ടെ​ലി​വി​ഷ​ന്‍​കാ​ണാ​ന്‍ ചെ​ന്ന മൂന്നരവയസുകാരിയെ…! കേ​ര​ള​ദാ​സി​ന് 10 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും

ആ​റ്റി​ങ്ങ​ല്‍: മൂ​ന്ന​ര​വ​യ​സു​ള്ള ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​കേ​സി​ലെ പ്ര​തി വ​ര്‍​ക്ക​ല സ്വ​ദേ​ശി കേ​ര​ള​ദാ​സി​ന് 10 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. ആ​റ്റി​ങ്ങ​ല്‍ അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ പോ​ക്‌​സോ കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ​ജ​ഡ്ജി ടി.​പി.​പ്ര​ഭാ​ഷ് ലാ​ലാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍​ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക​യി​ല്‍ നി​ന്ന് 25,000 രൂ​പ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ല്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

2015 ജ​നു​വ​രി 26-ന് ​ടെ​ലി​വി​ഷ​ന്‍​കാ​ണാ​ന്‍ ചെ​ന്ന കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് കാ​ട്ടി കു​ട്ടി​യു​ടെ അ​മ്മ ന​ല്കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ര്‍​ക്ക​ല പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

വി​ചാ​ര​ണ​വേ​ള​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 20 രേ​ഖ​ക​ള്‍ തെ​ളി​വാ​യി ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

പോ​ക്‌​സോ​നി​യ​മ​മ​നു​സ​രി​ച്ചും ഇ​ന്ത്യ​ന്‍​ശി​ക്ഷാ​നി​യ​മ​മ​നു​സ​രി​ച്ചും പ്ര​തി കു​റ്റം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എം.​മു​ഹ​സി​ന്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment