വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വീ​ടു​ക​യറി ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ച​വ​റ: വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി. ച​വ​റ മു​കു​ന്ദ​പു​രം കൊ​ട്ടു​കാ​ട് ത​യ്യി​ല്‍​ക്കി​ഴ​ക്ക​തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍​പി​ള്ള​യു​ടെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ ര​ത്‌​ന​മ്മ (67), മ​ക​ന്‍ ബി​നു (43) എ​ന്നി​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. ചൊ​വാ​ഴ്ച രാ​ത്രി 9.30- ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍ വാ​സി​യാ​യ അ​ജ്മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ത്രി​യി​ല്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

എ​ടി​എ​മ്മി​ല്‍ പോ​യി വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബി​നു​വി​നെ അ​ജ്മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​യി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ആ​ക്ര​മി​ച്ചു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ര​ത്‌​ന​മ്മ​യെ​യും ഉ​പ​ദ്ര​വി​ച്ചു. എ​ടി​എ​മ്മി​ല്‍​നി​ന്നും എ​ടു​ത്ത പ​ണം അ​ക്ര​മി​ക​ൾ ത​ട്ടി എ​ടു​ത്ത​താ​യും പ​റ​യ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ ബി​നു​വി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ‍ അ​ജ്മ​ലും സം​ഘ​വും വീ​ടി​ന്‍റെ ജ​ന്ന​ലു​ക​ളും ക​ത​കും ഇ​ല​ട്രി​ക് മീ​റ്റ​റും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും കൃ​ഷി, സ്‌​കൂ​ട്ട​ര്‍, സൈ​ക്കി​ള്‍ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു.

സം​ഭ​വു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ല്‍, (24), ആ​ഷി​ഖ് (26), അ​ന​സ് (27) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി.സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ന​സി​നെ പി​ടി​കി​ട്ടാ​നു​ണ്ട​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ക്ര​ണ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ മൂ​വ​രേ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment