ ധനു; ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ സത്യഗ്രഹം പതിമൂന്നാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. ബിജെപി സംസ്ഥാന നേതാവ് സി.കെ.പത്മനാഭനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സി.കെ.പത്മനാഭൻ നിരാഹാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സത്യാഗ്രഹപന്തലിന് സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ദേഹത്ത് തീ കൊളുത്തി ആത്മാഹുതി നടത്തിയത്. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്നും ശരണം വിളിച്ച് കൊണ്ടാണ് അദ്ദേഹം ദേഹത്ത് തീ കൊളുത്തിയതെന്നും ബിജെപി നേതാക്കളും പ്രവർത്തകരും ആരോപിച്ചിരുന്നു. സത്യാഗ്രഹ പന്തലിലേക്ക് ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും അഭിവാദ്യം അർപ്പിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreഫുട്ബോൾ താരം ഐ.എം.വിജയന്റെ സഹോദരൻ അപകടത്തിൽ മരിച്ചു; അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരത്തിന് കിഴടങ്ങി
തൃശൂർ: ഫുട്ബോൾ താരം ഐ.എം.വിജയന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. ചെന്പുക്കാവ് ഐനിവളപ്പിൽ മണിയുടേയും കൊച്ചമ്മുവിന്റെയും മൂത്തമകൻ കൃഷ്ണൻ (വിജു-52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തിന് തൃശൂർ വടക്കേസ്റ്റാൻഡിൽ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിജുവിനെ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന എആർ ക്യാന്പിലെ പോലീസുകാരനായ ലിഗേഷും വടക്കേ സ്റ്റാൻഡിലുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നുപുലർച്ചെ ഒന്നരയോടെ മരിച്ചു. ലതയാണ് വിജുവിന്റെ ഭാര്യ. മക്കൾ: കാവ്യ കിരണ്‍, കൈലാസ് .
Read Moreഅത്യാവശ്യം മാത്രം നടത്തേണ്ട ഒന്നിനെ..; ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോടിയേരി
തിരുവനന്തപുരം: ഹർത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമം. അത്യാവശ്യം മാത്രം നടത്തേണ്ട സമരമാർഗമാണ് ഹർത്താലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Read Moreതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്പിക്കാന് ബിജെപി പ്രസിഡന്റ് അമിത് ഷായില്‍ നിന്ന് പ്രകാശ് കാരാട്ട് വിഭാഗം 100 കോടി രൂപ കൈപ്പറ്റി!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സിപിഎം എംഎല്‍എ, വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ദുര്‍ബലപ്പെടുത്തിയതില്‍ മറ്റു പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. പ്രത്യേകിച്ച് സിപിഎമ്മിന്. കോണ്‍ഗ്രസ് ജയിക്കുമായിരുന്ന പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെ സാന്നിധ്യം തിരിച്ചടിയായി. 1000 വോട്ടിനു താഴെ കോണ്‍ഗ്രസ് തോറ്റ പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ 2,000 വോട്ടുകള്‍ പിടിച്ചു. സിപിഎമ്മിന്റെ ഈ നീക്കം ബിജെപിയെ സഹായിക്കാനായിരുന്നുവെന്ന് വ്യക്തമായ തെളിവുകളോടെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സിപിഎം എംപിയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ എപി അബ്ദുള്ളക്കുട്ടി. ഡല്‍ഹിയില്‍ അടുത്ത ബന്ധങ്ങളുള്ള അബ്ദുള്ളക്കുട്ടി സിപിഎമ്മിലെ തന്റെ സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ അടുത്ത ആളുകള്‍ അമിത് ഷായില്‍ നിന്ന് 100 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ദേശീയ മാധ്യമങ്ങളും സിപിഎം മുന്‍ എംപിയുടെ വാക്കുകള്‍ ഗൗരവമായി എടുത്തിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍നിന്നു കൈപറ്റിയത് 100 കോടി. മതേതര വോട്ടുകള്‍…
Read Moreഗ്വാളിയോർ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു
കോട്ടയം: ഗ്വാളിയോർ രൂപത ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം ബിഷപ്പ് ഹൗസിലേക്കു മടങ്ങും വഴി കാർ തെന്നി മറിയുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം. ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിനെ ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഗ്വാളിയോർ സെൻറ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെൻറ് ജോസഫ് ഇടവകാംഗവുമാണ്. 1978 ഒക്ടോബർ 21 ന് പൗരോഹിത്യം സ്വീകരിച്ച ഡോ. തോമസ് തെന്നാട്ട് 2017 ജനുവരി എട്ടിനാണ് ഗ്വാളിയോർ രൂപത ബിഷപ്പായി നിയമിതനായത്. സഹോദരങ്ങൾ: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.
Read More