പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് പെൺകുട്ടികളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.പെൺകുട്ടികളുടെ അമ്മയ്ക്കൊപ്പം രണ്ട് സാമൂഹ്യ പ്രവർത്തകരും തലമുണ്ഡനം ചെയ്തിട്ടുണ്ട്. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ വ്യക്തമാക്കി.
Read MoreDay: February 27, 2021
ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രിമാരും; പ്രധാന ചർച്ചയാവിഷയം സ്ഥാനാർഥി നിർണയം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും അന്തിമതീരുമാനമെടുക്കാന്‍ ഇന്ന് നേതൃയോഗം ചേരും. തൃശൂരിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും വി.മുരളീധരനും പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് , സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.അതേസമയം ആര്‍എസ്എസ് നേതൃത്വവും ഇന്ന് യോഗം ചേരുന്നുണ്ട്. എന്നാല്‍ കൊച്ചിയില്‍ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള യോഗമാണ് ചേരുന്നതെന്നും മുഖ്യചര്‍ച്ച തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും നേതാക്കള്‍ അറിയിച്ചു.സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി വോട്ടുതേടി ഇറങ്ങാനാണ് ബിജെപി തീരുമാനം. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി സജീവമാകുന്നതിന് മുമ്പേ തന്നെ ഒന്നാംഘട്ട പ്രചാരണത്തിലേക്ക് നീങ്ങാനാണ് ലക്ഷ്യമിടുന്നത്. വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളിലും ബെംഗളൂരുവിലുള്ള ഏജന്‍സി വഴി നേരത്തെ സര്‍വേ നടത്തിയിരുന്നു. പ്രാദേശികാടിസ്ഥാനത്തില്‍ നേതാക്കള്‍ മത്സരിച്ചാല്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു സര്‍വേ വ്യക്തമാക്കിയത്. ഇക്കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍…
Read Moreസുഹൃത്തുക്കൾ ഫേസ്ബുക്കിലൂടെ പണം ആവശ്യപ്പെടുന്നുണ്ടോ? സൂക്ഷിക്കണം;തട്ടിപ്പുകാർ ഇരകളാക്കുന്നത് പ്രമുഖരായ ആളുകളെ…
കൊച്ചി: ആശുപത്രിയിലാണ് അത്യാവശ്യമായി കാശ് വേണം. അടുത്ത സുഹൃത്ത് ഫേസ്ബുക്കിലൂടെയാണ് പണം ആവശ്യപ്പെടുന്നതെങ്കിൽ അത് നൽകുന്നതിനു മുൻപ് സുഹൃത്തിനെ വിളിച്ച് കാര്യം അന്വേഷിക്കുന്നത് നന്നായിരിക്കും. കാരണം ഇപ്പോൾ ഫേസ്ബുക്കിൽ പണം തട്ടുന്ന വ്യാജൻമാരുടെ വിളയാട്ടമാണ്. പ്രമുഖരുടെയും അല്ലാത്തവരുടെയുമായ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി അതിൽനിന്ന് മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് ഇത്തരത്തിൽ പണം തട്ടാൻ ശ്രമം നടന്നിരുന്നു. ഹരീഷ് വാസുദേവൻ തന്നെ തന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ടെന്നു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെയാണ് തട്ടിപ്പ് നടക്കുന്നുണ്ടെന്ന കാര്യം അദേഹത്തിന്റെ സുഹൃത്തുക്കൾ അറിയുന്നത്. വ്യാജനാണെന്ന് അറിയാതെ പണം നല്‍കുന്നവരാണ് പറ്റിക്കപ്പെടുന്നത്. ഒറിജിനലിനെ വെല്ലുന്ന വ്യാജൻതട്ടിപ്പുകാർ പ്രമുഖരായ ആരുടെയെങ്കിലും വ്യാജ ഫേസ്ബുക്ക് ഐഡി അവരുടെ പേരിൽ തന്നെ ഉണ്ടാക്കിയ ശേഷം വിശ്വാസ്യതയ്ക്കായി അവരുടെ ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും…
Read Moreവിവാഹം എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മുട്ടിടിക്കും ! അവര്‍ എന്നെ തല്ലാന്‍ ആളെവിട്ടു; വെളിപ്പെടുത്തലുമായി നടന് ബാല…
നടന് ബാലയുടെ പുതിയ ഇന്റര്‍വ്യൂ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തന്റെ സ്വകാര്യ-സിനിമ ജീവിതങ്ങളെക്കുറിച്ച് നടന് ചില വെളിപ്പെടുത്തലുകളും നടത്തി. ബാലയുടെ വാക്കുകള്‍ ഇങ്ങനെ…പ്രൃഥ്വി തടി കുറക്കുന്നു, ലാലേട്ടന് കുറക്കുന്നു ബാല വെയ്റ്റ് കുറച്ചാല്‍ മാത്രം എന്താണ് ഇങ്ങനെ ചര്‍ച്ച? ഇത് ഒരു കഥാപാത്രത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അഭിപ്രായം എല്ലാം ഇങ്ങനെ വരും. തടി കൂട്ടിയാലും കുറച്ചാലും അതും ചോദ്യം ചെയ്യും. എന്റെ ചേട്ടന് 130 കിലോയാണ്. ഞാന്‍ ഇങ്ങനെ കടിച്ചു പിടിച്ചു പോവുകയാണ്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് നന്മ ചെയ്യാന്‍ വേണ്ടിയാണ്. വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും എനിക്ക് നൂറു ശതമാനം പേടിയുണ്ട്. ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, എന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ.. എന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. ഞാന്‍ ഉണ്ടാക്കിയ സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി. ഇനിയൊരു വിവാഹം ഞാന്‍ കഴിച്ചാല്‍ വീട്ടില്‍ കോംപറ്റിഷന്‍…
Read Moreഅഞ്ചില്‍ പിടിമുറുക്കി ജെഡിഎസ്; ഒരു സീറ്റ് വിട്ടുനല്‍കണമെന്ന് സിപിഎ; ജെഡിഎസിന് അങ്കമാലി നഷ്ടമാകും
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ ഒന്ന് ജനതാദള്‍-എസിന് നഷ്ടമാകും. സിപിഎം നേതൃത്വവുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് സീറ്റുകള്‍ ഇത്തവണയും അനുവദിക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം സമ്മതിച്ചിട്ടില്ല. മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തിയ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂര്‍, വടകര സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ചത്. ഇതില്‍ കോവളത്തും അങ്കമാലിയിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ സീറ്റ് വിട്ടുവീഴ്ചയില്‍ സിപിഎം മൃദുസമീപനം സ്വീകരിച്ചില്ലെങ്കില്‍ അങ്കമാലി വിട്ടുനല്‍കാനാണ് ജെഡിഎസ് ആലോചിക്കുന്നത്. ഇൗ സീറ്റ് മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന സീറ്റ് ജോസ് തെറ്റയില്‍ മത്സരിച്ചതോടെ എല്‍ഡിഎഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ ജോസ് തെറ്റയില്‍ മത്സരരംഗത്തു നിന്ന് വിട്ടു നിന്നപ്പോള്‍ സീറ്റ് വീണ്ടും നഷ്ടമായി. ഇപ്പോള്‍ ജോസ്…
Read Moreമുട്ടൻപണി വരുന്നു..! ഓൺലൈൻ വാർത്താ സൈറ്റുകൾക്കു മൂക്കു കയർ വരുന്നു; ഒരു കംപ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ഓൺലൈൻ പത്രം തുടങ്ങാമെന്ന സ്ഥിതിക്കാണ് പിടിവീഴുന്നത്
ന്യൂഡൽഹി: യാതൊരു നിയന്ത്രണവുമില്ലാതെ കൂണുകൾ പോലെ മുളച്ചുപൊന്തിയിരുന്ന ഓൺലൈൻ വാർത്താ വെബ്സൈറ്റുകൾക്കു മുട്ടൻ പണി വരുന്നു.ഒരു കംപ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ഒാൺലൈൻ പത്രം തുടങ്ങാമെന്നതായിരുന്നു സ്ഥിതി. പലതിന്റെയും ഉടമസ്ഥർ ആരാണെന്നോ എഡിറ്റർ ആരാണെന്നോ ആർക്കും അറിയാൻ പാടില്ലാത്ത സ്ഥിതി. ആരെക്കുറിച്ചും എന്തും എഴുതി വിടാമെന്ന നിലയിലായിരുന്നു പലതിലെയും റിപ്പോർട്ടുകൾ. വാർത്താ റിപ്പോർട്ടുകളേക്കാൾ അപവാദ പ്രചരണമാണ് പലരും വാർത്തകൾ എന്ന പേരിൽ അവതരിപ്പിച്ചുകൊണ്ടിരുന്നത്. നിയമപരമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പലതിന്റെ പ്രവർത്തനം.മറ്റുള്ളവരെ അധിക്ഷേപിക്കാനും താറടിക്കാനുമൊക്കെ പലപ്പോഴും ഇത്തരം സൈറ്റുകൾ മടിച്ചിരുന്നില്ല. സർക്കാരിന്റെ പുതിയ മാർഗനിർദേശം വന്നതോടെ ഇത്തരം തട്ടിക്കൂട്ട് സൈറ്റുകൾക്കു മൂക്കുകയർ വരികയാണ്. വാർത്താ വെബ്സൈറ്റുകളുടെ ഉടമ, എഡിറ്റോറിയൽ തലവൻ, അവരുടെ വിശദാംശങ്ങൾ, ഒാഫീസ് വിലാസം എന്നിവ കേന്ദ്രസർക്കാരിനു രേഖാമൂലം സമർപ്പിക്കണമെന്ന നിബന്ധന നടപ്പാക്കാൻ തയാറെടുക്കുകയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. വാർത്താ വെബ്സൈറ്റുകൾക്കു ചട്ടവും അച്ചടക്ക മാനദണ്ഡങ്ങളും…
Read Moreപാമ്പുമരം ! ഒരു മരത്തില്‍ മുഴുവന്‍ പാമ്പുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു…
പാമ്പുകളെ വളര്‍ത്തുന്ന ഫാമുകള്‍ നമുക്ക് അന്യമായിരിക്കും എന്നാല്‍ പല രാജ്യങ്ങളിലും ഇത്തരം ഫാമുകള്‍ നിലവിലുണ്ടെന്നതാണ് വസ്തുത. വിയറ്റ്നാമിലെ ഡോങ് ടാം സ്നേക്ക് ഫാമില്‍ നിന്നുള്ള ഒരു അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. മരത്തില്‍ നിറയെ പച്ചനിറത്തിലുള്ള പാമ്പുകള്‍ ഇഴയുകയാണ്. ഹോചിമിന്‍ നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ പാമ്പുവളര്‍ത്തല്‍ ഫാം. 30 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്നേക്ക് ഫാമില്‍ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ വളര്‍ത്തുന്നുണ്ട്. പ്രതിവിഷ നിര്‍മാണത്തിനായാണ് പാമ്പുകളെ ഫാമില്‍ വളര്‍ത്താന്‍ തുടങ്ങിയത്. 1977ലാണ് ഡോങ് ടാം സ്നേക്ക് ഫാം ആരംഭിച്ചത്. പാമ്പുകടിയേറ്റ പതിനായിരക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയില്‍ മതില് കെട്ടിത്തിരിച്ചാണ് ഇവിടെ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്. മതിലിനു സമീപം വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന കനാലും നടുവിലായി ഇലകള്‍ ഇടതൂര്‍ന്ന് നില്ക്കുന്ന മരവുമുണ്ട്. ഈ മരത്തിലാണ് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്. മൂര്‍ഖന്‍ പാമ്പും…
Read Moreഅല്ല പിന്നെ സഹിക്കുന്നതിനും ഒരു പരിധിയില്ലേ ! വീട്ടിലെ അമിത നിയന്ത്രണത്തില്‍ മനംമടുത്ത് ഒളിച്ചോടി വെക്കേഷന് ആഘോഷിച്ച് നാല് പെണ്‍കുട്ടികള്‍…
കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് എല്ലാനാട്ടിലും നടക്കാറുള്ള സംഭവമാണെങ്കിലും വീട്ടുകാരുടെ നിയന്ത്രണങ്ങളില്‍ മനംമടുത്ത് വെക്കേഷന് ആഘോഷിക്കാന്‍ ഒളിച്ചോടുന്നത് അപൂര്‍വമായിരിക്കും. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ഖേരിയിലുള്ള നാല് പെണ്‍കുട്ടികളാണ് ഒളിച്ചോടി വിനോദയാത്രയ്ക്ക് പോയത്. പെണ്‍കുട്ടികളെ ഉത്തരാഖണ്ഡിലെ ടേരി ഗര്‍വാലില്‍ നിന്നാണ് പൊലീസ് കണ്ടെത്തുന്നത്. വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച്ചയാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാല് പേരും വീട്ടില്‍ നിന്നും ഇറങ്ങിയത്. ഒരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണങ്ങള്‍ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ മടുത്തെന്നും ഒരു വെക്കേഷന് വേണമെന്നും തോന്നിയതോടെ എല്ലാവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. നാലു പേരും വീട്ടില്‍ നിന്നും അത്യാവശ്യം പണവും എടുത്താണ് യാത്ര പുറപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി 25,000 രൂപ എടുത്താണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. ഉത്തരാഖണ്ഡില്‍…
Read Moreഭക്തിനിറവിൽ ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ; പതിവ് തെറ്റിക്കാതെ നടി ആനിയും ചിപ്പിയും പൊങ്കാലയിട്ടു
വൈ.എസ്. ജയകുമാർതിരുവനന്തപുരം: ഭക്തിയുടെ അന്തരീക്ഷത്തിൽ ആറ്റുകാലമ്മയ്ക്ക് ക്ഷേത്രമുറ്റത്തെ പാട്ടുപുരക്കു മുന്നിൽ തോറ്റംപാട്ടുകാർ പൊങ്കാലയിട്ടു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ക്ഷേത്രമുറ്റത്തും വഴിയോരങ്ങളിലും പൊങ്കാല ഇല്ലായിരുന്നു. പൊതു ഇടങ്ങളിൽ പൊങ്കാല ഒഴിവാക്കാനായി ക്ഷേത്ര ട്രസ്റ്റും ജില്ലാ ഭരണകൂടവും നിർദേശിച്ചിരുന്നു. ക്ഷേത്ര പരിസരം മുതൽ പതിവ് പൊങ്കാലയിടുന്ന 10കിലോമീറ്ററോളം ചുറ്റളവിലെ പല വീടുകളിലും നഗരത്തിലെ മറ്റ് ക്ഷേത്രാങ്കണങ്ങളിലും പൊങ്കാലയർപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഈ വർഷത്തെ പൊങ്കാല. ഇത് ഉറപ്പാക്കാനായി ജില്ലാഭരണകൂടവും പോലീസും സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒന്‍പതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമുറ്റത്തെ പാട്ടുപുരയിൽ തമിഴ് കാവ്യമായ ചിലപ്പതികാരത്തിൽ പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാടിത്തീർന്നു. ശേഷം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നന്പൂതിരിക്ക് കൈമാറി. രാവിലെ 10.50ന് മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ…
Read Moreമൂന്നു ദിവസത്തെ ഇടവേള കഴിഞ്ഞ് ഇന്ധനവില വീണ്ടും വര്‍ധിച്ചു; ഈ മാസം വില വർധിച്ചത് 16 തവണ
കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 24 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ പിന്നിട്ടപ്പോള്‍ കൊച്ചിയില്‍ ഡീസല്‍ വില 86 രൂപയും മറികടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 91.52 രൂപയായപ്പോള്‍ ഡീസല്‍ വില 86.10 രൂപയുമായി. കഴിഞ്ഞ 23ന് പെട്രോളിനു 35 പൈസയും ഡീസലിനു 37 പൈസയും വര്‍ധിച്ചശേഷം കഴിഞ്ഞ മൂന്നു ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ഇതുവരെ 16 ദിവസമാണ് ഇന്ധനവില വര്‍ധിച്ചത്. 11 ദിവസം മാറ്റമില്ലാതെയും തുടര്‍ന്നു. 16 ദിവസംകൊണ്ട് പെട്രോള്‍ വിലയില്‍ 4.86 രൂപ കൂടിയപ്പോള്‍ ഡീസൽ വിലയിൽ 5.24 രൂപ വർധിച്ചു.
Read More