എല്ലാം കുളമാക്കി..! ‘ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​രി​സ്ഥി​തി ദു​ർ​ബല പ്ര​ദേ​ശ​മായതിനു പി​ന്നി​ൽ ഭരണകൂട അനാസ്ഥ’

വ​ട​ക്ക​ഞ്ചേ​രി: വ​നം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​രി​സ്ഥി​തി ദു​ർ​ബ്ബ​ല പ്ര​ദേ​ശ​ങ്ങ​ളാ​യി ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​നു പി​ന്നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും ക​ടു​ത്ത അ​നാ​സ്ഥ​യും വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് തെ​റ്റാ​യി ന​ൽ​കി ജ​ന​ങ്ങ​ളെ​യെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു മൂ​ല​മാ​ണ്.

ഇ​ത് മ​റ​ച്ചു വെ​ക്കാ​നാ​ണ് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. വ​നം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ശു​പാ​ർ​ശ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​ത്.

എ​ന്നാ​ൽ വ​സ്തു​ത മ​റ​ച്ചു​വെ​ച്ച് ഭ​ര​ണ​ക​ക്ഷി​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ക​ര​ട് വി​ജ്ഞാ​പ​നം ത​ള്ളി ക​ള​യ​ണ​മെ​ന്നും വ​നാ​തി​ർ​ത്തി സീ​റോ കി​ലോ​മീ​റ്റ​റാ​ക്കി തി​രു​ത്ത​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ന​ൽ​കി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ യു​ഡി​എ​ഫ് കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് ബൈ​ക്ക് റാ​ലി​യും പ്രതിഷേ​ധ സം​ഗ​മ​വും ന​ട​ത്തി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത ബൈ​ക്ക് റാ​ലി മം​ഗ​ലം​ഡാം ഓ​ടം​തോ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച് വാ​ൽ​കു​ള​ന്പി​ൽ സ​മാ​പി​ച്ചു.​

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തിഷേ​ധ സം​ഗ​മം ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പാ​ള​യം പ്ര​ദീ​പ്, സി. ​ച​ന്ദ്ര​ൻ, കെ.​ജി എ​ൽ​ദോ, ജോ​ബി ജോ​ണ്‍ മാ​സ്റ്റ​ർ, എം.​കെ.​ശ്രീ​നി​വാ​സ​ൻ, പി.​അ​ലി മാ​സ്റ്റ​ർ, ടി.​സി ഗീ​വ​ർ​ഗ്ഗീ​സ് മാ​സ്റ്റ​ർ, വി.​ജെ.​ജോ​സ​ഫ്, കെ.​നാ​രാ​യ​ണ​ൻ, എ​ൻ.​വി​ജ​യ​ൻ, അ​ബ്ര​ഹാം സ്ക്ക​റി​യ, ജോ​ഷി ആ​ന്‍റ​ണി, പി.​എം.​റോ​യ് മാ​സ്റ്റ​ർ, മ​റി​യ​ക്കു​ട്ടി ജോ​ർ​ജ്, ലീ​ലാ​മ്മ ജോ​സ​ഫ്, കെ.​കെ.​കാ​സിം, ചാ​ർ​ലി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment