ആലുവ: ആലുവ നിയമസഭാ മണ്ഡലത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകന്റെ ഭാര്യയെ രംഗത്തിറക്കാൻ എൽഡിഎഫ് നീക്കം. കെ. മുഹമ്മദാലിയുടെ മകൻ നിഷാദിന്റെ ഭാര്യ ഷെൽന നിഷാദിന്റെ പേരാണ് അന്തിമ പട്ടികയിലുള്ളതെന്നാണു സൂചന. എട്ടിനകം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അതേസമയം ഇതിനെതിരേ പ്രതിഷേധവുമായി പ്രാദേശിക സിപിഎം നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയതായും അറിയുന്നു. എ ഗ്രൂപ്പ് നേതാവും എഐസിസി അംഗവുമായിരുന്ന കെ. മുഹമ്മദാലി പ്രാദേശിക എ ഗ്രൂപ്പുകാരുമായുള്ള അഭിപ്രായവ്യത്യാസവും ആരോഗ്യപരമായ കാരണങ്ങളാലും പാലസ് റോഡിലെ വീട്ടിൽ വിശ്രമത്തിലാണ്. 2015 ൽ മുഹമ്മദാലിയുടെ മകൻ നിഷാദ് ആലുവ നഗരസഭ പത്താം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ഗ്രൂപ്പ് പോരിൽ അഞ്ചാം സ്ഥാനത്തായി. സ്വതന്ത്ര സ്ഥാനാർഥിയാണ് അന്നു ജയിച്ചത്.ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനൊരുങ്ങുന്ന സിറ്റിംഗ് എംഎൽഎ അൻവർ സാദത്ത് ഐ ഗ്രൂപ്പുകാരനായതിനാൽ ഷെൽനയെ നിർത്തി…
Read MoreDay: March 4, 2021
വാർത്ത കണ്ടു, എംഎൽഎ ഇടപെട്ടു… ഒരപകടം ഉണ്ടാക്കാൻ ആ ടോൾ ബുത്ത് ഉണ്ടാകില്ല; ഡിവൈൻനഗറിൽ യാത്രക്കാർ തടസമായിനിന്ന ബൂത്ത് പൊളിച്ചു മാറ്റി
കാടുകുറ്റി: കോടികൾ മുടക്കി ആധുനിക രീതിയിൽ നവീകരിക്കുന്ന മുരിങ്ങൂർ – കാടുകുറ്റി – പാളയംപറന്പ് റോഡിൽ തടസമായി നിൽക്കുന്ന ഡിവൈൻനഗർ മേല്‍പാലത്തിലെ ടോൾ ബൂത്ത് പൊളിച്ചുനീക്കണമെന്ന ദീപിക വാർത്ത ഫലം കണ്ടു. ഡിസംബർ 30 നു നൽകിയ വാർത്തയെ തുടർന്ന് ബി.ഡി. ദേവസി എംഎൽഎ വിഷയത്തിൽ ഇടപെടുകയും ആർബിഡിസി അധികൃതരുമായി സംസാരിക്കുകയും നടപടിയെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 നായിരുന്നു ടോൾ ബൂത്ത് പൂർണമായും പൊളിച്ചുനീക്കിയത്. നവീകരണം നടക്കുന്ന റോഡിന്റെ മധ്യേ ഉപയോഗശൂന്യമായി മാറിയ ബൂത്തു നീക്കണമെന്ന ആവശ്യവുമായി കാടുകുറ്റി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും രംഗത്തു വന്നിരുന്നു. ഡിവൈൻനഗർ റെയിൽവേ മേല്‍പാലം ജനങ്ങൾക്കായി തുറന്നുകൊടുത്ത 2015 ൽ വാഹനയാത്രികരിൽ നിന്നും ചുങ്കം പിരിക്കാനായി പാലത്തിന്റെ കവാടത്തിലാണ് മാർഗതടസമായി ബൂത്തു നിർമിച്ചിരുന്നത്. മേല്‍പാലം പോലുള്ള വികസനങ്ങളുടെ നിർമാണാവശ്യങ്ങൾക്കു പണം കണ്ടെത്തുക ലക്ഷ്യമിട്ടായിരുന്നു പ്രാരംഭ ഘട്ടത്തിൽ ടോൾ…
Read Moreപിക്കപ്പ് വാനുമായി കടയിലെത്തി മോഷണം! സിസിടിവിയുടെ ഡിവിആര്‍ ഉള്‍പ്പെടെ കൊണ്ടുപോയി; സംഭവം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ആനക്കുളത്തിനടുത്ത് കടയിൽ വൻ മോഷണം. ഐശ്വര്യ ബിൽഡിംഗിൽ ഹയാൻ മോട്ടോർസ് എന്ന ടുവീലർ ആക്സസറീസ് ഷോപ്പിലാണ് വൻ മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് കവർച്ച നടന്നത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം നിരവധി സാധനങ്ങളും ലാപ്ടോപ്പും 5000 രുപയും മോഷണം പോയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമകൾ പറഞ്ഞു. ഒരു മണിക്കൂറോളം ഇവർ ഷോപ്പിൽ തങ്ങിയിട്ടുണ്ട്. ഷോപ്പിലെ സിസിടിവിയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടകൾ അഴിച്ചു കൊണ്ടുപോയിട്ടുണ്ട്. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത കടയിലെ സിസിടിവിയിൽ ദൃശ്യങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. അന്വേഷണത്തിൽ മോഷണം നടത്താനുപയോഗിച്ച കെഎൽ 40 ജി 6890 നമ്പർ പിക്കപ്പ് വാൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം മോഷ്ടിച്ച് കൊണ്ട് വന്നതാണെന്ന് പോലീസ് സംശയിക്കുന്നു. മൊഴിയെടുക്കാനായി വണ്ടിയുടെ…
Read Moreവേനൽമഴ ചതിച്ചാൽ, ജലമന്ത്രി കനിയണം; പരുവാശ്ശേരി പാടശേഖരത്തിലേക്ക് കനാൽ വെള്ളം എത്തിക്കാൻ നടപടി വേണം; ജലമന്ത്രിക്ക് നിവേദനം നൽകി കർഷകർ
വടക്കഞ്ചേരി: മഴയെ മാത്രം ആശ്രയിച്ച് ഇരുപൂ നെൽകൃഷി നടത്തി വരുന്ന പരുവാശ്ശേരി പാടശേഖരത്തിലേക്ക് കനാൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നെൽ കർഷകർ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ,സ്ഥലം എംഎൽഎയും മന്ത്രിയുമായ എ.കെ.ബാലൻ എന്നിവർക്ക് നിവേദനം നൽകി. കനാൽ വെള്ളം എത്താത്ത പാടശേഖരമായതിനാൽ യഥാസമയം മഴ കിട്ടാതെ രണ്ടാം വിള നെൽകൃഷി മിക്കവാറും വർഷങ്ങളിലും ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ്. 160 ൽ പരം കർഷകരുടെതായി നൂറ്റി അന്‍പതോളം ഏക്കർ സ്ഥലത്താണ് കൃഷിയുള്ളത്. എല്ലാവരും തന്നെ ചെറുകിട നാമമാത്ര കർഷകർ.ഇത്രയും സ്ഥലത്ത് 15 ഏക്കറിൽ മാത്രമാണ് കനാൽവെള്ളം എത്തുന്നത്. മറ്റിടങ്ങളിലെല്ലാം മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്തുവരുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ആർ.കൃഷ്ണൻ പറഞ്ഞു. ഇതിനാൽ രണ്ട്കൃഷിയും നേരത്തെ ചെയ്യും. കൊയ്ത്തും നേരത്തെയാകും.എന്നാൽ നെല്ല് സംഭരണം വൈകുന്നതിനാൽ പലപ്പോഴും സംഭരണത്തിന്റെ ആനുകൂല്യങ്ങളൊന്നും പാടശേഖരത്തിലെ കർഷകർക്ക് ലഭിക്കാറില്ല. ഒന്നാംവിളയുടെയും രണ്ടാം…
Read Moreവിജയം മാത്രം മാനദണ്ഡമാക്കിയാൽ മതി..! കടുംപിടിത്തം ഇല്ല; സിപിഎം നീങ്ങുന്നത് തുടർഭരണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിജയം മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നും രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചു എന്ന നിബന്ധനയിൽ ആരെയും ഒഴിവാക്കേണ്ടെന്നും സിപിഎമ്മിൽ ധാരണ ഉരുത്തിരിയുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥി പട്ടിക പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയുമായി കൂടും. നാളെ ചേരുന്ന പാർട്ടി സംസ്ഥാന സമിതി യോഗം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. രണ്ടു ടേം പൂർത്തിയാക്കിയ നിരവധി മന്ത്രിമാരെയും എംഎൽഎമാരേയും മത്സരരരംഗത്തേക്ക് ജില്ലാ സെക്രട്ടറിയേറ്റുകൾ ശിപാർശ ചെയ്തിട്ടുണ്ട്. ഇവർക്ക് ഇളവ് നൽകണമോയെന്ന കാര്യത്തിൽ സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. തുടർഭരണം ലഭിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടു ടേം പൂർത്തിയായവരെ ഇത്തവണ വീണ്ടും മത്സരിപ്പിക്കണമെന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഇളവ് അനുവദിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂല നിലപാടാണ്.…
Read Moreഎല്ലാം കുളമാക്കി..! ‘ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ദുർബല പ്രദേശമായതിനു പിന്നിൽ ഭരണകൂട അനാസ്ഥ’
വടക്കഞ്ചേരി: വനം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളായി കരട് വിജ്ഞാപനം ഇറക്കിയതിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും കടുത്ത അനാസ്ഥയും വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്ന് പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന കിഴക്കഞ്ചേരിയിലെ യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പരിസ്ഥിതിലോല മേഖലയിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങൾ അറിയിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിപ്രായങ്ങൾ അറിയിച്ചുള്ള റിപ്പോർട്ട് തെറ്റായി നൽകി ജനങ്ങളെയെല്ലാം ആശങ്കയിലാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു മൂലമാണ്. ഇത് മറച്ചു വെക്കാനാണ് ഇപ്പോൾ എൽഡിഎഫ് ജനങ്ങൾക്കൊപ്പം സമരത്തിനിറങ്ങുന്നത്. വനം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്തുന്ന ശുപാർശയാണ് സർക്കാർ നൽകിയത്. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. എന്നാൽ വസ്തുത മറച്ചുവെച്ച് ഭരണകക്ഷിക്കാർ ജനങ്ങളെ വഞ്ചിക്കുന്ന…
Read Moreതാപനില 40 കടന്ന്… വേനൽചൂടു കനക്കുന്നു, പാലക്കാടിനു പൊള്ളിത്തുടങ്ങി; ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത അനിവാര്യം
പാലക്കാട്: കൊടുംവേനൽചൂടിൽ പാലക്കാടിനു പൊള്ളിത്തുടങ്ങി. ഫെബ്രുവരിയിൽ തന്നെ ചൂട് 41ൽ എത്തിയിരുന്നു. മാർച്ചിൽ ആദ്യ രണ്ട് ദിവസങ്ങളിലും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസാണ്. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2020ൽ മാർച്ച് പകുതിയോടെയാണ് ചൂട് 40ൽ എത്തിയത്. ഇത്തവണ നേരത്തേതന്നെ ചൂട് കൂടിയതിൽ ജനത്തിനു ആശങ്കയുമുണ്ട്. എന്നാൽ ചൂട് കൂടിയതിൽ ഏറെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐആർടിസി അധികൃതർ പറയുന്നു. പകൽ 11നുശേഷം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് താപനില ഉയർന്നുകാണുന്നത്. ഇത് നാലോ അഞ്ചോ മണിക്കൂർ ആണെങ്കിൽ അപകട സ്ഥിതിയാണെന്ന് പറയാം. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്. 2010ൽ രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ് ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും ഉയർന്ന ചൂട്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും 40 ഡിഗ്രി തൊട്ടു. ചൂട് കൂടുന്നത് സൂര്യാതപമേൽക്കുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന ആശങ്കയുമുണ്ട്.
Read Moreകുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ, സെക്രട്ടറിയേറ്റോ? സിപിഎം സ്ഥാനാർഥിക്കെതിരേ കുന്നത്തുനാട്ടിൽ പോസ്റ്റർ യുദ്ധം
കോലഞ്ചേരി: തെരഞ്ഞെടുപ്പ് ചൂടേറും മുമ്പേ കുന്നത്തുനാട്ടിൽ പോസ്റ്റർ യുദ്ധം ആരംഭിച്ചു. സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായാണ് പോസ്റ്ററിലെ ആക്ഷേപം. സിപിഎം സെക്രട്ടേറിയറ്റാണോ സെക്രട്ടറിയാണോ സീറ്റ് കച്ചവടം നടത്തിയതെന്നും പോസ്റ്ററിൽ ചോദിക്കുന്നു. സേവ് സിപിഎം ഫോറം എന്ന അടിക്കുറിപ്പോടെയാണ് മണ്ഡലത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുന്നത്തുനാട്ടിൽ സിറ്റിംഗ് എംഎൽഎ വി.പി. സജീന്ദ്രൻ തന്നെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാണ് സാധ്യത. കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവും കോൺഗ്രസിൽ നിന്നു പുറത്താക്കിയ പി.വി. ശ്രീനിജനെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം സ്ഥാനാർഥിയായി കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ഷിജി ശിവജിയുടെ പേര് തുടക്കത്തിൽ ഉണ്ടായിരുന്നു. രണ്ട് തവണ എംഎൽഎ ആയിരുന്ന വി.പി. സജീന്ദ്രൻ മണ്ഡഡലത്തിൽ ഇതിനോടകം പ്രാരംഭ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇരു മുന്നണികളേയും ബിജെപിയെയും കൂടാതെ ട്വന്റി-20ക്കും മണ്ഡലത്തിൽ സ്ഥാനാർഥികളുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് പോസ്റ്റർ യുദ്ധം…
Read Moreവഴിത്തര്‍ക്കത്തെ തുടര്‍ന്ന് വീടുകയറി ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്; മൂന്ന് പേർ അറസ്റ്റിൽ
ചവറ: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് വീടുകയറി ആക്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി. ചവറ മുകുന്ദപുരം കൊട്ടുകാട് തയ്യില്ക്കിഴക്കതില് ഓമനക്കുട്ടന്‍പിള്ളയുടെ വീടാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഓമനക്കുട്ടന്‍പിള്ളയുടെ ഭാര്യ രത്നമ്മ (67), മകന് ബിനു (43) എന്നിവര്‍ക്കു പരിക്കേറ്റു. ചൊവാഴ്ച രാത്രി 9.30- ഓടെയായിരുന്നു സംഭവം. അയല്‍ വാസിയായ അജ്മലിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയില്‍ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. എടിഎമ്മില്‍ പോയി വീട്ടിലേക്കു വരികയായിരുന്നു ബിനുവിനെ അജ്മലിന്റെ നേതൃത്വത്തിൽ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ രത്നമ്മയെയും ഉപദ്രവിച്ചു. എടിഎമ്മില്‍നിന്നും എടുത്ത പണം അക്രമികൾ തട്ടി എടുത്തതായും പറയപ്പെടുന്നു. പരിക്കേറ്റ ബിനുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അജ്മലും സംഘവും വീടിന്റെ ജന്നലുകളും കതകും ഇലട്രിക് മീറ്ററും അടിച്ചു തകര്‍ക്കുകയും കൃഷി, സ്കൂട്ടര്‍, സൈക്കിള്‍ എന്നിവയും നശിപ്പിച്ചു. സംഭവുവുമായി ബന്ധപ്പെട്ട് കൊട്ടുകാട് സ്വദേശികളായ അജ്മല്‍, (24),…
Read Moreസ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു; ബസിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി കോളജ് വിദ്യാർഥിനി മരിച്ചു; സംഭവം പിറവത്ത്
പിറവം: സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. ആരക്കുന്നം ടോക് എച്ച് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിനിയായ തിരുവാങ്കുളം സുഭാഷ് നഗറിൽ അനു വിഹാറിൽ അനിൽ കുമാറിന്റെ മകൾ അഞ്ജലി(19)യാണ് മരിച്ചത്. ഇന്നു രാവിലെ ഒന്‍പതോടെ ആരക്കുന്നത്തിനടുത്ത് പുളിക്കമാലി പന്പിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അഞ്ജലി വീട്ടിൽനിന്നു കോളജിലേക്ക് സ്കൂട്ടറിൽ പോകും വഴി എതിരേ എറണാകുളത്തേക്കു വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചു കയറി. ബസിന്റെ ടയർ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. അപകടസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു.
Read More