ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ലാത്തികൊണ്ട് അടിച്ചോടിച്ച് എസ്‌ഐ ! പരാതിയുമായി കടയുടമ; വീഡിയോ പ്രചരിക്കുന്നു…

തമിഴ്‌നാട്ടിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെ പോലീസ് ഉദ്യോഗസ്ഥന്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ കടയുടമ പരാതി നല്‍കി.

കഴിഞ്ഞ ദിവസം കോയമ്പത്തൂരിലാണ് സംഭവം. ഹോട്ടലിലെ ജീവനക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും സബ് ഇന്‍സ്പെക്ടര്‍ ലാത്തി കൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസുകാര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് കടയുടമ പരാതിയില്‍ പറയുന്നു.

കഴിഞ്ഞാഴ്ച ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം കഴിച്ച ശേഷം എസ്ഐ പണം നല്‍കിയില്ല. പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Related posts

Leave a Comment