സ​മൂ​ഹ​മാധ്യ​മ​ങ്ങ​ളിലൂടെ ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തുന്നു; വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ പ​രാ​തി ന​ൽ​കി

 


ക​ണ്ണൂ​ർ: മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ​യും ധ​ർ​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യു​മാ​യ ഭാ​ഗ്യ​വ​തി അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രേ പ​രാ​തി ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ​മൂ​ഹ​മാധ്യ​മ​ങ്ങ​ളി​ൽ ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

താ​ൻ ഒ​രു​ത​ര​ത്തി​ലും പ്ര​തി​യ​ല്ലാ​ത്ത ത​ന്‍റെ കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കേ​സി​ൽ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​സ്തു​ത ഫേ​സ്ബു​ക്ക് പോ​സ്റ്റ് ത​നി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഹ​രീ​ഷ് വാ​സു​ദേ​വ​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്.

Related posts

Leave a Comment