അവതാരക,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടിവിയിലെ കോമഡി നൈറ്റസ് എന്ന പ്രോഗ്രാമിലൂടെയാണ് അശ്വതി ശ്രദ്ധേയയായത്. അവതാരകയായി തിളങ്ങിയ അശ്വതി ഇപ്പോള്‍ അഭിനയത്തിലും കഴിവ് തെളിയിച്ച് പ്രേക്ഷകപ്രീതി നേടിയെടുത്തു കഴിഞ്ഞു. ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിലാണ് അശ്വതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചക്കപ്പഴം ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഹാസ്യ പരമ്പരയായി മാറിക്കഴിഞ്ഞു. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. താന്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഈ അടുത്തിടെയാണ് അശ്വതി ആരാധകരെ അറിയിച്ചത്. മൂത്തമകള്‍ക്കും ഭര്‍ത്താവിനും ഒരുമിച്ച് ഒപ്പം നില്ക്കുന്ന ചിത്രത്തോടൊപ്പം മകളുടെ കൈയില്‍ സൂണ്‍ ടു ബീ സിസ്റ്റര്‍ എന്ന ഒരു ബോര്‍ഡ് പിടിച്ചുളള ഫോട്ടോയാണ് അശ്വതി പോസ്റ്റ് ചെയ്തത്. സഹതാരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് അന്ന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ മരത്തില്‍ തൂങ്ങി നില്ക്കുന്ന…
Read MoreDay: April 13, 2021
വില ഇനിയും കൂടിയേക്കാം! ഇറച്ചിക്കോഴി വില 150 കടക്കുന്നു; കാരണമായി വ്യാപാരികള്‍ പറയുന്നത് ഇങ്ങനെ…
കോട്ടയം: ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു. വിവാഹങ്ങളും ആഘോഷങ്ങളും റംസാൻ നോന്പും എത്തിയതോടെ വിലയും വിൽപനയും കൂടി. ഗ്രാമങ്ങളിൽ 147 രൂപയ്ക്കാണ് ഇന്നലെ കോഴിക്കച്ചവടം നടന്നത്. ഇതേസമയം വടക്കൻ കേരളത്തിൽ കോഴി ഇറച്ചിവില ഇതിലും ഉയർന്ന നിരക്കിലാണ്. സർക്കാർ നിയന്ത്രണത്തിൽ വിൽക്കുന്ന ചിക്കന്‍ 220 രൂപയും എല്ല് നീക്കം ചെയ്തതിന് 305 രൂപയുമാണു വില. കോവിഡ് നിയന്ത്രണം വന്നാൽ വില ഇനിയും കൂടിയേക്കാം. ഇറച്ചിക്കോഴി ഇതരസംസ്ഥാനങ്ങളിൽനിന്നും എത്താത്തതും ഉത്പാദനം കുറഞ്ഞതും വില ഉയരാൻ ഇടയാക്കിയതായി വ്യാപാരികൾ പറയുന്നു. ലോക്ക്ഡൗണിൽ ഇറച്ചിക്കോഴി വളർത്തൽ സജീവമാകുകയും വില ഇടിയുകയും ചെയ്തിരുന്നു. തുടർന്നു വില കുറഞ്ഞതോടെ വൻകിട ഫാമുകളിൽ കോഴി എണ്ണം കുറച്ചിരുന്നു. സീസണ് എത്തിയതോടെ കോഴിക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നു. തമിഴ്നാട്ടിൽനിന്നുള്ള കോഴി വരവ് കുറഞ്ഞതും വില കൂടാൻ ഇടയാക്കി. 50 കിലോ കോഴിത്തീറ്റയ്ക്ക് 200 രൂപ വർധിച്ച് 1600…
Read Moreബൈക്ക് മോഷണം; പരാതിനൽകി പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് മോഷ്ടിച്ച ബൈക്കിൽ യുവാക്കളുടെ മരണപ്പാച്ചിൽ; പിന്നാലെ ചെന്നപ്പോൾ കണ്ട കാഴ്ചയിങ്ങനെ….
ചങ്ങനാശേരി: ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രധാന പ്രതികളെ പോലീസ് തെരയുന്നു. ഒന്നും രണ്ടും പ്രതികളായ തൃക്കൊടിത്താനം സ്വദേശികളായ ജിസ്, പ്രണവ് എന്നിവരെയാണ് ഈ കേസിൽ ഇനി പിടികൂടാനുള്ളത്. ഈ കേസിൽ പാലത്തുങ്കൽ നോബിൻ ബൈജു(19), ചങ്ങനാശേരി ചെറുപുരയിടം അനൂപ്(19), നാലുകോടി സ്വദേശി സജിത്(20) എന്നിവരെ ഇന്നലെ തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തിരുന്നു. തൃക്കൊടിത്താനം കൊക്കോട്ടുചിറ സ്വദേശി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന യമഹാ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. ബൈക്ക് മോഷണം പോയതറിഞ്ഞ് വീട്ടിലെത്തിയ ജോസഫിന്റെ മകനും കൂട്ടുകാരനുംകൂടി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ എത്തി പരാതി. ഇതിനുശേഷം ഇവർ റോഡിലേക്കിറങ്ങിയപ്പോൾ മോഷ്ടിച്ച ബൈക്കിൽ നോബിനും അനൂപും സഞ്ചരിക്കുന്പോൾ ജോസഫിന്റെ മകന്റെയും സുഹൃത്തിന്റെയും ശ്രദ്ധയിൽപ്പെട്ടു. ഇവർ മറ്റൊരു ബൈക്കിൽ മോഷ്ടാക്കളെ പിന്തുടർന്നു. അമിത വേഗത്തിൽ ഓടിച്ചുപോയ മോഷ്ടാക്കൾ ഇരൂപ്പ കുന്നിൽവെച്ച് വേറൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനുശേഷം ബൈക്കിനു…
Read Moreസ്വപ്നം പൂവണിയണം! ആകെയുള്ളത് 25 കിലോ ത്രാസും കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസും; ലീലാമണിയുടെ ജീവിതം ഹരിതകർമസേനയുടെ പാഠപുസ്തകം
തൊടുപുഴ: കുളമാവ് സ്വദേശിനി ലീലാമണിയുടെ ജീവിതം ഹരിതകർമസേനയ്ക്ക് പാഠപുസ്തകമാകുന്നു. അറക്കുളം പഞ്ചായത്തിലെ ആക്രിവ്യാപാരിയാണ് ഹരിതകർമസേനാംഗമായ കുളമാവ് ഇടീപ്പറന്പിൽ ലീലാമണി(54). ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസുണ്ടെങ്കിലും വാഹനം വാങ്ങാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും ഒരു വാഹനം വാങ്ങി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തണം, കയറിക്കിടക്കാൻ വീടുണ്ടാക്കണം… ഇതൊക്കെയാണ് ലീലാമണിയുടെ സ്വപ്നങ്ങൾ. അതിനായി തന്റെ ബാഗിൽ എപ്പോഴും കരുതുന്നത് 25 കിലോ ത്രാസ് മാത്രമാണ്. പിന്നെ കഠിനാധ്വാനം ചെയ്യാനുള്ള ഒരു മനസും. അറക്കുളം പഞ്ചായത്തിലെ 12-ാം വാർഡിന്റെ ചുമതലയാണ് ലീലാമണിക്കുള്ളത്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും ആക്രിസാധനങ്ങൾ വിലയ്ക്കെടുക്കുന്ന വ്യക്തിഗത കുടുംബശ്രീ സംരംഭം നടത്തുകയാണ് ഇവർ. ഓരോ ഹരിതകർമ സേനാ യൂണിറ്റും കണ്‍സോർഷ്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടുചേർന്നോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സർക്കാർ നിർദേശമാണ് ലീലാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തയ്യൽ അറിയാവുന്നതിനാൽ ടെയ്ലറിംഗ് ഷോപ്പാണ് ലീലാമണി സ്വപ്നം കണ്ടത്. ഇതിനായി വായ്പ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും…
Read Moreകിടുക്കി തിമിര്‍ത്തു പൊളിച്ചു ! തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോയുമായി ‘തണ്ണീര്‍മത്തനിലെ’ ഗോപിക;വീഡിയോ കാണാം…
കലാരംഗത്ത് തിളങ്ങി നല്ക്കുന്നവരെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അവരുടെ അഭിനയജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടുകളിലും പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ സെലിബ്രിറ്റികളില്‍ അധികപേരും ഉപയോഗിക്കുന്ന സോഷ്യല്‍ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയും റില്‍സ് വീഡിയോയിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ പുത്തന്‍ ഡാന്‍സ് വീഡിയോ ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം ഗോപിക രമേശ്. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചു.പിന്നീട് വാങ്ക്…
Read Moreട്രീസാമോളേ, ഞങ്ങൾ മറക്കില്ല; ഇതാ, സ്നേഹപ്പൂക്കൾ…! പ്രിയ സഹപാഠിയെ അവസാനമായി ഒരുനോക്ക് കാണാൻ സ്നേഹപ്പൂക്കളുമായി അവരെത്തി
തൊടുപുഴ: അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ പ്രിയ സഹപാഠിയെ അവസാനമായി ഒരുനോക്ക് കാണാൻ സ്നേഹപ്പൂക്കളുമായി അവരെത്തി. തൊടുപുഴ ന്യൂമാൻ കോളജ് ബിഎ അവസാന വർഷ സാന്പത്തിക ശാസ്ത്ര വിദ്യാർഥിനിയായ മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫ്-മേഴ്സി (റിട്ട.അധ്യാപിക) ദന്പതികളുടെ ഏകമകൾ ട്രീസ (ഉണ്ണിക്കുട്ടി-20) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ മരണമടഞ്ഞത്. കോളജിൽ സോഷ്യലിൽ പങ്കെടുക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ ട്രീസയെ ഉടൻ സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള ഗ്രൂപ്പ്ഫോട്ടോയ്ക്കു ശേഷം കൂട്ടുകാരുമായി സന്തോഷം പങ്കിടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. എല്ലാവരോടും സൗഹൃദവും ഹൃദയബന്ധവും പുലർത്തിയിരുന്ന തങ്ങളുടെ പ്രിയ പ്പെട്ടവൾ ആശുപത്രി കിടക്കയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാരും സഹപാഠികളും. എന്നാൽ വിധിമറ്റൊന്നായി. നേരത്തെ മുതൽ ട്രീസയ്ക്ക് ഹൃദയസംബന്ധമായ രോഗമുള്ള കാര്യം സഹപാഠികൾക്ക് അറിവില്ലായിരുന്നു. രണ്ടുദിവസം മുന്‍പും തങ്ങളോടൊപ്പം കോളജ് കാന്പസിൽ…
Read Moreആ ഞെട്ടലിൽനിന്ന് കുഞ്ഞ് ഇതുവരെ മുക്തയായിട്ടില്ല; സ്വകാര്യ ഭാഗങ്ങളിൽ മാരക ക്ഷതം; മൂവാറ്റുപുഴയിലെ അഞ്ചുവയസുകാരിയുടെ മെഡിക്കൽ റിപ്പോർട്ട് ഞെട്ടിക്കുന്നത്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ അഞ്ചു വയസുകാരി മകൾ ലൈംഗിക പീഡനത്തിന് ഇരയായെന്നുള്ള റിപ്പോർട്ട് വന്നതോടെ കേസ് പുതിയ ദിശയിലേക്ക്. മെഡിക്കൽ ബോർഡിൽ നിന്നും റിപ്പോർട്ട് ഇന്നു ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴ പോലീസ് ഏറ്റുവാങ്ങും. ഇതോടെ കുട്ടി ചൂഷത്തിനിരയായതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സ്വകാര്യ ഭാഗങ്ങളിൽ മാരക ക്ഷതംചികിത്സ സംബന്ധിച്ച് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡാണ് പരിക്ക് സംബന്ധമായ വിദഗ്ധ പരിശോധന നടത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ ക്ഷതമേറ്റു. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിലും കുടലിലുണ്ടായ മുറിവുകൾ ലൈംഗിക പീഡനം മൂലം ഉണ്ടായതാണ്. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അധ്യക്ഷതയിൽ ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളുടെ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ചികിത്സയിൽ പ്രവേശിപ്പിച്ച സമയത്തുണ്ടായിരുന്ന പരിക്കുകൾ…
Read Moreവിഷുവിന് ഇത്തവണയും ഓലപ്പടക്കം പൊട്ടില്ല! ഓലപ്പടക്കത്തിനു പകരം ഒറ്റപ്പടക്കം, വിഷുവിനു ‘നിലയമിട്ടു’കളും റെഡി
സ്വന്തം ലേഖകൻ തൃശൂർ: വിഷുവിന് ഇത്തവണയും ഓലപ്പടക്കം പൊട്ടില്ല. പകരം കടലാസുപടക്കം ധാരാളം. പടക്കം മുതൽ “നിലയമിട്ടുകൾ’ വരെ വിപണിയിലുണ്ട്. പടക്കവും പൂത്തിരികളും വാങ്ങാൻ പടക്കശാലകളിൽ തിരക്കു തുടങ്ങി. വാങ്ങിക്കൊണ്ടുപോകുന്ന പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും നാടും നഗരവുമെല്ലാം വിഷുആഘോഷത്തിലേക്കു കടന്നുകഴിഞ്ഞു. പടക്കശാലകളിൽ മാത്രമല്ല, പച്ചക്കറിവിപണിയിലും ടെക്സ്റ്റൈൽസ് ഷോറൂമുകളിലും വിഷുത്തിരക്കാണ്. വിഷുക്കണി ഒരുക്കാനുള്ള പൊൻവെള്ളരി അടക്കമുള്ള ഇനങ്ങൾ വാങ്ങാനും വിഷുസദ്യക്കുള്ള പച്ചക്കറി ഇനങ്ങൾ വാങ്ങാനും തിരക്കുതന്നെ. പടക്കശാലകളിൽ നൂറെണ്ണമുള്ള ഒറ്റപ്പടക്കം പാക്കറ്റിനു നാല്പതു രൂപയാണു വില. മാലപ്പടക്കത്തിന് 20 മുതൽ 80 വരെ രൂപ. പിരിപ്പടക്കം എന്നറിയപ്പെടുന്ന “ക്രാക്ലിംഗ് കിംഗ്’ ബോക്സിന് 30 രൂപയേയുള്ളൂ. നിലയമിട്ടുകൾപോലെ മാനത്തേക്കു പറന്നുയർന്ന് 12 നിലയിൽ പൊട്ടുന്ന “ട്വൽവ് സ്റ്റാർസി’ന് 200 രൂപ. 25 നിലയുള്ളതിന് 500 രൂപയാണു വില. കന്പിത്തിരി ബോക്സിന് പത്തുമുതൽ അന്‍പതു വരെ. മേശപ്പൂവിന് അഞ്ചു മുതൽ…
Read Moreപിടിച്ചെടുത്ത പണം ബന്ധുവിന്റേത്, വിദേശ കറൻസികൾ കുട്ടികളുടെ ശേഖരം; തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപ പോലുമില്ല; റെയ്ഡിൽ പിടിച്ചെടുത്ത പണത്തെക്കുറിച്ച് കെഎം ഷാജിയുടെ വിശദീകരണം…
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം വിദേശ കറൻസികളും കണ്ടെത്തി. എന്നാൽ കുട്ടികളുടെ ശേഖരമാണിതെന്നാണ് ഷാജിയുടെ വിശദീകരണം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസിന് 50 ലക്ഷം രൂപയും ലഭിച്ചു. വിദേശ കറൻസി ലഭിച്ചത് കോഴിക്കോട്ടെ വീട്ടിൽ നിന്നാണ്. എംഎൽഎ ആയതിന് ശേഷം ഷാജി നടത്തിയ 28 വിദേശ യാത്രകളുടെയും രേഖകൾ ലഭിച്ചിട്ടുണ്ട് അതേസമയം, പണം തന്റെ ഒരു ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവച്ചതാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണിതെന്ന് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി വ്യാജ പ്രചാരണം നടത്തുന്നുണ്ട്. തന്റെ കൈവശം കണക്കിൽപ്പെടാത്ത ഒരു രൂപ പോലുമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
Read Moreഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ലാത്തികൊണ്ട് അടിച്ചോടിച്ച് എസ്ഐ ! പരാതിയുമായി കടയുടമ; വീഡിയോ പ്രചരിക്കുന്നു…
തമിഴ്നാട്ടിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെ പോലീസ് ഉദ്യോഗസ്ഥന് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. സബ് ഇന്‍സ്പെക്ടര്‍ക്കെതിരേ കടയുടമ പരാതി നല്കി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലാണ് സംഭവം. ഹോട്ടലിലെ ജീവനക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും സബ് ഇന്‍സ്പെക്ടര്‍ ലാത്തി കൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസുകാര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് കടയുടമ പരാതിയില്‍ പറയുന്നു. കഴിഞ്ഞാഴ്ച ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം കഴിച്ച ശേഷം എസ്ഐ പണം നല്‍കിയില്ല. പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Read More