മംഗലംഡാം : ഭർത്താവുൾപ്പെടെയുള്ളവരുടെ വേർപാടുകളും അപകടത്തിൽപ്പെട്ടുള്ള പരിക്കുകളുടെ വേദനയും അവശതകളും ഉള്ളിലൊതുക്കി മുപ്പത്തിയഞ്ചുകാരിയായ ചിത്രയും ഇന്നലെ വോട്ടു ചെയ്യാനെത്തി. വനത്തിനകത്ത് കാടർ വിഭാഗത്തിൽപ്പെട്ട തളിക കല്ല് ആദിവാസി കോളനിയിലെ ചിത്രയാണ് ഉണങ്ങാത്ത മുറിവുകളുടെ വേദനകളുമായി കടപ്പാറ ഗവണ്മെന്റ് എൽപി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്താനെത്തിയത്. കോളനിയിലെ മറ്റു സ്ത്രീകൾക്കൊപ്പമാണ് അവർ വന്നത്. ഒരാഴ്ച മുന്‍പാണ് കോളനിയിൽ നിന്നും 20 കിലോമീറ്റർ മാറി ഉൾക്കാട്ടിൽ ജീപ്പ് മറിഞ്ഞ് ചിത്രയുടെ ഭർത്താവ് ബാബു (40), അച്ഛൻ രാജഗോപാൽ (60) എന്നിവർ മരിച്ചത്. അപകടത്തിൽ ചിത്രക്കും സാരമായ പരിക്കേറ്റു. നെറ്റിയിൽ നല്ല മുറിവുണ്ടായി. അത് ഭേതപ്പെട്ട് വരുന്നതേയുള്ളു. ശരീരവേദനയും അസഹനീയമാണെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രയുടെ ഭർതൃമാതാവ് വള്ളിക്കുട്ടിയും മരിച്ചു. ഒരു വർഷം മുന്‍പ് ചിത്രയുടെ ഏക സഹോദരൻ മോഹനൻ കാട്ടിനുള്ളിൽ തേൻ ശേഖരണവുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരു…
Read MoreDay: April 7, 2021
കടയ്ക്കലിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരേ കല്ലേറ്; എറിയാൻ കൊണ്ടുവന്ന അമിട്ട് പൊട്ടി സിപിഎം പ്രവർത്തകന് പരിക്ക്
കടയ്ക്കൽ(കൊല്ലം) :കടയ്ക്കലിൽ ഇന്നലെ രാത്രിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ കല്ലേറ് നടന്നു. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ആക്രമണത്തിനിടെ എറിയാൻ കൊണ്ടുവന്ന അമിട്ട് പൊട്ടി ഒരാൾക്ക് പരിക്കേറ്റു. വിഷ്ണുലാൽ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ ചികിത്സയിലാണ്. വിഷ്ണുലാൽ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇയാളോടൊപ്പമുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കൽ വടക്കേ വയൽ വാർഡിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി നേതാവ് രതിരാജന്റെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് രതിരാജൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വീടാക്രമിക്കുന്നതിനിടയിൽ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് അമിട്ട് പൊട്ടിയത്.
Read Moreചെന്നായ കൂട്ടങ്ങളെ നിങ്ങള്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തു വെക്കും, ഉറപ്പ്…! മന്‍സൂറിനെ വെട്ടിക്കൊന്നത് മൊബൈലില്‍ സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ
തലശേരി: പാനൂരിനടുത്ത കടവത്തൂർ പുല്ലുക്കര മുക്കിൽപീടികയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സഹോദരനും മുസ്ലിംലീഗ് പ്രവർത്തകനുമായ യുവാവിനെ വെട്ടിക്കൊന്നു. അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. സംഭവ സ്ഥലത്തു നിന്നു വാൾ കണ്ടെടുത്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുന്നു. മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂറാണ് (22) കൊല്ലപ്പെട്ടത്. മൻസൂറിന്റെ സഹോദരനും തയ്യുള്ളതിൽ മുക്കിൽ എൽപി സ്കൂളിലെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റും യൂത്ത് ലീഗ് പുല്ലൂക്കര ശാഖ സെക്രട്ടറിയുമായ മുഹസിനെ (26) സാരമായ പരിക്കുകളോടെ കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത്തിയഞ്ചോളം വരുന്ന സിപിഎം സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം മൻസൂറിനെയും സഹോദരനേയും വെട്ടി വീഴ്ത്തുകയായിരുന്നുവെന്ന് മുസ്ലിംലീഗ് പ്രവർത്തകർ പറഞ്ഞു. “ഈ ദിവസം നിങ്ങൾ ഓർമിക്കും’ എന്ന സിപിഎം പ്രവർത്തകന്റെ മൊബൈൽ സ്റ്റാറ്റസിനു പിന്നാലെയാണ് അക്രമം അരങ്ങേറിയതെന്നും…
Read Moreവോട്ടുതേടാനാരുമെത്തിയില്ല; വിമോചനസമരകാലം മുതൽ ചെയ്തുതുടങ്ങിയ വോട്ടുമുടക്കാതിരിക്കാൻ ടീച്ചറെത്തി
മങ്കൊന്പ്: നാരകത്തറ പാത്തേരിൽ മേരിക്കുട്ടിടീച്ചറിന് എണ്പതുവയസുകഴിഞ്ഞു. കോഴിച്ചാൽ തെക്കുപാടശേഖരത്തിനുള്ളിലെ വീട്ടിൽ ഒറ്റയ്ക്കാണു താമസം. വിമോചനസമരകാലം മുതൽ വോട്ടുചെയ്തുതുടങ്ങിയ ഓർമകൾ ടീച്ചറിന്റെ മനസിലുണ്ട്. അതുമുതലിങ്ങോട്ട് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ നിർബന്ധ ബുദ്ധിയുള്ളയാളാണ് ടീച്ചർ. ശാരീരികാവശതകൾ മൂലം കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവാതെ പോയത് ടീച്ചർക്കു വലിയ ദുഃഖവുമായി.എണ്പതു കഴിഞ്ഞതിനാൽ തപാൽവോട്ടിന്റെ കാര്യങ്ങൾ ക്രമീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ടീച്ചർ. തൊട്ടയൽപക്കംവരെ വോട്ടിംഗിനായി ഉദ്യോഗസ്ഥരെത്തിയതുമാണ്. വിവരമറിഞ്ഞ പൂർവവിദ്യാർഥികളിൽ ചിലർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ലെന്നും പറയപ്പെടുന്നു. ഇത്തവണ വോട്ടുചോദിക്കാനോ സ്ലിപ്പുകൊടുക്കാനോ ആരും ടീച്ചറുടെ വീട്ടിലേക്ക് എത്തിയില്ല. സ്ഥാനാർഥി കളോ പ്രവർത്തകരോ തിരി ഞ്ഞുനോക്കിയില്ല. സർക്കാർ ചുമതലയിലുള്ളവർ സ്ലിപ്പുമായി എത്തിയതിനാലാണ് വോട്ടുണ്ടെന്ന കാര്യം ടീച്ചർക്ക് ഉറപ്പിക്കാനായത്.ശാരീരികാവശതകൾ മറന്ന് പൂർവവിദ്യാർഥികളിൽ ചിലരുടെ സഹായത്തോടെയാണ് നാരകത്തറയിലുള്ള ബൂത്തിലെത്തി ടീച്ചറിന്നലെ വോട്ടു ചെയ്തത്. സ്വന്തംസ്ഥലത്തുകൂടിയുള്ള റോഡുപണി പൂർത്തീകരിച്ചിട്ടും വീടിനെ റോഡുമായി ബന്ധിപ്പിക്കാനാവാതെ ക്ലേശിക്കുന്ന ടീച്ചറുടെ ദയനീയാവസ്ഥ നേരത്തേ വാർത്തയായിരുന്നു. കുട്ടനാട്ടിലെ…
Read Moreവോട്ടെടുപ്പിനു നിയോഗിച്ച ഫസ്റ്റ് പോളിംഗ് ഓഫീസർ ബൂത്ത് ഓഫീസിൽനിന്നും മുങ്ങി; വീട്ടിൽനിന്ന് പൊക്കി പോലീസ്
എടത്വ: വോട്ടെടുപ്പിനു നിയോഗിച്ച ഫസ്റ്റ് പോളിംഗ് ഓഫീസർ ബൂത്ത് ഓഫീസിൽനിന്നും മുങ്ങി. പ്രിസൈഡിംഗ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥനെ പോലീസ് വീട്ടിൽനിന്നും പൊക്കി. തലവടി 130-ാം നന്പർ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജോർജ് അലക്സാണ് മുങ്ങിയത്. പോളിംഗ് സാധനങ്ങൾ തലവടിയിലെ ബൂത്തിൽ എത്തിക്കുന്നതുവരെ ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. വൈകുന്നേരത്തോടെ ഉദ്യോഗസ്ഥനെ കാണാത്തതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അടുത്തുണ്ടെന്ന് മറുപടി നൽകി. രാത്രി വൈകിയും എത്താത്തതിനെ തുടർന്ന് സഹഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തു. ബൂത്തിൽ പുതിയ ഓഫീസറായി ജ്യോതിലക്ഷ്മിയെ നിയമിച്ചു. കോവിഡ് കുത്തിവയ്പിനു ശേഷം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതാണ് വീട്ടിൽ പോകാൻ കാരണമെന്ന് കസ്റ്റഡിയിലായ ജോർജ് അലക്സ് പറഞ്ഞു. ശാരീരിക അവശത മറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താതെ വീട്ടിൽ പോയ…
Read Moreദേവികുളം മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ! റീനയും ജ്യോൽസനയും ചരിത്രംകുറിച്ചു
തൊടുപുഴ: ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ജ്യോൽസനയും റീനയും വോട്ടുരേഖപ്പെടുത്തി ജില്ലയിൽ ചരിത്രംകുറിച്ചു. ദേവികുളം മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ വോട്ടറായ റീന തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് മൂന്നാർ എംആർഎസ് സ്കൂളിലെ 52-ാം നന്പർ ബൂത്തിലാണ്. ഉച്ചയോടെയായിരുന്നു റീന തന്റെ വോട്ടവകാശം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയത്. ജീവിതത്തിൽ രണ്ടാം തവണയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റീന പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ ജ്യോൽസന രതീഷ് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിലെ വനിത ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിച്ച പിങ്ക് പോളിംഗ് ബൂത്തിലെത്തിയാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പുരുഷനായി വോട്ടു രേഖപ്പെടുത്തിയ ജ്യോത്സന സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പങ്കാളിയോടൊപ്പം കാറിലാണ് ജ്യോൽസന എത്തിയത്. ബൂത്ത് ലെവൽ ഓഫീസർ ശോഭന മാത്യു ഇവരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
Read Moreബിജെപിക്ക് തലസ്ഥാന ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല; കാട്ടായിക്കോണത്തെ സംഘർഷത്തിൽ പോലീസ് കാണിച്ചത് അന്യായമെന്ന് കടകംപള്ളി
തിരുവനന്തപുരം: ബിജെപിക്ക് തലസ്ഥാന ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർക്ക് ആകെ പ്രതീക്ഷിക്കാനുള്ളത് നേമമായിരുന്നു. എന്നാൽ അവിടെ ശിവൻകുട്ടി വിജയിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പോലീസ് കാണിച്ചത് അന്യായമാണ്. അവിടെ നടന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.
Read Moreവെറും കാലി പഴ്സല്ല! കാറിന്റെ മുകളില്‍ ‘സൂക്ഷിച്ച’ പഴ്സ് റോഡില്‍ വീണു; ഉടമസ്ഥനറിഞ്ഞത് പോലീസിന്റെ വിളി വന്നപ്പോള്‍…
സ്വന്തം ലേഖകൻ ചട്ടഞ്ചാല്‍: തിങ്കളാഴ്ച രാവിലെ ഭാര്യയേയും കുട്ടിയേയും കൂട്ടി കാറില്‍ കാസര്‍ഗോട്ടേക്ക് പോവുകയായിരുന്നു കോളിയടുക്കം അണിഞ്ഞയിലെ പിക്കപ്പ് വാന്‍ ഡ്രൈവറായ കെ.എസ്. നിഷാദ്. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ഫോണ്‍കോള്‍ വന്നു. മറുവശത്ത് കാഞ്ഞങ്ങാട് ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരനായ സഹോദരന് രതീഷായിരുന്നു. ‘നിന്റെ പഴ്സെങ്ങാനും വഴിയില്‍ വീണുപോയിട്ടുണ്ടോ’ എന്നായിരുന്നു സഹോദരന്റെ ചോദ്യം. “ഏയ് ഇല്ല. കാറില്‍ പോകുമ്പോള്‍ പഴ്സെങ്ങനെ വഴിയില്‍ പോകാന്‍’ എന്നായിരുന്നു പെട്ടെന്നുള്ള നിഷാദിന്റെ ഉത്തരം. എന്നാലും ഒന്നു നോക്കണമെന്ന് രതീഷ് പറഞ്ഞപ്പോള്‍ നിഷാദ് പോക്കറ്റ് തപ്പിനോക്കി. സത്യമാണ്. അവിടെ വച്ചിരുന്ന പഴ്സ് കാണാനില്ല. വെറും കാലി പഴ്സല്ല. 36,000 രൂപ. മൂന്ന് എടിഎം കാര്‍ഡുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍… ഇതെല്ലാം അതിനകത്ത് ഉണ്ടായിരുന്നു. ഒരു നിമിഷം നിഷാദിന്റെ ശ്വാസം നിലച്ചതുപോലെയായി. വിറയാര്‍ന്ന ശബ്ദത്തില്‍ പഴ്സ് കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ മറുവശത്തുനിന്നുള്ള മറുപടി ആശ്വാസത്തിന്റേതായി. നിന്റെ…
Read Moreസമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നു; വാളയാറിലെ കുട്ടികളുടെ അമ്മ പരാതി നൽകി
കണ്ണൂർ: മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധർമടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയുമായ ഭാഗ്യവതി അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരേ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. താൻ ഒരുതരത്തിലും പ്രതിയല്ലാത്ത തന്റെ കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസിൽ പ്രതിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസമാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
Read Moreസംസ്ഥാനത്തെ ചില ഇലക്ഷന് അഴിഞ്ഞാട്ടങ്ങള്‍…
എം.പി. ജോസഫിന്റെ കാർ ചെങ്കല്ലിട്ട് തകർത്തു ചെറുവത്തൂർ: യുഡിഎഫ് ബൂത്ത് ഏജൻറുമാർക്ക് വധഭീഷണി ഉണ്ടായത് അന്വേഷിക്കാനെത്തിയ സ്ഥാനാർഥി എം.പി.ജോസഫിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴോടെഅദ്ദേഹം സഞ്ചരിച്ച വാഹനം കാരിയിൽ എഎൽപി സ്കൂൾ പരിസരത്ത് ചെങ്കല്ലിട്ട് തകർത്തു. സ്ഥാനാർഥിയും കൂടെയുണ്ടായിരുന്നവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാരിയിൽ എഎൽപി സ്കൂൾ ബൂത്തിനടുത്തുവച്ചാണ് ആക്രമണം നടന്നത്. 300 ൽപ്പരം വരുന്ന സിപിഎം പ്രവർത്തകരാണ് തങ്ങളെ വധിക്കാൻ ശ്രമിച്ചതെന്ന് എം.പി.ജോസഫ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഡ്രൈവർ രഞ്ജിത്ത്, എബിൻ വിൻസെന്റ്, സോജു എന്നിവർ സ്ഥാനാർഥിയുടെ വാഹനത്തിലുണ്ടായിരുന്നു. ബൂത്ത് ഏജന്റുമാരായ 95 നമ്പറിലെ വിജയൻ, 96 ലെ ഷുഹൈബ് എന്നിവരെ സിപിഎം പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുമെന്ന വിവരത്തിൽ അവിടെ എത്തിയതായിരുന്നു സ്ഥാനാർഥി. പോളിംഗ് അവസാനിക്കും വരെ കാത്തു നിന്ന് അതിന്ശേഷം ബൂത്തിലെ ഏജന്റുമാരുമായി പ്രാധാന റോഡിലേക്ക് ഇറങ്ങവെ വാഹനത്തിനടുത്തേക്ക് 300 ൽപ്പരം…
Read More