ആലപ്പുഴ: മുത്തേ പൊന്നേ പിണങ്ങല്ലേ…, ചാലക്കുടി ചന്തയ്ക്കു പോകുന്പോൾ…, നമ്മളുകൊയ്യും വയലെല്ലാം…, എന്റമ്മേടെ ജിമിക്കി കമ്മൽ…-തുടങ്ങി പ്രശസ്ത ഗാനങ്ങളുടെ ഈണങ്ങളെല്ലാം വോട്ടുതേടാനുള്ള അടവുകളിലൊന്നായിക്കഴിഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനപ്രിയ ഈണങ്ങളിലുള്ള രാഷ്ട്രീയ പാരഡി പാട്ടുകൾ ഓരോ സ്ഥാനാർഥിക്കും വേണ്ടി ഒഴുകിയെത്തുകയാണ്. സിനിമ-ഭക്തി-നാടൻ പാട്ടുകളെന്ന വ്യത്യാസമില്ലാതെ ഒട്ടുമിക്ക പാട്ടുകളും ഇന്ന് സ്ഥാനാർഥികളുടെയും മുന്നണികളുടെയും സ്വന്തമായി. ജനശ്രദ്ധയാകർഷിച്ച പാട്ട്, കേട്ടാൽ വോട്ടുചെയ്യണമെന്നു തോന്നുന്ന വരികൾ, പാർട്ടിയുടെ പ്രവർത്തനങ്ങൾ, വരുംകാല ലക്ഷ്യങ്ങൾ, മണ്ഡലത്തിന്റെ പ്രത്യേകതകൾ-തുടങ്ങി പാട്ടുമുഴുവൻ തെരഞ്ഞെടുപ്പുമയമാണ്. പാട്ടിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ വരെ പലരും തീരുമാനിച്ചുവച്ചിരുന്നു. സ്ഥാനാർഥിയെത്തിയില്ലെങ്കിൽ പോലും പാട്ടിലൂടെ സ്ഥാനാർഥിയെ ഭംഗ്യന്തരേണ അവതരിപ്പിക്കുന്നു. ആദ്യനാളുകളിൽ ഇറക്കിയ പാട്ടുകളിൽ നിന്നും വ്യത്യസ്തമായി പ്രചാരണത്തിന്റെ അവസാനത്തോടടുക്കുന്പോൾ പാട്ടുകൾ പുതുക്കിയിട്ടുണ്ട്. പാരഡികൾക്കൊപ്പം പുതിയ വരികളും പുതിയ ഈണങ്ങളും ഇറക്കിയിട്ടുണ്ട്. പിന്നണിഗായകരടക്കം പാടിയതും സജീവമാണ്. നാലായിരം മുതൽ പതിനായിരത്തിനടുത്തു വരെ ചെലവിട്ടാണ് പലരും പാട്ടുകൾ ഇറക്കിയിരിക്കുന്നതും.
Read MoreDay: April 1, 2021
കേരളത്തിലെ മുണ്ടുടുത്ത മോദിയെ ജനം പുറത്താക്കും; വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനമെന്ന് ജയറാം രമേശ്
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ പാത പിന്തുടര്ന്ന് കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമോ മാര്‍ഗം പോലും കുത്തകകൾക്ക് തീറെഴുതിയ “മുണ്ടുടുത്ത മോദി’യെ വോട്ടര്‍മാര്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് മുന്‍കേന്ദ്ര മന്ത്രി ജയറാം രമേശ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അത്രയേറെ ജനദ്രോഹവും കോര്പ്പറേറ്റ്വത്ക്കരണവും അഴിമതിയുമാണ് ഈ സര്‍ക്കാരില്‍ നിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഏതൊക്കെ സര്‍വേകള്‍ ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചാലും കേരളത്തില്‍ ഇടതു, വലതു മുന്നണികള്‍ മാറി മാറി ഭരിക്കുന്ന രീതി ഇക്കുറിയും തുടരുമെന്ന് ഉറപ്പാണ്. ഒരു സര്‍വേയിലും കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിക്കുന്നില്ല. വോട്ടെടുപ്പില്‍ ജനങ്ങളുടെ തീരുമാനമാണ് പ്രധാനം. നഷ്ടപ്പെട്ട ജനാധിപത്യം തിരികെ കൊണ്ടുവരാന്‍ ഇനി യുഡിഎഫ് കേരളം ഭരിക്കുന്നതാണ് അഭികാമ്യമെന്ന് ജനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷം ഇപ്പോള്‍ എവിടെ നില്‍ക്കുകയാണെന്ന് എല്ലാവര്ക്കും ബോധ്യമുണ്ട്. അവിടെ ബിജെപിയാണ് ശക്തിപ്പെട്ടത്. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും…
Read Moreസ്റ്റൈൽ മന്നന് ഫാൽക്കെ..! രജനികാന്തിന് സിനിമ മേഖലയിലെ പരമോന്നത പുരസ്കാരം; സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം
ന്യൂഡൽഹി: തമിഴ് സൂപ്പർ താരം രജനികാന്തിന് ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്. ശിവാജി ഗണേഷനും കെ. ബാലചന്ദറിനും ശേഷം ഫാൽക്കെ പുരസ്കാരം നേടുന്ന ദക്ഷിണേന്ത്യൻ വ്യക്തിത്വമാണ് രജനികാന്ത്. നടൻ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് തെരഞ്ഞെടുത്തത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകപ്പെടുന്ന ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969 മുതൽ ഫാൽക്കെ പുരസ്കാരം നൽകുന്നത്.
Read Moreയേ ജോ ദേശ് ഹേ തേരാ….ഹിന്ദി സിനിമാ ഗാനം ആലപിച്ച് യു.എസ് നേവി അംഗങ്ങള്‍ ! വീഡിയോ വൈറലാകുന്നു…
അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ സിനിമാ ഗാനം പാടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും യു.എസ് ചീഫ് ഓഫ് നേവല്‍ ഓപറേഷന്‍സും (സി.എംഒ) നടത്തി ഡിന്നര്‍ മീറ്റംഗിലാണ് യുഎസ് നേവി അംഗങ്ങള്‍ പ്രശസ്തമായ ഹിന്ദി ഗാനം ആലപിച്ചത്. ‘സ്വദേശ്’ എന്ന ചിത്രത്തിലെ യേ ജോ ദേശ് ഹേ തേരാ.. എന്ന ഗാനമാണ് നേവി അംഗങ്ങള്‍ പാടിയത്. ഇന്ത്യന്‍ അംബാസഡറാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ‘ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത സൗഹൃദ ബന്ധം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യൂണിഫോമിലായിരുന്നു നേവി ഉദ്യോഗസ്ഥര്‍. 1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. നേവി ബാന്‍ഡും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘സ്വദേശി’ല്‍ എ.ആര്. റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഗാനം വന്ഹിറ്റാകുകയും…
Read Moreപ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവായൂർ എൽഎഫ് കോളജ്! ചിത്രം കണ്ട പ്രിയങ്ക ആശ്ചര്യത്തോടെ ഏറെ നോക്കി
ഗുരുവായൂർ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവായൂർ എൽഎഫ് കോളജ്. 1979ൽ ലിറ്റിൽ ഫ്ലവർ കോളജിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അന്നു പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ലാംബർട്ട് സ്വീകരിക്കുന്ന ചിത്രം മനോഹരമായി ഫ്രെയിം ചെയ്താണു പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ തെരേസ് ഇന്ദിരയുടെ കൊച്ചുമകളായ പ്രിയങ്കയ്ക്കു സമ്മാനിച്ചത്. ചാവക്കാട് നടന്ന പൊതുയോഗത്തിനുശേഷം കുന്നംകുളത്തെ റോഡ് ഷോയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണു പ്രിയങ്കയുടെ വാഹനവ്യൂഹം എൽഎഫ് കോളജിനു മുന്നിൽ നിർത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങിയില്ല. കാറിന്റെ ചില്ലുതാഴ്ത്തി പ്രിയങ്ക കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ തെരേസിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ചിത്രം കണ്ട പ്രിയങ്ക ഏറെ ആശ്ചര്യത്തോടെ ചിത്രം നോക്കി. പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ…
Read Moreആധാർ പാൻകാർഡ് ബന്ധിപ്പിക്കൽ ജൂൺ 30 വരെ നീട്ടി; ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും
ന്യൂഡൽഹി: ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. മാർച്ച് 31വരെയായിരുന്നു സമയപരിധി നല്‍കിയിരുന്നത്. കോവിഡ് മഹാമാരിയത്തുടർന്നാണു മൂന്നു മാസംകൂടി നീട്ടി നല്‍കിയതെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. മാർച്ച് 31നകം ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Read Moreഅച്ഛൻ പ്രസംഗിച്ച അതേ വേദിയിൽ മകൾ, ചരിത്രമായി..! ഇന്ദിരയുടെ ചെറുമകൾ നിമിഷങ്ങൾക്കുള്ളിൽ സദസിനെ കൈയിലെടുത്തു; ഇന്ദിരാഗാന്ധിയെ നേരിട്ടുകണ്ടപോലെയെന്ന് പ്രവര്‍ത്തകര്‍
സെബി മാളിയേക്കൽ ഇരിങ്ങാലക്കുട: ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികൾ ദേശീയ പതാക ഉയർത്തിയ, നിരവധി സമരങ്ങളിലൂടെ ചരിത്രത്തിൽ ഇടംനേടിയ അയ്യങ്കാവ് മൈതാനം ഒരിക്കൽകൂടി ചരിത്രനിമിഷത്തിനു സാക്ഷിയായി. 1987ൽ പിതാവ് രാജീവ് ഗാന്ധി പ്രസംഗിച്ച അതേ വേദിയിൽ മകൾ പ്രിയങ്കയെത്തിയപ്പോൾ ആയിരങ്ങൾ ആരവംമുഴക്കി “പ്രിയങ്കഗാന്ധി സിന്ദാബാദ്; ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ്’. ചാലക്കുടിയിൽനിന്നും റോഡ് മാർഗം ഇരിങ്ങാലക്കുടയിൽ പ്രിയങ്കയെത്തിയപ്പോഴേക്കും ഒരുമണിയോടടുത്തിരുന്നു. മീനച്ചൂടിനെ അവഗണിച്ച് ആയിരങ്ങൾ കാത്തുനിന്നു. പൈലറ്റ് വാഹനങ്ങൾ മൈതാനവഴിയിലേക്കു തിരിഞ്ഞതോടെ “ഇന്ത്യൻ രാഷ്ട്രീയത്തിലെ പുത്തൻ സൂര്യതേജസ്… എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇതാ അയ്യങ്കാവ് മൈതാനിയിലേക്ക്…’ എന്ന അനൗൺസ്മെന്റ് അന്തരീക്ഷത്തിലുയർന്നു. കൈകൾ വീശി, നിറപുഞ്ചിരിയോടെ വേദിയിലെത്തിയ പ്രിയ നേതാവിനെ ആർപ്പുവിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. ഒപ്പം നേതാക്കൾ ഷാളുകളും അണിയിക്കുന്നുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥികളായ തോമസ് ഉണ്ണിയാടനും (ഇരിങ്ങാലക്കുട), ശോഭ സുബിനും (കയ്പമംഗലം) വോട്ടഭ്യർഥിക്കാനാണ് ഇവിടെ എത്തിയതെന്നതിൽ…
Read Moreഫോണിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവിനെതിരേ കേസ്; കഴിഞ്ഞ 28നായിരുന്നു സംഭവം
കൂത്തുപറമ്പ്: ഫോണിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ഓൺലൈൻ ബുക്കിംഗ് റസിഡൻസിയിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ കാസർഗോഡ് സ്വദേശിയായ യുവാവിനെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. മാഹി ഈസ്റ്റ് പള്ളൂരിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പതിനാലുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 28നായിരുന്നു സംഭവം. ഫോണിലൂടെ പരിചയപ്പെട്ട ഫായിസ് എന്നയാളാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പള്ളൂരിൽനിന്ന് പെൺകുട്ടിയെ കാറിൽ കയറ്റി മാങ്ങാട്ടിടം കണ്ടേരിയിലെ ഓൺലൈൻ ബുക്കിംഗ് റസിഡൻസിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം പെൺകുട്ടിയെ തിരിച്ച് പള്ളൂരിൽ എത്തിച്ച് ഇയാൾ സ്ഥലം വിടുകയായിരുന്നു. പെൺകുട്ടി ചൈൽഡ്ലൈനിന് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
Read Moreജംഗോ ഞാൻ പെട്ടെടാ…! നഗരക്കാഴ്ചകൾ കണ്ട് കറക്കം; തെരുവ് നായ്ക്കൂട്ടത്തിനു മുന്നിൽപ്പെട്ട മുള്ളൻ പന്നി ശരിക്കും കുടുങ്ങി
ഇരിട്ടി : നഗരക്കാഴ്ചകൾ കണ്ട് കറങ്ങിനടക്കുന്നതിനിടെ തെരുവ് നായ്ക്കൂട്ടത്തിനു മുന്നിൽപ്പെട്ട മുള്ളൻ പന്നി ശരിക്കും കുടുങ്ങി. നായ്ക്കൂട്ടത്തിൽനിന്നു പ്രാണരക്ഷാർഥം ഓടിക്കയറിയത് ഇരിട്ടി മേലെ സ്റ്റാൻഡിലെ ഒരു കടയുടെ ഷട്ടറിനോട് ചേർത്തുവച്ച ഇരുന്പ് ഗ്രിൽസിന്റെ സ്റ്റാൻഡിനുള്ളിലേക്കായിരുന്നു. രക്ഷപ്പെട്ടെന്ന് കരുതേണ്ടെന്ന പ്രഖ്യാപനവുമായി ഇതിനടുത്ത് തെരുവ് നായ്ക്കളും നിലയുറപ്പിച്ചു. ഇതോടെ നേരംവെളുക്കുവോളം ഇവിടെത്തന്നെ മുള്ളൻപന്നിയും തങ്ങി. പുലർച്ചെ ഗ്രിൽസിനുള്ളിൽ മുള്ളൻപന്നിയെ കണ്ടവർ കടയുടമയെയും വനംവകുപ്പിനെയും വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി മുള്ളൻപന്നിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പന്നി കുതറിയോടി സമീപത്തു നിർത്തിയിട്ട കാറിനടിയിൽ അഭയം തേടി. എന്നാൽ വിടില്ലെന്ന തീരുമാനത്തിൽ ഫോറസ്റ്റ് ഓഫീസർ കെ. ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുക്താർ അബ്ദുൽ ഹക്ക്, ഫോറസ്റ്റ് വാച്ചർ പി. ബിജു എന്നിവർ കാറിനടുത്തേക്ക് നീങ്ങിയെങ്കിലും ഇവരെ വെട്ടിച്ച് മുള്ളൻപന്നി സമീപത്തെ പഴശി പദ്ധതിയുടെ ഭാഗമായ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. ഇതോടെ മുള്ളൻപന്നിയെ കാട്ടിലേക്കയയ്ക്കാൻ തുനിഞ്ഞിറിങ്ങിയ…
Read Moreവ്യാജ വോട്ടർമാരെ സൃഷ്ടിച്ചത് സിപിഎം; പട്ടികയിൽ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് ഇതിന്റെ കുറ്റക്കാരെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ടവോട്ടില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നാലു ലക്ഷത്തിലധികം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇരട്ടവോട്ടുള്ളവർ പരാതി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പട്ടികയിൽ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് ഇതിന്റെ കുറ്റക്കാർ. വ്യാജ വോട്ടർമാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ ധാരണാപത്രം റദ്ദാക്കി ഉടൻ ഉത്തരവിറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക www.operationtwins.com എന്ന വെബ്സൈറ്റിലൂടെ പുറത്തു വിട്ടതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഒരോ നിയോജകമണ്ഡലത്തിലുമുള്ള വിവിധ ബൂത്തുകളിൽ ചേർത്ത ഇരട്ടവോട്ടർമാരുടെ വിവരങ്ങളും അതേ വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ചു സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടർ ഐഡിയിലും ചേർത്ത വോട്ടർമാരുടെ പേരുവിവരങ്ങളുമാണു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. നിയോജകമണ്ഡലത്തിന്റെ നന്പർ, ബൂത്ത് നന്പർ, ആ ബൂത്തിലെ…
Read More