ഒന്നൊന്നര നാക്കാ സാറേ അവൾക്ക്..! ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ശോഭ തട്ടിയെടുത്തത് ല​ക്ഷ​ങ്ങ​ൾ; പണം തട്ടിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്

പോ​ത്ത​ൻ​കോ​ട്: ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലെ യു​വ​തി​യെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി. പു​തു​ക്കു​റി​ച്ചി മു​ണ്ട​ൻ​ചി​റ കാ​ക്ക​ത്തോ​പ്പ് സു​നി​താ​ഹൗ​സി​ൽ ശോ​ഭ(34)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​യ​ർ​പോ​ർ​ട്ടി​ലും ഹോം​ന​ഴ്സിം​ഗ് ജോ​ലി​ക​ളും വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഭ​ര​ത​ന്നൂ​രു​ള്ള ഓ​മ​ന​മ്മ എ​ന്ന സ്ത്രീ​യു​ടെ 85,000 രൂ​പ എ​യ​ർ​പോ​ർ​ട്ടി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റു വി​വ​ര​മ​റി​ഞ്ഞ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ നി​ര​വ​ധി ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി. പ്ര​തി​ക്കു ക​ഴ​ക്കൂ​ട്ട​ത്തും ത​മ്പാ​നൂ​ർ റെ​യി​ൽ​വേ പോ​ലീ​സി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. അ​തി​ൽ ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും ത​ട്ടി​പ്പു തു​ട​ങ്ങി​യ​ത്.

Related posts