തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്പിക്കാന്‍ ബിജെപി പ്രസിഡന്റ് അമിത് ഷായില്‍ നിന്ന് പ്രകാശ് കാരാട്ട് വിഭാഗം 100 കോടി രൂപ കൈപ്പറ്റി!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സിപിഎം എംഎല്‍എ, വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വിജയത്തെ ദുര്‍ബലപ്പെടുത്തിയതില്‍ മറ്റു പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. പ്രത്യേകിച്ച് സിപിഎമ്മിന്. കോണ്‍ഗ്രസ് ജയിക്കുമായിരുന്ന പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെ സാന്നിധ്യം തിരിച്ചടിയായി. 1000 വോട്ടിനു താഴെ കോണ്‍ഗ്രസ് തോറ്റ പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ഥികള്‍ 2,000 വോട്ടുകള്‍ പിടിച്ചു. സിപിഎമ്മിന്റെ ഈ നീക്കം ബിജെപിയെ സഹായിക്കാനായിരുന്നുവെന്ന് വ്യക്തമായ തെളിവുകളോടെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സിപിഎം എംപിയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ എപി അബ്ദുള്ളക്കുട്ടി. ഡല്‍ഹിയില്‍ അടുത്ത ബന്ധങ്ങളുള്ള അബ്ദുള്ളക്കുട്ടി സിപിഎമ്മിലെ തന്റെ സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ അടുത്ത ആളുകള്‍ അമിത് ഷായില്‍ നിന്ന് 100 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ദേശീയ മാധ്യമങ്ങളും സിപിഎം മുന്‍ എംപിയുടെ വാക്കുകള്‍ ഗൗരവമായി എടുത്തിട്ടുണ്ട്.

അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍നിന്നു കൈപറ്റിയത് 100 കോടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ആഖജ യുടെ വിജയം സുനിശ്ചിതമാക്കാന്‍. കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സീതാറാം യച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണു പഴയ ഡല്‍ഹി സഖാക്കളില്‍നിന്നു കിട്ടുന്ന ഞെട്ടിപ്പിക്കന്ന വിവരം.

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപിയെ ജയിപ്പിച്ചു കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ ബിജെപിയിലെ ദര്‍വേന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസിലെ വിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണു പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്കു കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയിമാണ് ഇവര്‍ പയറ്റിയത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എടുത്ത അടവു നയം എന്തായിരുന്നു? ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിക്കണം. ഈ പാര്‍ട്ടി തത്വമാണു പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകള്‍ അമിത് ഷായ്ക്ക് മുന്നില്‍ അടിയറ വച്ചത്. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും. തീര്‍ച്ച.

Related posts