കോട്ടയത്തിന് ചൂട്ടുപൊളളുന്നു; 38.4 ഡിഗ്രിയിൽ  പു​ന​ലൂ​രും പാ​ല​ക്കാ​ടും പിന്നിൽ; ചൂട് കൂടാൻ കാരണം

കോ​ട്ട​യം: ക​ടു​ത്ത​വേ​ന​ലും ചൂ​ടി​നെ തു​ട​ർ​ന്നു​ള്ള തീ​പി​ടി​ത്ത​വും ജി​ല്ല​യി​ൽ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച 38.4 ആ​ണ് ജി​ല്ല​യി​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​രാ​ശ​രി​യേ​ക്കാ​ൾ നാ​ലു​ഡി​ഗ്രി​യു​ടെ വ​ർ​ധ​ന​വാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​ര്ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കോ​ട്ട​യ​ത്താ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം ചൂ​ട് റി​പോ​ർ​ട് ചെ​യ്തി​രു​ന്ന പു​ന​ലൂ​രും പാ​ല​ക്കാ​ടും ഇ​പ്പോ​ൾ കോ​ട്ട​യ​ത്തേ​ക്കാ​ൾ പി​ന്നി​ലാ​ണ്. ഭൂ​പ്ര​കൃ​തി​യി​ൽ​വ​ന്നി​ട്ടു​ള്ള വ്യ​ത്യാ​സ​ങ്ങ​ളാ​കാം ജി​ല്ല​യി​ൽ ചൂ​ട് കൂ​ടാ​ൻ കാ​മ​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടു​ത്താ​ഴ്ച​യോ​ടു കൂ​ടി ചൂ​ട് കു​റ​യു​മെ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത കൂ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ഷ​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Read More

താപനില 40 കടന്ന്…  വേനൽചൂടു കനക്കുന്നു, പാ​ല​ക്കാ​ടി​നു പൊ​ള്ളി​ത്തു​ട​ങ്ങി; ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല, ജാ​ഗ്ര​ത അ​നി​വാ​ര്യം

പാ​ല​ക്കാ​ട്: കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാ​ല​ക്കാ​ടി​നു പൊ​ള്ളി​ത്തു​ട​ങ്ങി. ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ചൂ​ട് 41ൽ ​എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും കൂ​ടി​യ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ലെ മാ​പി​നി​യി​ലാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ൽ ​മാ​ർ​ച്ച് പ​കു​തി​യോ​ടെ​യാ​ണ് ചൂ​ട് 40ൽ ​എ​ത്തി​യ​ത്. ഇ​ത്ത​വ​ണ നേ​ര​ത്തേ​ത​ന്നെ ചൂ​ട് കൂ​ടി​യ​തി​ൽ ജ​ന​ത്തി​നു ആ​ശ​ങ്ക​യു​മു​ണ്ട്. എ​ന്നാ​ൽ ചൂ​ട് കൂ​ടി​യ​തി​ൽ ഏ​റെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഐ​ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ക​ൽ 11നു​ശേ​ഷം ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് താ​പ​നി​ല ഉ​യ​ർ​ന്നു​കാ​ണു​ന്ന​ത്. ഇ​ത് നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ർ ആ​ണെ​ങ്കി​ൽ അ​പ​ക​ട സ്ഥി​തി​യാ​ണെ​ന്ന് പ​റ​യാം. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണ്. 2010ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 42 ഡി​ഗ്രി​യാ​ണ് ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട്. പി​ന്നീ​ടി​ങ്ങോ​ട്ട് എ​ല്ലാ വ​ർ​ഷ​വും 40 ഡി​ഗ്രി തൊ​ട്ടു. ചൂ​ട് കൂ​ടു​ന്ന​ത് സൂ​ര്യാ​ത​പ​മേ​ൽ​ക്കു​ന്ന​തി​നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

Read More

മാലാഖയെപ്പോലെ പറക്കുന്നു ! വലിപ്പം ഭൂമിയെ കവച്ചു വെയ്ക്കുന്ന വലിപ്പം; നാസയുടെ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശപ്പെട്ട് ബഹിരാകാശ നിരീക്ഷകന്‍…

ബഹിരാകാശത്ത് അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശവാദം. നാസയുടെ ബഹിരാകാശ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി ബഹിരാകാശ നിരീക്ഷകനാണ് അവകാശവാദം ഉന്നയിച്ചത്. നാസ പകര്‍ത്തിയ സൂര്യന്‍ ചിത്രത്തിലാണ് വിചിത്രമായ രൂപം ശ്രദ്ധയില്‍പ്പെട്ടത്. സൂര്യനില്‍ നിന്ന് ചില ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുളള യാത്രയിലായിരുന്നു അന്യഗ്രഹ ജീവിയെന്നും ബഹിരാകാശ നിരീക്ഷകന്‍ അവകാശപ്പെടുന്നു. ബഹിരാകാശ നിരീക്ഷകനായ സ്‌കോട്ട് വാറിംഗ് തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ കുറിച്ചത്. നാസയുടെ സൂര്യന്റെ ചിത്രം പരിശോധിച്ചപ്പോഴാണ് അന്യഗ്രഹ ജീവി ശ്രദ്ധയില്‍പ്പെട്ടത്. ചിറകുകളുളള മാലാഖയെ പോലെ തോന്നിപ്പിക്കുന്ന അന്യഗ്രഹജീവിയെയാണ് സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടത്. അന്യഗ്രഹ ജീവി തിരിഞ്ഞപ്പോഴാണ് മാലാഖലയുടേത് പോലുളള ചിറകുകള്‍ പ്രത്യക്ഷമായത്. ഭൂമിയെക്കാള്‍ വലുപ്പം ഉളളതായി സംശയിക്കുന്നതായും ബഹിരാകാശ നിരീക്ഷകന്‍ അവകാശപ്പെട്ടു. സാധാരണയായി ബഹിരാകാശ പേടകത്തിന് ചിറകുകള്‍ ഉണ്ടാവാറില്ല. സൂര്യനില്‍ നിന്ന് ഏതോ കണിക എടുക്കാന്‍ ഈ അന്യഗ്രഹ ജീവി പോയതാണെന്ന് സംശയിക്കുന്നു. അതിന് ശേഷം അവരുടെ സ്വന്തം ലോകത്തേയ്ക്ക്…

Read More