ജിബിൻ കുര്യൻകോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആദ്യ സ്ഥാനാർഥിയായി പി.സി. ജോർജ്. കേരള ജനപക്ഷം സെക്കുലറിന്റെ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പി.സി.ജോർജ് മത്സരിക്കും. ജനപക്ഷം ചെയർമാൻ ഇ.കെ.ഹസൻകുട്ടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തവണ പൂഞ്ഞാറിൽ ഇടതു-വലതു-ബിജെപി മുന്നണി സ്ഥാനാർഥികളെ തോൽപ്പിച്ച് 27,821 വോട്ടുകൾക്കാണ് പി.സി. ജോർജ് വിജയിച്ചത്. യുഡിഎഫ് മുന്നണിയിൽ പ്രവേശിക്കാൻ ആഗ്രഹിച്ച തനിക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാരവച്ചെന്ന് പി.സി. ജോർജ് രാഷ്്ട്രദീപികയോടു പറഞ്ഞു. പാരയുടെ രാജാവാണ് ഉമ്മൻചാണ്ടി. കെ.കരുണാകരനെയും എ.കെ.ആന്റണിയേയും പാരവച്ച് താഴെയിറക്കിയ ഉമ്മൻചാണ്ടിക്ക് ഇപ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും പി.സി.ജോർജ് പറഞ്ഞു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കുഞ്ഞാലിക്കുട്ടിയും മുന്നണി പ്രവേശത്തെ അനുകൂലിച്ചിരുന്നതായും പി.സി.ജോർജ് പറഞ്ഞു. മതസമുദായ നേതാക്കളെല്ലാം തന്റെ യുഡിഎഫ് പ്രവേശനത്തെ അനുകൂലിച്ചെങ്കിലും ഉമ്മൻചാണ്ടി എതിർത്തു.പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾക്കൊന്നും എതിർവികാരമില്ല. അവരെ എനിക്കറിയാം. തനിക്കെതിരെ പാരവച്ച ഉമ്മൻചാണ്ടിക്കെതിരെ…
Read MoreDay: February 27, 2021
കാപ്പൻ പോയത് രക്ഷയായി, എൽഡിഎഫിൽ വലിയ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കും; ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനു ജില്ലയിൽ ലഭിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും. മാണി സി. കാപ്പൻ മുന്നണി വിട്ടതോടെ തർക്കത്തിനുള്ള സാധ്യതകൾ ഇല്ലാതായി. കാഞ്ഞിരപ്പള്ളി സീറ്റിനായി സിപിഐ മുറുകെ പിടിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം വഴങ്ങിയേക്കും. ചങ്ങനാശേരി സീറ്റ് വേണമെന്ന വാശിയിലാണ് കേരള കോണ്‍ഗ്രസ്. എന്നാൽ ചങ്ങനാശേരി വിട്ടുതരണമെന്നും പകരം മറ്റൊരു സീറ്റെന്ന സിപിഎമ്മിന്റെ വാദം മാണി വിഭാഗം അംഗീകരിച്ചില്ല.ജനാധിപത്യ കേരള കോണ്‍ഗ്രസിനു വേണ്ടിയാണ് സിപിഎം ചങ്ങനാശേരി ചോദിക്കുന്നത്. ജോബ് മൈക്കിളിനു വേണ്ടിയാണ് മാണി ഗ്രൂപ്പ് ചങ്ങനാശേരി ചോദിക്കുന്നത്. കഴിഞ്ഞ തവണ തളിപ്പറന്പിൽ മത്സരിച്ച ജോബ് മൈക്കിളിനു ഇത്തവണ ഉറപ്പുള്ള സീറ്റു നൽകിയേക്കും.പൂഞ്ഞാർ സീറ്റിൽ സിപിഎം മത്സരിക്കണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസ് നിരസിച്ചു. പൂഞ്ഞാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കഴിഞ്ഞ തവണ മത്സരിച്ച ജോർജുകുട്ടി…
Read Moreഎടിഎമ്മിൽ നിന്നു കളഞ്ഞുകിട്ടിയ പണം പോലീസിലേൽപ്പിച്ച് യുവാവ് മാതൃകയായി
കടുത്തുരുത്തി: എടിഎം കൗണ്ടറില്‍ നിന്നും പണം എടുക്കാനെത്തിയ യുവാവിന് പതിനായിരം കൗണ്ടറില്‍ നിന്നും ലഭിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്നും പണമെടുത്ത് മടങ്ങിയ യുവാവ് തനിക്ക് എടിഎമ്മില്‍ നിന്നും ലഭിച്ച പണം പൊതുപ്രവര്‍ത്തകനെ ഏല്പിച്ചു. പെരുവ-പിറവം റോഡില്‍ ബോയിസ് സ്കൂളിന് സമീപത്തെ എസ്ബിഐയുടെ എറ്റിഎമ്മില്നിന്നാണ് പെരുവ കാപ്പികരമലയില് ജെറീഷ് ജോര്‍ജിന് പണം ലഭിച്ചത്. ഇന്നലെ വൈകൂന്നേരം നാലോടെയാണ് സംഭവം. ബാംഗ്ലൂരില്‍ ഗ്രാഫിക് ഡിസൈനറാണ് ജെറീഷ്. എറ്റിഎമ്മില്‍ നിന്നും പണം എടുക്കാനെത്തിയ ആരുടെയെങ്കിലും പണമാവാം ജെറീഷിന് കിട്ടിയതെന്ന് കരുതുന്നു. കാര്‍ഡ് ഉപയോഗിച്ചു പണമെടുക്കാന്‍ ശ്രമിച്ചയാള്‍ പണം കിട്ടാതെ മടങ്ങിയതിന് ശേഷമാവാം കൗണ്ടറില്‍ നിന്നും പണം പുറത്തേക്കു വന്നതെന്നാണ് കരുതുന്നത്. എറ്റിഎം കൗണ്ടറില്‍ നിന്നും ലഭിച്ച പണം പൊതുപ്രവര്‍ത്തകനായ ടി.എം. സദനെയാണ് ജെറീഷ് ഏല്പിച്ചത്. ഇക്കാര്യം സദന് വെള്ളൂര്‍ പോലീസിലറിയിച്ചിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ ഉടമ ഇതുവരെ തന്റെ അക്കൗണ്ടില്‍ നിന്നും പണം…
Read Moreഎങ്ങനെയാവണമെന്ന് ഞാന്‍ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം ! വിവാഹജീവിതം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് അമല പോള്‍…
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അമല പോള്‍. ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് അമലയുടെ മികവ് എടുത്തു പറയേണ്ടത്. ആടൈ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് ആന്തോളജി ചിത്രമായ ‘പിറ്റ കതലു’ ആണ് അമലയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നന്ദിനി റെഡ്ഡിയാണ് ആന്തോളജിയില്‍ അമല അഭിനയിക്കുന്ന ‘മീര’ എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിനിടെ വിവാഹമോചന സമയത്ത് താന്‍ കടന്നുപോയ പ്രശ്നങ്ങളെ കുറിച്ച് മനസ്സു തുറക്കുകയാണ് അമല. 2016ല്‍ ആയിരുന്നു സംവിധായകന് എ എല്‍ വിജയ്യും അമലയും വിവാഹമോചനം നേടിയത്. ”യഥാര്‍ത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകള്‍ക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം. ഞാന്‍ വേര്‍പിരിയലിലൂടെ കടന്നുപോയപ്പോള്‍, എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്ക് ഓര്‍മ്മയില്ല. എല്ലാവരും…
Read Moreവയലാറിലെ നന്ദുവിന്റെ കൊലപാതം; ദുഖം താങ്ങാനാവാതെ മാതാ-പിതാക്കൾ; ആശ്വാസ വാക്കുകളുമായി കേന്ദ്രമന്ത്രിമാർ
ചേര്‍ത്തല: എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി.മുരളീധരന് എന്നിവര്‍ വയലാറിലെത്തി. ഇന്നു രാവിലെ പത്തോടെ കേന്ദ്രമന്ത്രിമാര്‍ തട്ടാംപറമ്പ് വീട്ടിലെത്തി നന്ദുവിന്റെ മാതാപിതാക്കളായ രാധാകൃഷ്ണനെയും അമ്മ രാജേശ്വരിയെയും ആശ്വസിപ്പിച്ചു. സങ്കടം സഹിക്ക വയ്യാതെ വിതുമ്പിയ കുടുംബാംഗങ്ങളോടു കൂടെയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്ര മന്ത്രിമാർ ഉറപ്പുനല്‍കി. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമന്, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഡി. അശ്വിനീദേവ്, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, വിമല്‍ രവീന്ദ്രന്, ശ്രീദേവി വിപിന്‍, നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, ആര്‍എസ്എസ് സഹപ്രാന്ത ശാരീരിക് പ്രമുഖ് സജീവ്കുമാര്‍, ഹെഡ്ഗേവാര്‍ ട്രസ്റ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ. രാജീവ്, അജിത്ത് പിഷാരത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 24ന് രാത്രി എട്ടോടെ എസ്ഡിപിഐ-…
Read Moreയുവതിയെ തട്ടിക്കൊണ്ടുപോകൽ; യുവതി മുമ്പും സ്വർണം കടത്തിയെന്ന തെളിവുമായി പോലീസ് ; കൂടുതൽ വിവരങ്ങൾ പുറത്തേക്ക്
ഡൊമനിക് ജോസഫ്മാന്നാർ: യുവതിയെ മാന്നാറിൽ സി ന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചു പ്രതികൾകൂടി പിടിയിലായി. ഇതോടെ ഇതുമായി ബന്ധപ്പെട്ട് മൊത്തം ആറു പേർ പിടിയിലായിട്ടുണ്ട്. പ്രധാന പ്രതി അബ്ദുൾ ഫഹദ്തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ്(39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്ക്ക മാലി സുബിൻ കൊച്ചുമോൻ (38) ,പരവുർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ് (30), പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാന്നാർ നാന്നി പറമ്പിൽ പീറ്ററിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു. കാർ മലപ്പുറം സ്വദേശി രാജേഷ് പ്രഭയുടെ ഉടമസ്ഥതയിൽ ഉള്ളതാ ണെന്നു കണ്ടെത്തിയിട്ടിട്ടുണ്ട്. ഇയാൾ ഈ കേസിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം…
Read Moreകമ്പിയും സിമന്റും എല്ലാം ചേർത്ത് പണി കഴിഞ്ഞു; പാലാരിവട്ടം മേൽപ്പാലം ഭാരപരിശോധന ആരംഭിച്ചു; ‘ടാറിംഗ് അന്തിമ ഘട്ടത്തിൽ
കൊച്ചി: പുനർനിര്‍മാണം അന്തിമഘട്ടത്തിലെത്തിയ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന ആരംഭിച്ചു. പാലത്തിന്റെ ടാറിംഗ് ജോലികള്‍ അന്തിമഘട്ടത്തിലെത്തിനില്ക്കേയാണു ഭാരപരിശോധനയും തുടങ്ങിയത്. പാലത്തിന്റെ സെന്‍ട്രല്‍ സ്പാനിന്റെ പരിശോധനയാണു ആരംഭിച്ചിട്ടുള്ളത്. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണു പരിശോധനകളെന്ന് അധികൃതര്‍ പറഞ്ഞു. ഭാരം നിറച്ച രണ്ടു ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിടും. പിന്നീട് ഈ ലോറികള്‍ മാറ്റിയും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നതാണു പരിശോധന. പാലത്തിന്റെ ഒരു ഭാഗത്തെ ടാറിംഗ് മുഴുവനായി തീര്‍ന്നിട്ടുണ്ട്. വൈറ്റില ഭാഗത്തെ ടാറിംഗാണു പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇടപ്പള്ളി ഭാഗത്തെ ടാറിംഗാണു ധ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിനുമുമ്പ് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ചാം തീയതി വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറിയേക്കും. അതിനിടെ, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍വന്നതോടെ ആഘോഷമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണു പാലം പുനര്‍ നിര്‍മാണം റിക്കാര്‍ഡ് വേഗത്തില്‍…
Read Moreവഴിതെറ്റിയെത്തിയ 26കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡനത്തിനിരയാക്കി ! രണ്ട് ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍…
വഴിതെറ്റിയെത്തിയ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന് (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്. വടകര സ്വദേശിനിയായ 26കാരിയാണ് പീഡനത്തിനിരയായത്. 22ന് വൈകീട്ട് യുവതിയെ കാണാതായിരുന്നു. 24വരെ യുവതി എവിടെയായിരുന്നു എന്നതിനെപറ്റി ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ 24ന് സന്ധ്യയോടെ കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ബസില്‍ യുവതി കയറിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്നാണ് രൂപേഷ് യുവതിയെ ലോഡ്ജിലെത്തിച്ചത്. മറ്റൊരു കണ്ടക്ടറായ മിഥുനിനെയും വിളിച്ചു. അതിനിടെ യുവതി ബഹളം വെച്ചതോടെ ലോഡ്ജില്‍ നിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണില്‍ കൊണ്ടുവിട്ടു. എന്നാല്‍, അവിടെ നിന്ന് നടന്ന് പെട്രോള്‍ പമ്പിലെത്തിയ യുവതി ബസില്‍ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് യുവതിയെ പയ്യോളി പൊലീസ് വീഡിയോ കോള്‍…
Read Moreഇലന്തൂരിലെ ഓട്ടോറിക്ഷ ഡ്രൈവർ ഏബ്രഹാം ഇട്ടിയുടെ കൊലപാതകം; സുഹൃത്തുകളെ കേന്ദ്രീകരിച്ച് അന്വേഷണം
പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.ഇലന്തൂര്‍ ഈസ്റ്റ് കിഴക്കേഭാഗത്ത് ഏബ്രഹാം ഇട്ടി ( 52 )യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. വൈകുന്നേരങ്ങളില്‍ ഇയാളുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ഒന്നര വര്‍ഷമായി അകന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഏബ്രഹാം ഇട്ടി. വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് നിര്‍മാണം പുരോഗമിക്കുന്ന കിണറ്റിലേക്കുള്ള മോട്ടോര്‍ തിരികെ എടുക്കാനെത്തിയ തൊഴിലാളി ഏബ്രഹാമിനെ അന്വേഷിച്ചെങ്കിലും കാണാനായില്ല. നേരം പുലര്‍ന്ന് ഏറെക്കഴിഞ്ഞിട്ടും പുറത്തേയ്ക്കുളള ബള്‍ബുകള്‍ ഓഫ് ചെയ്യാത്ത സാഹചര്യം സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് സമീപ വാസികളില്‍ ചിലര്‍ വീട്ടിലെത്തി വിളിച്ചു. പ്രധാന വാതില്‍ ചാരിയ നിലയിലായിരുന്നു. ഉള്ളില്‍ കടന്നപ്പോള്‍ അടുക്കള ഭാഗത്ത് ചോരയില്‍ കുളിച്ച…
Read Moreമുല്ലപ്പള്ളി കണ്ണൂരിലേക്ക് ? പകരം സുധാകരന് കെപിസിസി പദവി; കണ്ണൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക വെട്ടി
സ്വന്തം ലേഖകൻകണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയേക്കും.മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിക്കാൻ നേതൃത്വത്തോട് നിർദേശിച്ചിരിക്കുന്നത് കെ.സുധാകരനാണെന്ന് സൂചന. മുല്ലപ്പള്ളിയെ കണ്ണൂരിൽ നിർത്തി ജയിപ്പിച്ചാൽ പകരം മുല്ലപ്പള്ളിയുടെ പിന്തുണയോടെ കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലെത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായതു മുതൽ തദേശതെരഞ്ഞെടുപ്പ് വരെ കെപിസിസി അധ്യക്ഷനെ നിശിതമായി വിമർശിച്ചു വന്നയാളാണ് കെ.സുധാകരൻ. പലപ്പോഴും മുല്ലപ്പള്ളിയും സുധാകരന് മറുപടി കൊടുത്തിരുന്നു. എന്നാൽ, കെ.സുധാകരനും മുല്ലപ്പള്ളിയും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർന്നു. മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിക്കാൻ കെ.സുധാകരൻ പരസ്യമായി ക്ഷണിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ.സുധാകരൻ നടത്തിയ പരാമർശത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമർശിച്ചപ്പോഴും സുധാകരന് ആദ്യം പിന്തുണയുമായെത്തിയതും മുല്ലപ്പള്ളി രാമചന്ദ്രനാണ്. മുഖ്യമന്ത്രിയെ വിമർശിച്ചതിൽ ജാതീയമായി ഒന്നുമില്ലെന്നും അത് കണ്ണൂർ രാഷ്ട്രീയത്തിന്റെ ശൈലിയാണെന്നും പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ ശക്തനായ…
Read More