നറുക്കെടുപ്പിലൂടെ വരനെ കണ്ടെത്തുന്നതിനെക്കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ ജില്ലായിലാണ് ഈ അപൂര്‍വസംഭവം നടന്നത്. നാലു യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയുടെ വരനായി അവരില്‍ ഒരാളെ തെരഞ്ഞെടുക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഈ നറുക്കെടുപ്പ്. ദേശീയമാധ്യമങ്ങളടക്കം ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. അസിംനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ഗ്രാമത്തില്‍ നിന്നുള്ള നാലു യുവാക്കള്‍, താണ്ട പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. പിന്നാലെ രണ്ടു ദിവസം ഇവര്‍ ഈ യുവതിയെ ബന്ധുവിന്റെ വീട്ടില്‍ സുരക്ഷിതമായി താമസിപ്പിച്ചു. പക്ഷേ അപ്പോഴേക്കും ഒളിച്ചോടിയ വിവരം ഗ്രാമത്തില്‍ വലിയ ചര്‍ച്ചയായി. സംഭവം കൈവിട്ടു പോയെന്നു മനസ്സിലായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തുകയായിരുന്നു. നാട്ടിലെത്തിയ യുവാക്കളോട് ആരെങ്കിലും ഒരാള്‍ യുവതിയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. പക്ഷേ യുവാക്കളിലാരും ഇതിന് തയാറായില്ല.ആരെ വിവാഹം…
Read MoreDay: March 6, 2021
കോടിയേരിയെ കുരുക്കുന്നത് സിപിഎമ്മിലെ ഗ്രൂപ്പിസമോ? സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് മങ്ങലേൽപിച്ച് ആരോപണങ്ങളും കേസുകളും തലപൊക്കുന്നു; പാർട്ടിയിലെ തന്നെ ചിലർ അടക്കം പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…
റെനീഷ് മാത്യുകണ്ണൂർ: ആരോപണങ്ങളിലും കേസുകളിലും കുരുങ്ങി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം. മുൻ സംസ്ഥനാ സെക്രട്ടറി കോടിയേരിയുടെ കുടുംബത്തിനെതിരേയുള്ള ആരോപണങ്ങളും കേസുകളും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പ്രചാരണ വിഷയമാക്കിയേക്കും. മക്കളായ ബിനീഷ്, ബിനോയ് എന്നിവർക്കു പിന്നാലെ ഭാര്യ വിനോദിനിയും വിവാദത്തിൽ കുരുങ്ങിയതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവിന് മങ്ങലേറ്റിരിക്കുകയാണ്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ പോയതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ഒഴിഞ്ഞത്. ചികിത്സയ്ക്കായി മാറി നില്‍ക്കുകയായിരുന്നുവെന്നായിരുന്നു സിപിഎം നല്കിയ വിശദീകരണം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി ബാലകൃഷ്ണന്റ മൂത്തമകൻ ജയിലിലായിട്ട് മാസങ്ങൾ പിന്നിട്ടു. ബംഗളൂരിലാണ് ബിനീഷ് കോടിയേരിയുള്ളത്. മയക്കുമരുന്ന് കേസിലും ബിനീഷിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. മറ്റൊരു മകൻ ബിനോയി ബലാത്സംഗക്കേസിൽ വിചാരണ നേരിടുകയാണ്. ബിഹാർ സ്വദേശിനിയായ യുവതി…
Read Moreപുതുമുഖങ്ങൾ കൂടുതൽ മത്സര രംഗത്തേയ്ക്കു വരട്ടെ…! രണ്ടു ടേം നിബന്ധന കർക്കശമാക്കി സിപിഎം; ഐസക്, സുധാകരൻ, ജയരാജൻ ഉൾപ്പെടെ അഞ്ചു മന്ത്രിമാരെ ഒഴിവാക്കി
തിരുവനന്തപുരം: അഞ്ചു മന്ത്രിമാരെ ഒഴിവാക്കി സിപിഎം സ്ഥാനാർഥി പട്ടിക. ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ഡോ. ടി.എം. തോമസ് ഐസക് , ജി.സുധാകരൻ, സി.രവീന്ദ്രനാഥ് എന്നിവർ മത്സരിക്കില്ല. എന്നാൽ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, ഇടതു സ്വതന്ത്രനായ കെ.ടി.ജലീൽ എന്നിവർ മത്സരരംഗത്തുണ്ടാകും. സ്പീക്കർ പി.ശ്രീരാമകൃഷ്ണനും സീറ്റില്ല. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയാണു സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമെടുത്തത്.23 സിറ്റിംഗ് എംഎൽഎമാരെ വീണ്ടും സിപിഎം രംഗത്തിറക്കാൻ തീരുമാനിച്ചപ്പോൾ 19 എംഎൽഎമാരെ ഒഴിവാക്കി. പുതുമുഖങ്ങളായി 30 പേർ രംഗത്തെത്തും. തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടെന്ന നിലപാട് കർശനമാക്കിയ സാഹചര്യത്തിലാണു അഞ്ചു മന്ത്രിമാർക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാതെ പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ഏഴു പേർ മത്സരരംഗത്തുണ്ടാകും. എം.വി.ഗോവിന്ദൻ, ബേബി ജോണ്‍, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ടി.പി. രാമകൃഷ്ണൻ, എം.എം.…
Read Moreകൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നൽകി ഹൈക്കോടതി
കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്കി. കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്കാന് നിര്‍ദേശിച്ചിട്ടുമുണ്ട്. പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളാലാണ് റിപ്പോര്‍ട്ട് നല്കാന് വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി. പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
Read Moreഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച നിർദേശം തള്ളി കെപിസിസി. നാല് തവണ മത്സരിച്ച് ജയിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന നിർദേശമാണ് കെപിസിസി തള്ളിയത്.സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുള്ളവരുടെ എതിർപ്പ് പരിഗണിച്ചാണ് കെപിസിസി നീക്കമെന്നാണ് വിവരം. ഹൈക്കമാൻഡ് നിർദേശം അപ്പാടെ അംഗീകരിച്ചാൽ വി.ഡി.സതീശൻ, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കൊന്നും തന്നെ സീറ്റ് ലഭിക്കുമായിരുന്നില്ല.
Read Moreപെട്രോൾ പമ്പിൽ നിന്നും കോവിഡ് സർട്ടിഫിക്കറ്റിൽ നിന്നും മോദിയെ തെറിപ്പിച്ചു; കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കുന്നതിന് പിന്നിൽ…
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും. ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണിത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിനു നിർദേശം നൽകിയത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നൽകുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസാണ് പരാതി നൽകിയിരുന്നത്. നേരത്തെ, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു.
Read Moreമുകേഷ് അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമ മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പ് പോലീസിന് നൽകിയ മൊഴിയിങ്ങനെ…
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ മരിച്ച നിലയിൽ. താനെ സ്വദേശിയായ മൻസുക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനെയ്ക്കടുത്തു കൽവ കടലിടുക്കിൽനിന്നാണ് മൃതദേഹം ലഭിച്ചത്. തന്റെ കാർ മോഷ്ടിച്ചവർ, അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പോലീസിനു മൊഴി നൽകിയിരുന്നത്. കറുത്ത സ്കോർപ്പിയോ കാറിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം ഉപേക്ഷിച്ചത്. 20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.
Read Moreസർക്കാരിന്റെ മുഖം രക്ഷിക്കാൻ; കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് മാർച്ച്
തിരുവനന്തപുരം: കേരളത്തിലെ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരായ സ്വപ്നയുടെ മൊഴിയെ തുടർന്ന് കസ്റ്റംസ് ഇവർക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് എൽഡിഎഫ് മാർച്ച്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ആരോപിച്ചിരുന്നു. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
Read Moreഅമിത് ഷാ ഇന്ന് കേരളത്തിൽ; സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വൈകിട്ട് 6.30ന് അദ്ദേഹം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഞായറാഴ്ച രാവിലെ റോഡ് മാർഗം കന്യാകുമാരിയിലേക്കു പോകും. ഉച്ച കഴിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബിജെപി കോർ കമ്മിറ്റി യോഗത്തിലും തുടർന്ന് ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. വൈകീട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
Read Moreഋഷഭ് പന്ത് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാകുമെന്ന് സൗരവ് ഗാംഗുലി
കോൽക്കത്ത: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഋഷഭ് പന്ത് എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവുമെന്ന് ഗാംഗുലി പറഞ്ഞു. ട്വിറ്ററിലാണ് ഗാംഗുലി പന്തിനെ പുകഴ്ത്തി അഭിപ്രായ പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പന്ത് സെഞ്ചുറി നേടിയിരുന്നു. “എത്ര മികച്ച താരമാണ് ഇയാൾ? അവിശ്വസനീയമാണ്. സമ്മർദ്ദ ഘട്ടത്തിൽ എത്ര മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ തവണയല്ല, അവസാന തവണയും അല്ല. വരും വർഷങ്ങളിൽ എല്ലാ ഫോർമാറ്റുകളിലെയും മികച്ച താരങ്ങളിൽ ഒരാളാവും. ആക്രമണാത്മക ബാറ്റിംഗ് തുടരുക. അങ്ങനെയാണ് സ്പെഷ്യലായ ഒരു മാച്ച് വിന്നർ ആവുക.” ഗാംഗുലി ട്വീറ്റ് ചെയ്തു.
Read More