അത്യാവശ്യം മാത്രം നടത്തേണ്ട ഒന്നിനെ..; ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ഹർത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമം. അത്യാവശ്യം മാത്രം നടത്തേണ്ട സമരമാർഗമാണ് ഹർത്താലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Related posts