മാനന്തവാടി: ശ്വാസംമുട്ടലുമായി ജില്ലാ ആശുപത്രിയിൽ എത്തിയ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി. ഇത് സംബന്ധിച്ച് കുഞ്ഞിന്റെ അച്ഛൻ പുളിഞ്ഞാൽ പുതുക്കുടി ജംഷീർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വെള്ളമുണ്ട പുളിഞ്ഞാൽ പുതുക്കുടി ജംഷീർ-ഹബീബ ദന്പതിമാരുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ 11 ന് രാവിലെ എട്ടിന് വെള്ളമുണ്ടയിൽ പ്രാക്ടീസ് നടത്തുന്ന മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം ഡോക്ടർ സക്കീറിന്റെ അടുത്ത് ചികിത്സ തേടിയത്. രോഗം കൂടുതലായതിനാൽ മാനന്തവാടി ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടണമെന്ന് കാണിച്ച് ഡോക്ടർ കുറിപ്പ് നൽകുകയായിരുന്നു. ഡോക്ടറുടെ കുറിപ്പുമായി അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ കുട്ടിയെ പരിശോധിക്കാൻ പോലും തയാറാവാതെ ഒപിയിൽ കാണിക്കാൻ നിർദ്ദേശിക്കുകയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ചെയ്തത്. രോഗം കൂടുതലായതിനാൽ സ്വകാര്യ…
Read MoreDay: February 18, 2021
സമ്മർ പ്ലോഗ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത് ജോൺസന് അനുഗ്രഹമായി; സന്ദേശമെത്താൻ നിമിഷങ്ങൾ വൈകിയെങ്കിൽ…
വിഴിഞ്ഞം: യാത്രക്കിടയിൽ ജീവനക്കാരെ കയറ്റാനും ഇറക്കാനുമായി സമ്മർ പ്ലോഗ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത് തമിഴ്നാട് രാമനാഥപുരം സ്വദേശി ജോൺസന് അനുഗ്രഹമായി. സ്വന്തം പിതാവിനെ അവസാനമൊന്ന് കാണാനുള്ള ഭാഗ്യവും ഇതിലൂടെ ലഭിച്ചു. കപ്പൽ തീരം വിടുന്നതിന് അവസാന നിമിഷം മുൻപ് അധികൃതരുടെ അടിയന്തര അനുമതിയോടെ ജോൺസൺ വിഴിഞ്ഞം തുറമുഖത്തിറങ്ങി. സന്ദേശമെത്താൻ നിമിഷങ്ങൾ വൈകിയെങ്കിൽ അന്യരാജ്യം ലക്ഷ്യമാക്കി കപ്പൽ തീരം വിട്ടേനെ. പാക്കിസ്ഥാനിൽ നിന്ന് ഓയിലുമായി ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് സമ്മർപ്ലോഗ് എന്ന കൂറ്റൻ ടാങ്കർ തീരത്തടുത്തത് . ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് പേരെ കയറ്റാനും രണ്ട് പേരെ ഇറക്കാനുമുള്ള ലക്ഷ്യവുമായി പുലർച്ചെ അഞ്ചരയോടെയാണ് സമ്മറിന്റെ വരവ്. ക്യാപ്റ്റൻമാരുടെ അധികാര കൈമാറ്റമുള്ളതിനാൽ നാല് മണിക്കൂർ അധികം വേണമെന്നും കപ്പലധികൃതർ ബണ്ഡപ്പെട്ടവരോട്ആവശ്യപ്പെട്ടിരിന്നു. ഇതനുസരിച്ചുള്ള ക്രൂ ചേഞ്ചിംഗ് നടപടികൾ പൂർത്തിയാകുന്നതിനിടയിൽ കപ്പലിലെ ചീഫ് കുക്കായ രാമനാഥപുരം സ്വദേശി ജോൺസന്റെ പിതാവ് മരണപ്പെട്ടതായ വിവരം ഫോണിലൂടെ ബന്ധുക്കൾ…
Read Moreസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിചാരണവേളയിൽ ഇര കൂറുമാറി; ഇരയെ പരിശോധിച്ച ഡോക്ടര്‍ കൊടുത്തത് മുട്ടന്‍പണി
പത്തനംതിട്ട: പതിനാലുവയസുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും. തമിഴ്നാട് കന്യാകുമാരി ജില്ലാക്കാരനായ രാജനെ (39)യാണ് തടവും 35000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അഡീഷണൽ ഒന്നാം നന്പർ സെഷൻസ് ജഡ്ജി സാനു എസ്. പണിക്കരാണ് ഉത്തരവായത്. 2009ലാണ ്കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥിനിയും മാതാപിതാക്കളും താമസിച്ചിരുന്ന വീടിനു സമീപത്തെ ദേവാലയത്തിന്റെ നിർമാണ ജോലികൾക്കെത്തിയതായിരുന്നു പ്രതി. കേസിലെ വിചാരണവേളയിൽ ഇര കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെങ്കിലും ഇരയെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ മൊഴിയും ഗർഭച്ഛിദ്രത്തിനായി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയും ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിനു പ്രോസിക്യൂഷനു കഴിഞ്ഞു. കോടതിയിൽ കളവായി മൊഴി പറഞ്ഞ ഇരയ്ക്കെതിരെ ക്രിമിനൽ നടപടി ക്രമപ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയും ചെയ്തു. ഇര ക്രോസ് വിസ്താര…
Read Moreമഹാത്മാഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കട്ടെ! ദളിത് യുവതിയെ വിവാഹം ചെയ്താൽ രണ്ടര ലക്ഷം രൂപ പ്രോത്സാഹനമായി നൽകും; രാഹുലിനോടു കേന്ദ്രമന്ത്രി
ന്യൂഡൽഹി: ദളിത് യുവതിയെ മിന്നുകെട്ടിയാൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടര ലക്ഷം രൂപ പ്രോത്സാഹനമായി നൽകുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവാലെ. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ കോർപറേറ്റ് ഭീമന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ചങ്ങാത്തത്തെ നാം രണ്ട്, നമ്മുടെ രണ്ട് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഒരു ദളിത് യുവതിയെത്തന്നെ വിവാഹം ചെയ്ത് ജാതി വ്യവസ്ഥ ഇല്ലാതാക്കണം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കട്ടെ.
Read Moreകണക്കു കൂട്ടിയെടുക്കാൻ വലിയ ബുദ്ധിമുട്ടാ..! കങ്കണയുടെ വിഐപി സുരക്ഷ; ചെലവ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സെബി മാത്യു ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നൽകുന്നതിന്റെ ചെലവ് വെളിപ്പെടുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടുത്ത ബിജെപി അനുകൂലിയാണ് അവർ. വിദ്വേഷ പരാർമശങ്ങൾ നടത്തി വിവാദങ്ങളിൽ ഇടം പിടിക്കുന്ന കങ്കണയ്ക്ക് കഴിഞ്ഞ ദിവസം മധ്യപ്രദേശിലും ഭീഷണിയുടെ പേരിൽ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന റിലയൻസ് ഉടമ മുകേഷ് അംബാനി പ്രതിമാസം സർക്കാരിലേക്ക് 15 ലക്ഷം രൂപയാണ് നൽകിയിരുന്നത്. രാജ്യത്ത് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആദ്യ സ്വകാര്യ വ്യക്തിയായിരുന്നു മുകേഷ് അംബാനി. സുശീൽ കുമാർ ഷിൻഡെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മുകേഷ് അംബാനിക്കു വിഐപി സുരക്ഷ നൽകാൻ ഇറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ റിലയൻസ് ഉടമ പകരം പണം നൽകണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കങ്കണയ്ക്കു വൈ കാറ്റഗറി സുരക്ഷ നൽകുന്നതിൽ ഇത്തരത്തിൽ സർക്കാരിലേക്കു പണം…
Read Moreകുടുംബത്തിലെ ഏഴു പേരെ കാമുകനൊപ്പം വെട്ടിക്കൊന്ന ഷബ്നത്തിനു കഴുമരം ഒരുങ്ങുന്നു..! സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിൽ തൂക്കിലേറ്റുന്ന ആദ്യ വനിത; സംഭവം ഇങ്ങനെ…
ലക്നോ: സ്വന്തം കുടുംബത്തിലെ ഏഴു പേരെ വെട്ടിക്കൊന്ന കേസിൽ യുപി സ്വദേശിനി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ഒരുക്കം തുടങ്ങി. ഇന്ത്യയിൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായാണ് ഒരു വനിതയെ വധശിക്ഷയ്ക്കു വിധേയമാക്കുക. 2008 ഏപ്രിലിൽ ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഭവൻഖേദി ഗ്രാമത്തിലായിരുന്നു രാജ്യത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഷബ്നവും കാമുകൻ സലിമും ചേർന്നു ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴു പേരെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മാതാപിതാക്കൾ, രണ്ടു സഹോദരന്മാർ, സഹോദരന്റെ ഭാര്യ, സഹോദരി, മരുമകൻ എന്നിവരെയാണു കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങൾക്കു പാലിൽ മയക്കുമരുന്നു ചേർത്തു നല്‍കിയശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതാണു കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യാൻ കാരണമായത്. കേസിൽ അറസ്റ്റിലായ ഷബ്നത്തിനും സലീമിനും 2010 ജൂലൈയിൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. ഒടുവിൽ രാഷ്ട്രപതിക്കു നല്കിയ ദയാഹർജിയും തള്ളി. ഇതോടെയാണു പ്രതികളുടെ ശിക്ഷ…
Read Moreഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട ദിനങ്ങള്‍..! ആരോടും വിദ്വേഷമില്ല, ക്ഷമിച്ചിരിക്കുന്നു..! പിതാവിന്റെ ഘാതകരോട് രാഹുൽ ഗാന്ധി
പുതുച്ചേരി: തന്റെ പിതാവ് കൊല്ലപ്പെട്ടതിൽ അതിയായ വേദനയുണ്ടായിരുന്നുവെന്നും എന്നാൽ ആരോടും വിദ്വേഷമോ ദേഷ്യമോ തോന്നിയിട്ടില്ലെന്നും ക്ഷമിക്കാൻ പഠിച്ചുവെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഭാരതീദാസൻ സർക്കാർ വിമൻസ് കോളജിലെ വിദ്യാർഥികളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ. നിങ്ങളുടെ പിതാവിനെ എൽടിടിഇക്കാർ കൊലപ്പെടുത്തിയതിൽ എന്തു തോന്നുന്നു എന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യം. എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. തീർച്ചയായും, എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട വളരെ പ്രയാസമേറിയ ദിനങ്ങളായിരുന്നു അത്. എന്നാൽ, അവരോട് ക്ഷമിച്ചിരിക്കുന്നു.-രാഹുൽ പറഞ്ഞു. പിന്നാലെ വൻ കരഘോഷം ഉയർന്നു. 1991 മേയ് 21ന് ചെന്നൈയ്ക്കു സമീപം ശ്രീപെരുന്പുതൂരിൽ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ രാജീവ്ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു.
Read Moreപാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിനു വിധേയയാക്കപ്പെട്ട പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു; വിവാഹം കഴിച്ചത് നാല്പത്തിയഞ്ചുകാരന്
ലാഹോര്‍: തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കപ്പെട്ട പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ മോചിപ്പിച്ചു. അഞ്ചുമാസം മുമ്പാണു ഫറാ ഷഹീനെ തട്ടിക്കൊണ്ടുപോയത്. നിർബന്ധിത മതപരിവര്ത്തനത്തിനുവിധേയാക്കിയശേഷം പെണ്‍കുട്ടിയെ നാല്പത്തിയഞ്ചുകാരനായ ഒരാൾ വിവാഹം കഴിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ ഫൈസലാബാദ് ജില്ലാ കോടതിയില്‍ പോലീസ് ഹാജരാക്കി. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റാൻ കോടതി ഉത്തവിട്ടു. പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കാല്പാദത്തിലും മുട്ടിലും മുറിവുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. അഹമ്മദാബാദില്‍നിന്ന് ജൂണ്‍ 25 ന് മൂന്നു മുസ്ലിംകള് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും 45 കാരനായ ഖൈസര്‍ അഹമ്മദ് പെണ്‍കുട്ടിയെ ഇസ്ലാമിലേക്കു മതം മാറ്റി വിവാഹം കഴിച്ചെന്നും മാതാപിതാക്കൾ പോലീസ് നൽകിയ പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലുയർന്ന പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെട്ടിരുന്നു.
Read Moreരണ്ടക്ക ഡിജിറ്റ് ഇനിയില്ല! പെട്രോൾ വില സെഞ്ചുറിയടിച്ചു; പെട്രോൾ പമ്പിലെ മെഷീനും പ്രതിസന്ധിയില്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ലിറ്ററിന് നൂറു കടന്നു
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ലിറ്റർ സാധാരണ പെട്രോളിന് 100 രൂപ കടന്നു. മധ്യപ്രദേശിലെ നാഗർബന്ദിലും രാജസ്ഥാനിലെ ഗംഗാനഗറിലുമാണ് യഥാക്രമം 100.40 രൂപയും 100.13 രൂപയുമായി കൂടിയത്. ബ്രാൻഡഡ് പ്രിമീയം പെട്രോളിന് ഗംഗാനഗറിൽ 102.91 രൂപയായി.നാഗർബന്ദിൽ ഡീസലിന് 90.81 രൂപയും ഗംഗാനഗറിൽ 92.13 രൂപയുമാണു പുതിയ വില. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും വീതം തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടിയതോടെയാണ് രാജ്യത്ത് ജനങ്ങൾ പേടിസ്വപ്നം കണ്ടിരുന്ന 100 രൂപയിലേക്കു വില കൂടിയത്. ഒന്‍പതു ദിവസത്തിനിടെ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.82 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ വർഷം മാർച്ചിനു ശേഷം മാത്രം പെട്രോൾ ലിറ്ററിന് 20 രൂപയും (19.95) ഡീസലിന് 17.66 രൂപയും സർക്കാർ നികുതിയായി കൂട്ടി. കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോൾ വില 91.42 രൂപയും ഡീസലിന് 85.83 രൂപയുമായി. എറണാകുളത്ത്…
Read More