വീ​ടും പ​രി​സ​ര​വും ശ​രി​ക്കും അ​റി​യാ​വു​ന്നയാ ളായിരിക്കും മോ​ഷ്ടാ​വ്;  ഭീ​മാ ജ്വല്ല​റി ഉടമയുടെ വീട്ടിലെ മോഷണം; സിസിടിവി ദൃശ്യത്തിൽ നിന്ന് മോഷ്ടാവിന്‍റെ രേഖാചിത്രം തയാറാക്കാനൊരുങ്ങി പോലീസ്


തി​രു​വ​ന​ന്ത​പു​രം: ഭീ​മാ ജ്വല്ല​റി ഉ​ട​മ ബി.​ഗോ​വി​ന്ദ​ന്‍റെ ക​വ​ടി​യാ​റി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ മോ​ഷ്ടാ​വി​ന്‍റെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ഇ​ന്ന് പു​റ​ത്ത് വി​ടും. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച രൂ​പ സാ​ദൃ​ശ്യം മ​ന​സി​ലാ​ക്കി​യാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മോ​ഷ്ടാ​വി​ന് സ​ഹാ​യി ഉ​ണ്ടായി​രി​ക്കു​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. 2.50 ല​ക്ഷം രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും 60,000 രൂ​പ​യും ബ്രേ​സ്‌ലെ​റ്റ്, മോ​തി​രം, ക​മ്മ​ൽ എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ടു.

വീ​ട്ടു​കാ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും അ​റി​യാ​തെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നു ബോ​ധ്യ​മാ​യി.സു​ര​ക്ഷാ​മേ​ഖ​ല​യാ​യ രാ​ജ്ഭ​വ​ന് സ​മീ​പ​മാ​ണ് ഭീ​മാ ഗോ​വി​ന്ദ​ന്‍റെ വീ​ട്. കൂ​റ്റ​ൻ മ​തി​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും നാ​യ്ക്ക​ളും ഉ​ള്ള വീ​ട്ടി​ന​ക​ത്തേ​ക്ക് മോ​ഷ്ടാ​വ് എ​ങ്ങ​നെ ക​ട​ന്നു​വെ​ന്ന​താ​ണ് പോ​ലീ​സി​നെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പോ​ലീ​സ് നാ​യ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ട്ട സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. വി​വി​ധ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ഈ ​വീ​ട്ടി​ൽ പു​റം ജോ​ലി​ക​ൾ​ക്ക് ജീ​വ​ന​ക്കാ​ർ എ​ത്തി​യി​രു​ന്നു. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വീ​ടും പ​രി​സ​ര​വും ശ​രി​ക്കും അ​റി​യാ​വു​ന്ന ആ​ളാ​ണ് മോ​ഷ്ടാ​വ് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ടു​ത്ത കാ​ല​ത്ത് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ പ്രഫ​ഷ​ണ​ൽ മോ​ഷ​ണ സം​ഘ​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​ദ​ൻ, മ്യൂ​സി​യം സി​ഐ. പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment