ഇഷാ അംബാനി ഇനി ആനന്ദിന്റെ മഹാറാണി ; പ്രിയതമയ്ക്കായി ആനന്ദ് ഒരുക്കിയ 452 കോടിയുടെ ബംഗ്ലാവ് ആഡംബരത്തിന്റെ അവസാന വാക്ക്; ഗുലീറ്റയെന്ന പ്രേമമന്ദിരത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മുംബൈ: ഇന്ത്യ ഇന്നേവരെ കണ്ടതില്‍ വച്ചേറ്റവും ആഡംബരപൂര്‍ണമായാണ് മുകേഷ് അംബാനി മകള്‍ ഇഷയുടെ വിവാഹം കൊണ്ടാടിയത്. ഇഷാഅംബാനിയും ആനന്ദ് പിരമലും താമസിക്കാന്‍ പോകുന്ന വീടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ശതകോടീശ്വരന്റെ മകളായി പിറന്ന ഇഷയെപ്പോലും അത്ഭുതപ്പെടുത്തുന്ന മന്ദിരമാണ് ആനന്ദ് പ്രിയതമയ്ക്കായി പണിതീര്‍ത്തത്. ഗുലീറ്റയെന്ന ഈ ബംഗ്ലാവ് അതുകൊണ്ടുതന്നെയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നതും.27 നിലകളില്‍ പണിതീര്‍ത്ത അംബാനിയുടെ വസതിയായ ആന്റിലിയയില്‍ നിന്നുമാണ് ഗുലീറ്റയിലേക്ക് ഇഷയുടെ കൂടുമാറ്റം. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വസതിയാണ് ഇഷ ഇത്രയും നാള്‍ കഴിഞ്ഞിരുന്ന ആന്റിലിയ. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിന് വേണ്ടി 2012ല്‍ 452 കോടി മുടക്കി കുടുംബം വാങ്ങിയതാണ് ആഡംബരത്തിന്റെ പര്യായമായ ഗുലീറ്റ. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങളാണ്. ‘ആന്റിലിയ’യില്‍ നിന്നു നാലര കിലോമീറ്റര്‍ അകലെ വര്‍ളി സീഫെയ്സ് മേഖലയില്‍ കടലിന് അഭിമുഖമായാണു ‘ഗുലിറ്റ’. ചില്ലു ജാലകങ്ങള്‍…

Read More

കല്യാണം എന്താണെന്ന് ഇന്ത്യക്കാര്‍ കാണാന്‍ പോകുന്നതേയുള്ളൂ ! സ്വര്‍ണപ്പെട്ടി തുറക്കുമ്പോള്‍ ആളുകളുടെ കാതുകളിലെത്തുന്നത് ഗായത്രിമന്ത്രം; മകള്‍ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്തിന്റെ വീഡിയോ വൈറലാവുന്നു…

മുംബൈ: ആഡംബരവിവാഹത്തിനു മുന്നോടിയായി ആഡംബര ക്ഷണക്കത്തുകള്‍ തയ്യാറാക്കുന്നതില്‍ ഇപ്പോള്‍ പലരും വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. പണം എങ്ങനെ ചെലവഴിക്കുമെന്ന് സംശയിച്ചിരിക്കുന്നവര്‍ക്ക് അത് ആഡംബരം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. അംബാനി കുടുംബം ഏതായാലും ലാളിത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാന്നാണ് സമീപകാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നതും മറിച്ചല്ല. ഇഷ അംബാനിയുടെ കല്യാണക്കുറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വര്‍ണത്താല്‍ നിരര്‍മിച്ച പെട്ടിയിലാണ് കല്യാണ ക്കുറി സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണം കൊണ്ടുള്ള പെട്ടി തുറക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ഗായത്രിമന്ത്രമാണ്. ഇതിനപ്പുറം പല വിസ്മയങ്ങളും ഇനി കാണാനിരിക്കുന്നതേയുള്ളു.കല്യാണക്കുറിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം ഡിസംബര്‍ 12-ാം തിയതി മുംബൈയില്‍ വെച്ച് നടക്കും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം…

Read More

ഇത് ഹോളിവുഡ് താരങ്ങളുടെ സ്വര്‍ഗ്ഗം;ആല്‍പ്‌സിന്റെ മടിത്തട്ടിലുള്ള ലേക് കോമോ റിസോര്‍ട്ട് ഏരിയ മകളുടെ വിവാഹ നിശ്ചയത്തിനായി മുകേഷ് അംബാനി തിരഞ്ഞെടുക്കാന്‍ കാരണം ഇതൊക്കെ…

അംബാനി കുടുംബത്തിന് ഇത് ആനന്ദവേളയാണ്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത പുത്രന്‍ ആകാശ് ശ്ലോക മേത്തയുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെയാണ് മകള്‍ ഇഷയുടെ വിവാഹനിശ്ചയം അംബാനി കുടുംബം ആഘോഷമാക്കിയത്. ഇഷയും പ്രതിശ്രുതവരന്‍ ആനന്ദ് പിരാമലുമായുള്ള വിവാഹനിശ്ചയം വളരെ ആര്‍ഭാടപൂര്‍വ്വമാണ് ഇറ്റലിയില്‍ നടത്തിയത്. അനവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പക്ഷെ ശ്രദ്ധേയമായത് വിവാഹനിശ്ചയവേദിയായിരുന്നു. ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമാണ് മകളുടെ വിവാഹ നിശ്ചയത്തിനായി മുകേഷ് അംബാനി തിരഞ്ഞെടുത്തത്. ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയിലാണ് വിവാഹ നിശ്ചയം നടന്നത്. ആല്‍പ്‌സ് പര്‍വതത്തിന്റെ മടിത്തട്ടില്‍ തടാകതീരത്ത് പൂക്കളും മരങ്ങളുമൊക്കെ നിറഞ്ഞ അന്തരീക്ഷത്തില്‍ തികച്ചും ദൃശ്യമനോഹരമായ സ്ഥലമാണ് മകളുടെ സ്‌പെഷല്‍ ഡേക്കു വേണ്ടി അംബാനി ഒരുക്കിയത്. ലേക് കോമോയിലെ വില്ല ഡിസ്റ്റെ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കൊണ്ടും മോഡേണ്‍ യൂറോപ്യന്‍ ആര്‍ക്കിടെക്ചര്‍…

Read More

ജിയോയുടെ ഉപയോക്താക്കള്‍ നന്ദി പറയേണ്ടത് ഇഷാ അംബാനിയോട്; ജിയോ മകളുടെ ആശയമെന്ന വെളിപ്പെടുത്തലുമായി മുകേഷ് അംബാനി; ജിയോ ഇറക്കാന്‍ പ്രേരിപ്പിച്ചത് ഇക്കാര്യവും…

ഇന്ത്യന്‍ ടെലികോം രംഗത്ത് എതിരാളികളെ കടത്തിവെട്ടി മുന്നേറുകയാണ് റിലയന്‍സിന്റെ ജിയോ. 2016 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഡേറ്റ ഉപയോഗത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയില്‍ എത്തിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ സൗജന്യ ഡാറ്റയും കോളുകളും എസ്എംഎസുകളും ആണ് റിലയന്‍സ് ജിയോയുടെ സവിശേഷത. വളരെ കുറഞ്ഞ കാലയളവില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയെടുത്ത ജിയോ എന്ന ആശയത്തിനു പിന്നില്‍ തന്റെ മകള്‍ ഇഷ അംബാനിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് അംബാനി. ”2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവള്‍ക്ക് കുറച്ച് കോഴ്‌സ്വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ വര്‍ക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട് പറഞ്ഞു”,…

Read More