തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ വധക്കേസിലെ പ്രതി കൂലോത്ത് രതീഷ് ഒളിവിൽ കഴിയവെ തൂങ്ങിമരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ആളൊഴിഞ്ഞ പറമ്പിൽ ഒളിവിൽ കഴിയവെ പ്രാഥമിക കൃത്യം നിർവഹിക്കാനെന്ന് പറഞ്ഞ് പറമ്പിലേക്ക് നടന്ന് പോയ രതീഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഒളിവിൽ കഴിഞ്ഞ കൂട്ടു പ്രതിയുടെ മൊഴി. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പെരിങ്ങളം ഓച്ചിറക്കൽ പീടിക ഒതയോത്ത് വീട്ടിൽ വിപിനാണ് (28) ഇതു സംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ശ്രീരാഗും രതീഷും താനും ഒരുമിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രാഥമിക കൃത്യം നിർവഹിച്ച് വരാമെന്ന് പറഞ്ഞ് പോയ രതീഷിനെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് വിപിൻ പറയുന്നു. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ്…
Read MoreDay: April 16, 2021
കാറിനുള്ളില്‍ ഒരു പുരുഷനും സ്ത്രീയും കാത്തിരുന്നിരുന്നു..! പിടിയാലായ ദമ്പതികൾ നിരവധി മോഷണക്കേസിലെ പ്രതികൾ; മോഷണം നടന്നത് ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം
കാട്ടാക്കട: കുറ്റിച്ചൽ ജംഗ്ഷനിലെ ജ്വല്ലറിയിൽ നിന്നും ഉടമയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് മാല മോഷ്ടിച്ച കേസിലെ പ്രതികളെ നെയ്യാർഡാം പോലീസ് ചോദ്യം ചെയ്തു വരുന്നു. ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറയുന്നു. കാട്ടാക്കട മേഖലയിൽ നടന്ന മറ്റ് മോഷണക്കേസുകളിലെ പ്രതികൾ ഇവരാണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷ്ടിച്ച മാലകൾ കണ്ടെടുത്തു. മലയിൻകീഴ് സ്വദേശികളായ ഇവർ ബാലരാമപുരം പനയറകുന്ന് ഭാഗത്തു വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. ബാലരാമപുരത്തെ മറ്റൊരു ജ്വല്ലറിയിലും ഇവർ മോഷണവും നടത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്നും ബാഗുകളും വസ്ത്രങ്ങളും ഉൾപ്പടെ പോലീസ് കണ്ടെടുത്തു. കാർ വാടകയ്ക്ക് എടുത്താണ് ഇവർ മോഷണം നടത്തിയത്. കാർ കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് പിന്നിൽ മറ്റ് മോഷണസംഘങ്ങൾ ഉണ്ടാവാമെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുറ്റിച്ചലിലെ ജ്വല്ലറിയിലെത്തിയ സംഘം ഉടമയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം ആറുപവൻ…
Read Moreവീടും പരിസരവും ശരിക്കും അറിയാവുന്നയാ ളായിരിക്കും മോഷ്ടാവ്; ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; സിസിടിവി ദൃശ്യത്തിൽ നിന്ന് മോഷ്ടാവിന്റെ രേഖാചിത്രം തയാറാക്കാനൊരുങ്ങി പോലീസ്
തിരുവനന്തപുരം: ഭീമാ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ മോഷ്ടാവിന്റെ രേഖാചിത്രം പോലീസ് ഇന്ന് പുറത്ത് വിടും. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച രൂപ സാദൃശ്യം മനസിലാക്കിയാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളിയാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം. മോഷ്ടാവിന് സഹായി ഉണ്ടായിരിക്കുമെന്നും പോലീസ് സംശയിക്കുന്നു.ബുധനാഴ്ച പുലർച്ചെയാണ് ഗോവിന്ദന്റെ വീട്ടിൽ മോഷണം നടന്നത്. 2.50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയും ബ്രേസ്ലെറ്റ്, മോതിരം, കമ്മൽ എന്നിവയും നഷ്ടപ്പെട്ടു. വീട്ടുകാരും സുരക്ഷാ ജീവനക്കാരും അറിയാതെയാണ് മോഷ്ടാവ് അകത്ത് കടന്ന് കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു ബോധ്യമായി.സുരക്ഷാമേഖലയായ രാജ്ഭവന് സമീപമാണ് ഭീമാ ഗോവിന്ദന്റെ വീട്. കൂറ്റൻ മതിലും സുരക്ഷാ ജീവനക്കാരും നായ്ക്കളും ഉള്ള വീട്ടിനകത്തേക്ക് മോഷ്ടാവ് എങ്ങനെ കടന്നുവെന്നതാണ് പോലീസിനെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. പോലീസ് നായയും വിരലടയാള വിദഗ്ധരും ഉൾപ്പെട്ട സംഘം സ്ഥലം…
Read Moreവിഡ്ഡിയെന്നധിക്ഷേപിച്ച് മൃഗത്തോടുപമിച്ച് എസ്ഐയെ അധിക്ഷേപിച്ച സംഭവം; ഡിസിപിയോട് വിവിശദീകരണം തേടി; മറുപടി ലഭിച്ച ശേഷം നടപടിയെന്ന് കമ്മീഷണര്‍
കോഴിക്കോട്: സബ് ഇന്‍സ്പെക്ടറെ വിഡ്ഡിയെന്നധിക്ഷേപിച്ച് മൃഗത്തോടുപമിച്ചെന്ന ആരോപണത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണറില്‍ നിന്നു വിശദീകരണം തേടി. ക്രമസമാധാന ചുമതല വഹിക്കുന്ന ഡിസിപി എം. ഹേമലതയില്‍ നിന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോർജ് വിശദീകരണം തേടിയത്. വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നു കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ 13ന് രാവിലെയാണ് സംഭവം. പ്രതിദിന അവലോകന യോഗ (സാട്ട) ത്തിനിടെയാണ് കണ്ട്രോള് റൂം എസ്ഐയെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ഫ്ലൈയിംഗ് സ്ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുളള ഉദ്യോഗസ്ഥന് വേണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാവാത്തതാണ് ഡിസിപിയെ പ്രകോപിപ്പിച്ചത്. മറ്റ് ഉദ്യോഗസ്ഥരെല്ലാം കേള്‍ക്കെയായിരുന്നു എസ്ഐയെ വയര്‍ലെസിലൂടെ പരസ്യമായി ശാസിച്ചതത്രേ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് പട്രോളിംഗ് വാഹനങ്ങളിലെല്ലാം എസ്ഐമാര്‍ വേണമെന്ന നിര്‍ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെയായിരുന്നു “നിങ്ങള്‍ മൃഗങ്ങളാണോ..?, നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ..?”…
Read Moreഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം! തട്ടിപ്പ് നടത്തുന്നത് ഹരിയാനയിൽ നിന്ന്; ഇംഗ്ലീഷില്‍ അയച്ച മെസേജ് കാരണം തട്ടിപ്പ് ചീറ്റിപ്പോയി
പയ്യന്നൂര്‍: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തശേഷം സഹായ അഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച് പണം തട്ടാനുള്ള ശ്രമം ചീറ്റിപ്പോയി. സഹായ അഭ്യര്‍ഥനയ്ക്കായി ഇംഗ്ലീഷില്‍ അയച്ച മെസേജാണ് തട്ടിപ്പ് ചീറ്റിപ്പോകാനിടയാക്കിയത്. കരിവെള്ളൂര്‍- പെരളം പഞ്ചായത്തിലേതുള്പ്പെടെ നിരവധിയാളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തശേഷമാണ് ഈ അക്കൗണ്ടില്‍നിന്നും സഹായ അഭ്യര്‍ഥനാ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ലഭിച്ചത്. ഫേസ്ബുക്കിലെ സുഹൃത്തുക്കളാരെന്ന് മനസിലാക്കിയാണ് അവര്‍ക്ക് സഹായ അഭ്യര്‍ഥന സന്ദേശങ്ങള്‍ അയച്ചത്. ചികിത്സയിലാണെന്നും അടിയന്തിരമായും പണം തന്ന് സഹായിക്കണമെന്നുമാണ് ഗൂഗിള്‍പേ നമ്പര്‍ സഹിതമയക്കുന്ന സന്ദേശത്തിലുള്ളത്. ചിലര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ സുഹൃത്ത് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് പറഞ്ഞാണ് സഹായ അഭ്യര്‍ഥന. പയ്യന്നൂര്‍ ഗവ: ആസ്പത്രിക്ക് സമീപത്തെ റിട്ട. സര്‍ക്കാര്‍ ജീവനക്കാരന് എസ്. ശ്രീധര പൈ (ബാബു) യുടെ ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് ഇദ്ദേഹത്തിന്റെ സുഹൃത്തായ തമ്പാന് എന്നയാളിന്റെ അക്കൗണ്ടില്‍നിന്നും ഇംഗ്ലീഷിലുള്ള ഇത്തരം സന്ദേശമെത്തി. തമ്പാന്റെ അക്കൗണ്ടില്‍നിന്നും അസാധാരണമായ വിധത്തില്‍ ഇംഗ്ലീഷിലയച്ച…
Read Moreപ്രതിസന്ധികളോട് പൊരുതിയാണ് ഇവിടെ വരെ എത്തിയത് ! തന്റെ വിവാഹത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് അനന്യ…
മലയാളിത്തമുള്ള മലയാളി നായികമാരില്‍ ഒരാളാണ് അനന്യ. വളരെ കുറച്ച് പടങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാളിത്തമുള്ള മുഖം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ നടിയ്ക്കു സാധിച്ചു. എന്നാല്‍ മറ്റ് താരങ്ങളെ പോലെ വിവാഹം കഴിഞ്ഞതിനു പിന്നാലെ അനന്യയും അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം നടന്നത്. പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍ ആണ് വിവാഹത്തിന് ശേഷം താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ. അനന്യ പറയുന്നതിങ്ങനെ…ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. അതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും ഞങ്ങള്‍ ഇരയായി. ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍…
Read Moreവ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മധ്യവയസ്കനെ പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി പരാതി; സംഭവം തൊടുപുഴയില്‍…
തൊടുപുഴ : വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അരോപണം നിഷേധിച്ച സേതുബാബു വ്യക്തിവൈരാഗ്യം തീർക്കാൻ സോമൻ കള്ളക്കേസ് നൽകിയതാണെന്ന് ആരോപിച്ചു. തെക്കുംഭാഗത്ത് സേതുബാബുവിന്റെ വീടിന് മുന്നിൽ സോമന്റെ സുഹൃത്തായ ജിനു കിണർ കുഴിച്ചതിനെ ചൊല്ലി മാസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വീണ്ടും ഇരു കൂട്ടരുമായി തർക്കമുണ്ടാവുകയും ഇതിനിടെ സേതുബാബു തന്നെ തല്ലുകയും പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സോമന്റെ പരാതി. എന്നാൽ വീടിന് മുന്നിൽ കോഴി ഫാം നിർമിക്കാനാണ് സോമന്റെ സുഹൃത്ത് ജിനു ശ്രമിച്ചതെന്നും ഇതിന് താൻ സ്റ്റേ വാങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സേതുബാബു പറഞ്ഞു. രണ്ടു കൂട്ടരുടെയും ഭാഗത്തു നിന്നുള്ള പരാതികളിൻമേൽ നാലു കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തൊടുപുഴ സിഐ…
Read Moreമന്‍സൂര്‍ വധക്കേസ്; രതീഷ് ജീവനൊടുക്കിയെന്ന് കൂട്ടുപ്രതികള്‍! വിശ്വസിക്കാനവാതെ ക്രൈംബ്രാഞ്ച്; ശാസ്ത്രീയ പരിശോധന നടത്തും
സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതിയും ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത രതീഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നു കൂട്ടുപ്രതികള്‍. രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. അതേസമയം ഇവരുടെ മൊഴി വിശ്വസനീയമല്ലെന്നാണ് രതീഷിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം കരുതുന്നത്.രതീഷിനൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന വിപിന്‍, ശ്രീരാഗ് എന്നിവരെ മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രതീഷിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. രതീഷിന്റേത് ആത്മഹത്യയാണെന്നു തന്നെയാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. മൂന്നുപേര്‍ മാത്രമായിരുന്നു രതീഷിന്റെ കൂടെയുണ്ടായിരുന്നത്. മറ്റാരും ഒളിയിടത്തില്‍ താമസിച്ചിരുന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ ഈ കേസില്‍ അന്വേഷണം നടത്താനാവൂ. രതീഷിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്നതില്‍ ഇപ്പോഴും…
Read Moreചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞു ! ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമ്മൂട്…
മലയാളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നടന്മാരില് ഒരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യതാരമായി വന്ന് നായകനടനായ ചരിത്രമുള്ള സുരാജ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്. സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് 2019ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന ചിത്രത്തിലെ ഭാസ്കര പൊതുവാള് എന്ന കഥാപാത്രം. രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൗബിന് താഹിര്‍,സൈജു കുറുപ്പ്,പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. ഈ ചിത്രത്തിലെ ഭാസ്ക്കര പൊതുവാള് എന്ന കഥാപാത്രത്തെക്കുറിച്ച് അവിസ്മരണീയമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന് സുരാജ് വെഞ്ഞാറമ്മൂട്. ആ സംഭവത്തെക്കുറിച്ച് സുരാജ് പറയുന്നതിങ്ങനെ…എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു. മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്പില് ചെന്നപ്പോള്‍ മരിച്ചുപോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക്…
Read Moreപിടിവിട്ട് കുതിച്ച് കോവിഡ്! പ്രതിദിന രോഗികൾ വീണ്ടും രണ്ടു ലക്ഷം; 11 കോടി 72 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി അത്യന്തം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിലും പുതിയ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. 2,17,353 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,185 മരണങ്ങളും സ്ഥിരീകരിച്ചു. 11 കോടി 72 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും രൂക്ഷമായ സ്ഥിതി തലസ്ഥാനത്താണ്. ആശുപത്രികൾ തിങ്ങിനിറഞ്ഞതോടെ പലയിടത്തും രോഗികളുമായി ബന്ധുക്കൾ നെട്ടോട്ടത്തിൽ. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിൽ രണ്ടു രോഗികൾക്ക് ഒരു കിടക്ക എന്ന അവസ്ഥയായി. ഓക്സിജൻ മാസ്ക് ധരിച്ച രണ്ടുപേർ ഒരേ കിടക്കയിൽ കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റാതെ വാർഡിനു പുറത്തിട്ടിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. രോഗികൾ ആശുപത്രിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസംമാത്രം 61,695 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏഴുലക്ഷത്തോളം…
Read More