ഭക്തിനിറവിൽ ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ; പതിവ് തെറ്റിക്കാതെ  നടി ആനിയും ചിപ്പിയും പൊങ്കാലയിട്ടു


വൈ.​എ​സ്. ജ​യ​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം: ഭ​ക്തി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​റ്റു​കാ​ല​മ്മ​യ്ക്ക് ക്ഷേ​ത്ര​മു​റ്റ​ത്തെ പാ​ട്ടു​പു​ര​ക്കു മു​ന്നി​ൽ തോ​റ്റം​പാ​ട്ടു​കാ​ർ പൊ​ങ്കാ​ല​യി​ട്ടു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ക്ഷേ​ത്ര​മു​റ്റ​ത്തും വ​ഴി​യോ​ര​ങ്ങ​ളി​ലും പൊ​ങ്കാ​ല ഇ​ല്ലാ​യി​രു​ന്നു.

പൊ​തു ഇ​ട​ങ്ങ​ളി​ൽ പൊ​ങ്കാ​ല ഒ​ഴി​വാ​ക്കാ​നാ​യി ക്ഷേ​ത്ര ട്ര​സ്റ്റും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക്ഷേ​ത്ര പ​രി​സ​രം മു​ത​ൽ പ​തി​വ് പൊ​ങ്കാ​ല​യി​ടു​ന്ന 10കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ലെ പ​ല വീ​ടു​ക​ളി​ലും ന​ഗ​ര​ത്തി​ലെ മ​റ്റ് ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ലും പൊ​ങ്കാ​ല​യ​ർ​പ്പി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചായിരുന്നു ഈ വർഷത്തെ പൊ​ങ്കാ​ല. ഇ​ത് ഉ​റ​പ്പാ​ക്കാ​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും പോ​ലീ​സും സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ന്പ​താം ഉ​ത്സ​വ ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​മു​റ്റ​ത്തെ പാ​ട്ടു​പു​ര​യി​ൽ ത​മി​ഴ് കാ​വ്യ​മാ​യ ചി​ല​പ്പ​തി​കാ​ര​ത്തി​ൽ പാ​ണ്ഡ്യ രാ​ജാ​വി​നെ വ​ധി​ക്കു​ന്ന ഭാ​ഗം പാ​ടി​ത്തീ​ർ​ന്നു. ​

ശേ​ഷം ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ നി​ന്നു​ള്ള ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി പി. ​ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റി. രാ​വി​ലെ 10.50ന് ​മേ​ൽ​ശാ​ന്തി ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ തീ​പ​ക​ർ​ന്നു.

അ​തേ ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റി. സ​ഹ​മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പാ​ട്ടു​പു​ര​യ്ക്കു സ​മീ​പ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​രു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.40ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലെ പൊ​ങ്കാ​ല നി​വേ​ദി​ക്കും.പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ​പ​ക​ർ​ന്ന​തോ​ടെ ക്ഷേ​ത്ര പ​രി​സ​ര​ത്ത വീ​ടു​ക​ളി​ലും പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ൽ തീ​പ​ക​ർ​ന്നു.

പൊ​ങ്കാ​ല മു​ട​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല​യി​ട്ടു. ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല ക​ല​ത്തി​ൽ തീ​പ​ക​ർ​ന്ന​തോ​ടെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പു​തി​യ സ​ന്പ്ര​ദാ​യ​ത്തി​ലേ​ക്കു​കൂ​ടി പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലെ പൊ​ങ്കാ​ല നി​വേ​ദി​ക്കാ​ൻ പൂ​ജാ​രി​മാ​രെ നി​യോ​ഗി​ച്ചി​ട്ടി​ല്ല. കു​ത്തി​യോ​ട്ട​വും ആ​ചാ​ര​മാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​രു ബാ​ല​ൻ മാ​ത്രം ഇ​ത്ത​വ​ണ ചൂ​ര​ൽ കു​ത്തും. രാ​ത്രി എ​ട്ടി​ന് മ​ണ​ക്കാ​ട് ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​ൽ കു​ത്തി​യോ​ട്ട ബാ​ല​ൻ പ​ങ്കു​ചേ​രും. രാ​വി​ലെ ആരംഭിച്ച താ​ല​പ്പൊ​ലിയിൽ 10-നും 12-​നും മ​ധ്യേ​യു​ള്ള ബാ​ലി​ക​മാ​രെ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​പ്പി​ച്ച​ത്.

നാ​ളെ രാ​ത്രി അ​ത്താ​ഴ പൂ​ജ​യ്ക്കു​ശേ​ഷം കാ​പ്പ​ഴി​ക്കും. പുല​ർ​ച്ചെ ഒ​ന്നി​ന് കു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും. ഭ​ക്ത​ർ​ക്കു ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പതിവ് തെറ്റിക്കാതെ ആനിയും ചിപ്പിയും പൊങ്കാലയിട്ടു
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല​മ്മ​യ്ക്ക് പ​തി​വ് തെ​റ്റി​ക്കാ​തെ ഇ​ക്കു​റി​യും പൊ​ങ്കാ​ല​യി​ട്ട് നടി ആനിയും ചിപ്പിയും. വീ​ട്ടി​ലാ​ണ്  ഇരുവരും കുടുംബത്തോടൊപ്പം പൊ​ങ്കാ​ല​യി​ട്ട​ത്. ഷാ​ജി കൈ​ലാ​സി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​ം കഴിഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വീ​ട്ടി​ലാണ് പൊ​ങ്കാ​ല​യിടുന്നത്.

വീ​ട്ടി​ൽ പൊ​ങ്കാ​ല​യി​ടു​ന്പോ​ൾ കു​ടും​ബ​ത്തി​ലെ മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പൊ​ങ്കാ​ല​യു​ടെ ഭാ​ഗ​മാ​കാ​റു​ണ്ടെ​ന്ന് ആനി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.ആ​റ്റു​കാ​ല​മ്മ​യു​ടെ അ​നു​ഗ്ര​ഹം എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യി നടി പ​റ​ഞ്ഞു.

Related posts

Leave a Comment