തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ  73 ല​ക്ഷത്തിന്‍റെ സ്വ​ർ​ണ​ ബി​സ്ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 20 സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 8. 30 ന് ​ദു​ബാ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​മി​രേ​റ്റ്സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ പൂ​ന്തു​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ബി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ 73.83 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ബി​ൾ ക​ണ​ക്‌​ഷ​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ബോ​ക്സു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കൃ​ഷ്ണേ​ന്തു രാ​ജ,അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. സി​മി, സൂ​പ്ര​ണ്ടു​മാ​രാ​യ ജ​യ​രാ​ജ്, രാ​മ​ല​ക്ഷ്മി, ബി​ന്ദു, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സോ​നു, ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Related posts