വഴിതെറ്റിയെത്തിയ 26കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡനത്തിനിരയാക്കി ! രണ്ട് ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍…

വഴിതെറ്റിയെത്തിയ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന്‍ (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്. വടകര സ്വദേശിനിയായ 26കാരിയാണ് പീഡനത്തിനിരയായത്. 22ന് വൈകീട്ട് യുവതിയെ കാണാതായിരുന്നു. 24വരെ യുവതി എവിടെയായിരുന്നു എന്നതിനെപറ്റി ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ 24ന് സന്ധ്യയോടെ കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ബസില്‍ യുവതി കയറിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്നാണ് രൂപേഷ് യുവതിയെ ലോഡ്ജിലെത്തിച്ചത്. മറ്റൊരു കണ്ടക്ടറായ മിഥുനിനെയും വിളിച്ചു. അതിനിടെ യുവതി ബഹളം വെച്ചതോടെ ലോഡ്ജില്‍ നിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണില്‍ കൊണ്ടുവിട്ടു. എന്നാല്‍, അവിടെ നിന്ന് നടന്ന് പെട്രോള്‍ പമ്പിലെത്തിയ യുവതി ബസില്‍ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് യുവതിയെ പയ്യോളി പൊലീസ് വീഡിയോ കോള്‍…

Read More

എല്ലാത്തിനും കാരണം മോണാലിസ ! കണ്ടുമുട്ടി ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പര്‍ കൈമാറി; കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടറുടെ കൂടെ 23കാരി ഒളിച്ചോടി…

കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ എന്ന 23 കാരിയെയും കാമുകനായ കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് എന്ന 31കാരനെയുമാണ് പോലീസ് പിടികൂടിയത്. വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ മൊണാലിസയിലെ കണ്ടക്ടറായിരുന്നു ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ലിസ. മോണാലിസയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു ലിസ. ഒരാഴ്ചത്തെ പരിചയമുള്ള ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയിരുന്നു. പ്രണയം കടുത്തതോടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ലിസ ജിനീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലിസയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വഴിക്കടവ് പോലീസ് ഇരട്ടിയില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍…

Read More

ബസ് മാറിക്കയറിയ ഏഴാംക്ലാസുകാരി പിതാവിനെ വിഷമിപ്പിച്ചു ! കണ്ടക്ടര്‍ രക്ഷകനായി അവതരിച്ചതോടെ ആശങ്കകള്‍ക്ക് വിരാമമായി; കണ്ടക്ടര്‍ക്ക് നന്ദി പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ്…

ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരി പിതാവിനെ വിഷമിപ്പിച്ചു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് മകളെ അച്ഛന്റെ കൈകളില്‍ ഏല്‍പ്പിച്ച് കണ്ടക്ടര്‍ മാതൃകയായി. കണ്ടക്ടറിന് നന്ദി പറഞ്ഞു കൊണ്ട് പെണ്‍കുട്ടിയുടെ പിതാവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ചെങ്ങന്നൂര്‍ ബസില്‍ കയറേണ്ടതിന് പകരം പത്തനംതിട്ട ബസില്‍ കയറിയ പെണ്‍കുട്ടിയ്ക്ക് വഴിതെറ്റിയെന്ന് കണ്ടക്ടര്‍ മനസ്സിലാക്കി. സ്വന്തം ഫോണില്‍ നിന്ന് മകളെക്കൊണ്ട് അച്ഛനെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് കോഴഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ എത്തും വരെ മകളെയും കൊണ്ട് കണ്ടക്ടര്‍ ഇലന്തൂര്‍ വെയിറ്റിങ് ഷെഡില്‍ കാത്തിരുന്നു. തുടര്‍ന്ന് സുരക്ഷിതമായി പെണ്‍കുട്ടിയെ പിതാവിന്റെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. കുറിപ്പ് വായിക്കാം: ഇന്നെനിക്ക് മറക്കാത്ത ദിനം… പാഴൂര്‍ മോട്ടേഴ്‌സിനും അതിലെ ജീവനക്കാര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍… കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില്‍ ഇറങ്ങേണ്ട,ഏഴില്‍ പഠിക്കുന്ന എന്റെ മകള്‍…

Read More