ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ സൂപ്പർ സ്പ്രെഡിനുള്ള സാധ്യത ഏറിയതിനാൽ കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു. 13 പ്രധാന അഖാഢകളിൽ ഒന്നായ നിരഞ്ജിനി അഖാഢയാണ് നാളെ മേള സമാപിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. അഖാഢ പരിഷത്തിന്റെ അന്തിമ തീരുമാനത്തോടെ മേള സമാപിച്ചേക്കും. ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സ്ഥിതി കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജിനി അഖാഢ സെക്രട്ടറി രവീന്ദ്രപുരി മഹാരാജ് പറഞ്ഞു. ഈ മാസം 30 വരെ കുഭമേള നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇവിടെ കഴിഞ്ഞദിവസം മാത്രം 1700ലേറെ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ചടങ്ങുകൾ അവസാനിപ്പിച്ചാൽ തീർഥാടകർ മടങ്ങിപ്പോകും എന്ന കണക്കുകൂട്ടലിലാണ് സംഘാടകർ. മുഖ്യൻ മരിച്ചു, നിർവാണി അഖാഢ പിൻവാങ്ങി ഹരിദ്വാർ: മുഖ്യ സന്യാസിയായ മഹാമണ്ഡലേശ്വർ കപിൽദേവ് ദാസിന്റെ മരണത്തോടെ മഹാ കുംഭമേളയിൽനിന്നു പിൻവാങ്ങാൻ രണ്ടാമത്തെ വലിയ അഖാഢയായ നിർവാണി തീരുമാനിച്ചു. കുംഭമേള വേദിക്കടുത്ത് സ്വകാര്യ കേന്ദ്രത്തിൽ കോവിഡ് ബാധയെത്തുടർന്നാണ് 65കാരനായ…
Read MoreDay: April 16, 2021
കുറച്ചു മോശം സിനിമകള്‍ ഉണ്ടാക്കാന്‍ കൂടി നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു ! ജോജിയെ പുകഴ്ത്തി ‘ബദായി ഹോ’ താരം…
ദിലീഷ് പോത്തന് – ശ്യാം പുഷ്ക്കരന്‍ – ഫഹദ് ടീമിന്റെ പുതിയ സിനിമ ജോജിയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഗജരാജ് റാവു. ഇങ്ങനെ തുടര്‍ച്ചയായി മികച്ച ആശയങ്ങള്‍ ആത്മാര്‍ഥതയോടെ ആവിഷ്കരിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഹിന്ദിയുള്‍പ്പെടെയുള്ള മറ്റു ഭാഷകളില്‍ നിന്ന് മോശം സിനിമകള്‍ നിര്മിക്കുന്നതെങ്ങനെയെന്നു കൂടി നിങ്ങള്‍ പഠിക്കണമെന്നുമായിരുന്നു ഗജരാജ് റാവുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതോടൊപ്പം ജോജിയുടെ ടീസറും ഗജരാജ് റാവു പങ്കുവെച്ചിരുന്നു. മാര്‍ക്കറ്റിങ് കാമ്പയിനുകളോ പ്രമോഷനുകളോ, ബോക്സോഫീസ് ഭ്രമമോ നിങ്ങള്‍ക്കില്ലാത്തത് എന്താണെന്നും എന്തുകൊണ്ടാണ് ഗുണമില്ലാത്ത റീമേക്ക് സിനിമകള്‍ ചെയ്യാത്തത് എന്നും ചോദിച്ചിട്ടുണ്ട്. പുതുമയുള്ള കഥ എഴുതി അത് നല്ല ചിത്രമാക്കി മാറ്റുന്ന ദിലീഷ് പോത്തനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ഇനിയും ഇത് തുടരരുതെന്നാണ് റാവു തമാശയായി പറഞ്ഞിരിക്കുന്നത്. ഇത്തരം നല്ല സിനിമകള്‍ തുടര്‍ന്നും ചെയ്യാന്‍ സാധിക്കട്ടെയെന്നും, കോവിഡ്…
Read Moreവ്യക്തമല്ലാത്ത ഭാഷയിൽ ഏതാനും വാക്കുകൾ എഴുതിയ ശേഷം ഒപ്പും! വീടിനുമുന്നിൽ അവ്യക്തമായ കത്ത്; ആശങ്കയിൽ വീട്ടുകാർ
തൊടുപുഴ: വീടിന്റെ മുൻവാതിലിൽ നിന്ന് വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തിയത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. തൊടുപുഴ സഹകരണ ആശുപത്രിക്ക് എതിർവശത്തുള്ള തച്ചേട്ട് ജി. ബിജുമോന്റെ വീട്ടിൽ നിന്നാണ് ചോരപ്പാടുകൾ പോലെ തോന്നിക്കുന്ന നിറത്തിലുള്ള തുണ്ടുപേപ്പറിൽ അവ്യക്തമായ ഭാഷയിൽ കത്ത് ലഭിച്ചത്. ഇന്നലെ രാവിലെ മുൻവാതിൽ തുറക്കാനാകാതെ വന്നപ്പോൾ പിൻവാതിൽ തുറന്ന് മുൻവശത്തെത്തി ബിജുമോൻ നോക്കിയപ്പോഴാണ് വാതിലിന്റെ ഓടാന്പലിട്ട് അതിനിടയിൽ നിന്ന് നൂലിൽ കെട്ടിയ നിലയിൽ കത്ത് ലഭിച്ചത്. വ്യക്തമല്ലാത്ത ഭാഷയിൽ ഏതാനും വാക്കുകൾ എഴുതിയ ശേഷം ഒപ്പ് പോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഭിത്തിയിൽ വിരലടയാളങ്ങളുമുണ്ട്. മൂന്ന് ദിവസം മുന്‍പും രാവിലെ ഇതേ പോലെ വീടിന്റെ വാതിൽ മുൻവശത്ത് നിന്ന് ആരോ ഓടാന്പലിട്ടതായി ബിജുമോൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് ബിജുമോൻ ഇന്നലെ തൊടുപുഴ പോലീസിൽ പരാതി നൽകി. ആരോ പേടിപ്പിക്കാനായി ചെയ്ത സംഭവമാണിതെന്നും കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും തൊടുപുഴ സിഐ സുധീർ മനോഹർ…
Read Moreപറവൂരിൽ രണ്ട് ഡോസ് വാക്സിൻ എടുത്തയാൾക്കു കോവിഡ്; ലക്ഷണമായി തലവേദനയും ജലദോഷവും
പറവൂർ: രണ്ട് ഡോസ് വാക്സിൻ എടുത്തയാൾക്കു കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണു പോസിറ്റീവായത്. ജനുവരി 18ന് ആദ്യ വാക്സിനും ഫെബ്രുവരി 25ന് രണ്ടാം ഘട്ട വാക്സിനും എടുത്തു. തുടർന്നും കോവിഡ് ചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു. ഈ മാസം 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. തലവേദനയും ജലദോഷവുമാണു ലക്ഷണമായി ഉണ്ടായത്. നിലവിൽ ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
Read Moreടെലിവിഷന്കാണാന് ചെന്ന മൂന്നരവയസുകാരിയെ…! കേരളദാസിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
ആറ്റിങ്ങല്‍: മൂന്നരവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചകേസിലെ പ്രതി വര്‍ക്കല സ്വദേശി കേരളദാസിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ആറ്റിങ്ങല്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി അഡീഷണല്‍ ജില്ലാജഡ്ജി ടി.പി.പ്രഭാഷ് ലാലാണ് വിധി പ്രസ്താവിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍ നിന്ന് 25,000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്. 2015 ജനുവരി 26-ന് ടെലിവിഷന്കാണാന് ചെന്ന കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് കാട്ടി കുട്ടിയുടെ അമ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസാണ് കേസെടുത്തത്. വിചാരണവേളയില്‍ പ്രോസിക്യൂഷന് 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പോക്സോനിയമമനുസരിച്ചും ഇന്ത്യന്ശിക്ഷാനിയമമനുസരിച്ചും പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.മുഹസിന് ഹാജരായി.
Read Moreഷോക്കടിപ്പിക്കുന്ന ബില്ലുമായി കെഎസ്ഇബി! ഓണ്‍ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവരും ശ്രദ്ധിക്കുക…
ചാലക്കുടി: ഇത്തവണ പലർക്കും ലഭിച്ചത് ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ. സാധാരണ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുതി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് വൈദ്യുതി ചാർജ് കൂടുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. വൈദ്യുതി ചാർജു വർധിച്ചതിനെതിരെ പരാതി നല്‍കിയിട്ടൊന്നും കാര്യമില്ല. നിശ്ചിതദിവസം വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി കണക്്ഷൻ വിഛേദിച്ചിരിക്കും. വൈദ്യുതി അധികൃതർ ഇക്കാര്യത്തിൽ വളരെ കൃത്യതയാണ്. ഓണ്‍ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവരുടെ ഫ്യൂസ് ഉൗരാൻ എത്താറുണ്ട്. ഓണ്‍ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവർ തങ്ങൾ ഓണ്‍ലൈനിൽ വൈദ്യുതിചാർജ് അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാലും ഉറപ്പുവരുത്തിയാലേ വൈദ്യുതി കണക്്ഷൻ വിഛേദിക്കാതിരിക്കുകയുള്ളൂ. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഇരട്ടി തുകയുടെ ബിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഉപഭോക്താക്കൾ.
Read Moreവിസ്ഡൻ താരങ്ങൾ കപിൽ, സച്ചിൻ, കോഹ്ലി
ലണ്ടൻ: വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ താരങ്ങളായ കപിൽ ദേവ്, സച്ചിൻ തെണ്ടുൽക്കർ എന്നിവർ ഇടംപിടിച്ചു. 2010 മുതൽ 2020 വരെയുള്ള ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരമായതു വിരാട് കോഹ്ലിയാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ഏകദിനത്തിൽ 60+ ശരാശരിയോടെ 11,000ൽ അധികം റണ്‍സ് നേടിയ കോഹ്ലി 42 സെഞ്ചുറിയും സ്വന്തമാക്കി. ഐസിസിയുടെ ദശാബ്ദത്തിലെ മികച്ച താരം, ദശാബ്ദത്തിലെ മികച്ച ഏകദിന താരം എന്നീ നേട്ടം ഈ വർഷം കോഹ്ലിയെ തേടിയെത്തിയിരുന്നു. 1980കളിലെ മികച്ച ഏകദിന താരമായതു കപിൽ ദേവാണ്. 1983ൽ കപിൽ നയിച്ച ഇന്ത്യൻ ടീം ഐസിസി ഏകദിന ലോകകപ്പ് നേടി. 1990കളിലെ മികച്ച ഏകദിന താരമായി സച്ചിൻ തെണ്ടുൽക്കറാണു തെരഞ്ഞെടുക്കപ്പെട്ടത്. ഈ കാലഘട്ടത്തിലാണു സച്ചിൻ ഓപ്പണറായി ചുവടുറപ്പിച്ചത്. 1998ൽ ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ഒന്‍പത് സെഞ്ചുറി നേടിയ…
Read Moreആദ്യം സ്വാഭാവിക മരണമെന്ന് കരുതി, പക്ഷേ…! സന്തോഷിന്റെ മരണം; ഭാര്യയെയും ബന്ധുവിനെയും വെറുതെ വിട്ടു
നീലേശ്വരം: മുന്‍ കബഡി താരവും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ ജി. സന്തോഷിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും ബന്ധുവിനെയും ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. ഭാര്യ ചിത്താരി സ്വദേശി രഞ്ജുഷ, സന്തോഷിന്റെ ഇളയമ്മയുടെ മകനും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ മനോജ് എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. 2015 ഡിസംബര്‍ ഏഴിന് രാത്രി 11.15 ഒാടെ മദ്യലഹരിയില്‍ ഉറക്കത്തിലായിരുന്ന സന്തോഷിനെ മനോജ് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. രഞ്ജുഷ കൊലപാതകം ആസൂത്രണം ചെയ്യാനും കൊല നടത്താനും സഹായിച്ചുവെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. മദ്യലഹരിയില്‍ സന്തോഷ് അമ്മയെയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതുകണ്ട് സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നും അതിന് ശേഷം തിമിരിയിലെ വാടക വീട്ടിലേക്ക് തിരിച്ച മനോജ് കൃത്യത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞത്. പിറ്റേന്ന്…
Read Moreകോഹ്ലിയെ പിൻതള്ളി ബാബർ ഒന്നാമൻ
ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തള്ളി പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനത്ത്. നീണ്ട 41 മാസം ഒന്നാം റാങ്ക് അലങ്കരിച്ചശേഷമാണു കോഹ്ലിക്ക് സ്ഥാനചലനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ പ്രകടനമാണ് ബാബറിനു തുണയായത്. 865 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. കോഹ്ലി (857), രോഹിത് ശർമ (825), റോസ് ടെയ്ലർ (801), ആരോണ്‍ ഫിഞ്ച് (791) എന്നിവരാണ് ആദ്യ അഞ്ചിൽ. ഏകദിന ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന നാലാമത് പാക് താരമാണു ബാബർ അസം. സഹീർ അബ്ബാസ്, ജാവേദ് മിയാൻദാദ്, മുഹമ്മദ് യൂസഫ് എന്നിവരാണ് ഒന്നാം റാങ്ക് അലങ്കരിച്ച പാക് മുൻ താരങ്ങൾ.
Read Moreപെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്ന്! ബന്ധുക്കള്‍ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറി
കാസര്‍ഗോഡ്: ഡ്രൈവിംഗ് പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയ ബന്ധുക്കള്‍ ഉദയഗിരിയിലെ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് വിതറി ടെസ്റ്റ് തടസപ്പെടുത്തി. മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേ കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ഉദയഗിരിയിലെ പരിശീലനകേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മറ്റൊരു ഡ്രൈവിംഗ് പരിശീലകനെ മര്‍ദിച്ചതായും പറയുന്നു. പരിശീലകന് നിരന്തരം അപമര്യാദയായി പെരുമാറുന്നതായി പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ചോദ്യം ചെയ്യാനെത്തിയത്. ബന്ധപ്പെട്ട പരിശീലകന് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കിട്ടിയ ആളിനെ മര്‍ദിച്ച് ഇവിടെ ഇനി ആരും ഡ്രൈവിംഗ് പരിശീലനം നടത്തേണ്ടെന്ന് പറഞ്ഞ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറുകയായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും പരിശീലകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ കുപ്പിച്ചില്ലുകള്‍ പെറുക്കിമാറ്റി മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. സംഭവത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചു.
Read More