അടിമാലി മങ്കടവില്‍ നിന്നു കാണാതായ കമിതാക്കള്‍ എവിടെയെന്ന് നാലു ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ പോലീസ്. ഈ മാസം 13നാണ് ഓടയ്ക്കാസിറ്റി സ്വദേശികളായ യുവാവിനെയും യുവതിയെയും കാണാതായത്. അന്നുതന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ ഇവരെ കാണാതായി ദിവസം നാലു കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. രാത്രി 7.15 വരെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി കുടുംബപ്രാഥനയ്ക്കിടെ ശുചിമുറിയില്‍ പോകുകയാണെന്നറിയിച്ചാണ് വീട് വിട്ടത്. രാത്രി ഇരുവരും ബൈക്കില്‍ പോകുന്നത് വീടിനു സമീപത്തെ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍. 68 എ 9417 പള്‍സര്‍ ബൈക്ക് 15ന് ഇടുക്കി കരിമ്പനു സമീപം പാല്‍ക്കുളംമേട് വിനോദസഞ്ചര മേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വനമേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 14 ന് രാവിലെ യുവാവ് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനു…
Read MoreDay: April 18, 2021
മൃതദേഹങ്ങള്‍ റാലിയ്ക്കായി സൂക്ഷിക്കണം…ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കരുത് ! മമതയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി…
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി. കഴിഞ്ഞയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച് മമതയും മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടന്ന ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ പുറത്തുവിട്ടത്. മൃതദേഹങ്ങള്‍ വഹിച്ച് റാലി നടത്തുന്നതിനായി അവ സൂക്ഷിക്കണമെന്നു തൃണമൂല്‍ സ്ഥാനാര്‍ഥി പാര്‍ഥ പ്രതിം റേയോടു മമതയുടേതെന്ന് ആരോപിക്കപ്പെടുന്ന പെണ്‍ശബ്ദം നിര്‍ദേശിക്കുന്നതാണു ശബ്ദരേഖയിലുള്ളത്. മൃതദേഹങ്ങള്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു ബന്ധുക്കളോടു പറയണമെന്നും പെണ്‍ശബ്ദം നിര്‍ദേശിക്കുന്നു.എന്നാല്‍, അങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും ബി.ജെ.പി. പുറത്തുവിട്ടതു വ്യാജശബ്ദരേഖയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. വികസനത്തില്‍ ഊന്നിയുള്ള തൃണമൂല്‍ പ്രചാരണം ചെറുക്കാനാകാതെ ബി.ജെ.പി. കുതന്ത്രങ്ങള്‍ മെനയുകയാണെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ മമത ആരോപിച്ചു. ശബ്ദരേഖ സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണത്തിന് ഉത്തരവിടും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ആരെയും വെറുതേവിടില്ല.…
Read Moreമൂന്നാംതലമുറയും വെള്ളിത്തിരയിൽ! ടി.ജി.രവിയുടെ കൊച്ചുമകനും സിനിമയിൽ
സ്വന്തം ലേഖകൻ തൃശൂർ: മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ടി.ജി.രവിയുടെ കുടുംബത്തിലെ ഇളമുറക്കാരനും…. പ്രശസ്ത നടൻ ടി.ജി.രവിയുടെ മകനും നടനുമായ ശ്രീജിത്ത് രവിയുടെ മകൻ ഋതുണ്‍ജയ് എന്ന ആറു വയസുകാരനാണ് പ്രകാശൻ പറക്കട്ടെ എന്ന സിനിമയിൽ പ്രധാനപ്പെട്ട വേഷം അഭിനയിക്കുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് ഋതുണ്‍ജയ് കാഴ്ചവെച്ചതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അച്ഛന്‍േറയും അച്ചാച്ചന്റെയും അഭിനയമികവ് മൂന്നാംതലമുറക്കാരനിലും പ്രകടമാണെന്ന് അണിയറ ശിൽപികൾ പ്രശംസിക്കുന്നു. കോഴിക്കോട് മുക്കത്തായിരുന്നു പ്രകാശൻ പറക്കട്ടെ സിനിമയുടെ ചിത്രീകരണം. ലോക്ഡൗണ്‍ സമയത്ത് ശ്രീജിത്ത് രവിയും ഭാര്യ സജിതയും ചേർന്ന് ഒരുക്കിയ വെബ്സീരീസിൽ ഋതുണ്‍ജയ് അഭിനയിച്ചിരുന്നു. ചിഞ്ചുവും അഭയേട്ടനും കേരളത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ വെബ് സീരീസ് ആയിരുന്നു. ഈ വെബ് സീരീസിലെ നാലാം എപ്പിസോഡ് നടൻ അജുവർഗീസിലെ എഫ്.ബി പേജിലാണ്…
Read Moreസത്യം തെളിഞ്ഞതിൽ സന്തോഷം! ആ പലഹാരം ചതിച്ചു; മോഡൽ എട്ടുവർഷമായി കിടക്കയിൽ; അവർ അന്ന് അതു ചെയ്തിരുന്നെങ്കിൽ…
“കഴിഞ്ഞ എട്ടു വർഷമായി ഞങ്ങൾ കടന്നുപോയ ദുരിതങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഇത്രനാളുകൾക്കു ശേഷവും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പോയാലും അവൾ ആർക്കും ഒരു ഭാരമാവില്ല. അവളെ നോക്കാൻ ആരെങ്കിലും ഉണ്ടാകും.’ വിധിയറിഞ്ഞ സന്തോഷത്തിൽ എഴുപതുകാരനായ അച്ഛൻ വിതുന്പി. “അവൾക്ക് സംസാരിക്കാനാവില്ല. കണ്ണുകൊണ്ടാണ് അവളുടെ ആവശ്യങ്ങൾ ഞങ്ങളെ അറിയിക്കുന്നത്. ആ ഭാഷ ഞങ്ങൾക്കു മാത്രമേ മനസിലാകുകയുള്ളൂ. ‘ ഷാന്റലിന്റെ അമ്മ ഡെബോറ തുടർന്നു. ” കോടതി വിധിയിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആംബുലൻസിൽ വച്ചുതന്നെ കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അവൾ ഇന്നു സന്തോഷത്തോടെ ആടിപ്പാടി നടന്നേനേ.” ആ ഒരു ഭക്ഷണം ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മോഡൽ ആകണമെന്നതായിരുന്നു ഷാന്റൽ ജിയാകലോണിന്റെ സ്വപ്നം. സ്വപ്നം കാണുകമാത്രമല്ല, അതിനായി അവർ കഠിനമായി അധ്വാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് 2013ൽ ആ നിർഭാഗ്യകരമായ സംഭവം ഷാന്റലിന്റെ ജീവിതത്തിലുണ്ടാകുന്നത്. ലാസ്…
Read Moreപോലീസിന്റെ ആഡംബര കാറിൽ കയറണം; ആഗ്രഹം സാധിച്ചുകൊടുത്ത് ദുബായ് പോലീസ്; കള്ളന്മാരെ ചേയ്സ് ചെയ്യാനാണ് ഈ കാറുകൾ എന്നു കരുതിയാൽ തെറ്റി…
ദുബായ് പോലീസിന്റെ ഗ്യാരേജിലുള്ള സൂപ്പർ കാറുകളുടെ എണ്ണം ആരേയും അതിശയിപ്പിക്കുന്നതാണ്. ആസ്റ്റൺ മാർട്ടിൻ വൺ-774, ഔഡി ആർ8, ബെന്റിലി കോണ്ടിനെന്റൽ ജിടി, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു എം6, ഷെവർലെ കമാറോ, ഫെരാരി എഫ്എഫ്, ഫോർഡ് മസ്താങ്, ലംബോർഗ്നി അവന്റഡോർ, മെക്ലാറൻ എംപി4-12സി, മെഴ്സിഡസ് ബെൻസ് എസ്എൽ63 എഎംജി, നിസാൻ ജിടിആർ തുടങ്ങി നിരവധി സൂപ്പർ കാറുകൾ ദുബായ് പോലീസിനുണ്ട്. കള്ളന്മാരെ ചേയ്സ് ചെയ്യാനാണ് ഈ കാറുകൾ എന്നു കരുതിയാൽ തെറ്റി. വിനോദ സഞ്ചാരികളുടെ കൗതകത്തിനായിട്ടാണ് ദുബായ് പോലീസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. ഈ കാറുകളിൽ കയറണമെന്ന് ആഗ്രഹിച്ച ഒരു ഒന്‍പതു വയസുകാരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ദുബായ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്. ഏഷ്യക്കാരനായ ലൂക്കാസ് ലി ചാവോ എന്ന കുട്ടിയുടെ അച്ഛനാണ് ആഗ്രഹം പോലീസിനെ അറിയിച്ചത്. വൈകാതെ കുട്ടിക്ക് ചേരുന്ന പോലീസ് യൂണിഫോമും കളിപ്പാട്ടങ്ങളുമായി പോലീസ് വീട്ടിലെത്തുകയായിരുന്നു.…
Read Moreഞാൻ വളരെ ആവേശത്തിലും അൽപ്പം അസ്വസ്ഥതയിലുമാണ്, കാരണം…! റിക്കാർഡ് നേടിയ തലമുടി ഇനിയില്ല; മുറിച്ച മുടി എന്തുചെയ്യുമെന്ന് വ്യക്തമാക്കി നീലാൻഷി
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ മുടി മുറിച്ചു. ഗുജറാത്തിലെ മൊഡാസ സ്വദേശിനിയായ നീലാൻഷി പട്ടേൽ എന്ന കൗമാരക്കാരിയായിരുന്നു ആ റിക്കാർഡിന് ഉടമ. റിക്കാർഡ് നേടുന്ന സമയത്ത് 170.5 സെന്റീമീറ്ററായിരുന്ന മുടിയുടെ നീളം 2020 ജൂലൈ മാസത്തിൽ 200 സെന്റീമീറ്ററിലെത്തിയിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇൻസ്റ്റഗ്രാം വീഡിയോയിൽ മുടി മുറിക്കുന്നത് കാണാം. ഈ മുടി തനിക്ക് ധാരാളം സൗഭാഗ്യങ്ങൾ നൽകിയെന്നും എന്നാൽ ഇപ്പോൾ മുടി മുറിക്കാൻ സമയമായെന്നും നീലാൻഷി വീഡിയോയിൽ വ്യക്തമാക്കുന്നു. മുടിയെ ചുംബിച്ചു കൊണ്ടാണ് നീലാൻഷി മുടിയോട് വിട പറയുന്നത്. ആറാമത്തെ വയസിലാണ് നീലാൻഷി അവസാനമായി മുടി മുറിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പതിനെട്ടുകാരിയായ നീലാൻഷി മുടി മുറിക്കാൻ തീരുമാനിച്ചത്. മുറിച്ച മുടി എന്തു ചെയ്യണമെന്ന കാര്യത്തിൽ മൂന്ന് മാർഗങ്ങളാണ് നീലാൻഷിയുടെ മുന്നിലുണ്ടായിരുന്നത്. ലേലം ചെയ്യുക, ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്യുക, മ്യൂസിയത്തിൽ സൂക്ഷിക്കുക എന്നിങ്ങനെ.…
Read Moreതെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ…! 35 സെക്കന്റ് മാത്രമുള്ള സിസിടിവി ദൃശ്യം; വൈറലായി പോലീസ് വീഡിയോ; ഒപ്പം രസകരമായി കമന്റുകളും …
കേരളാ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ വൈറലാകുന്നു. ‘തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് പേർ ഒരു ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ പോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പെട്ടെന്ന് ഇവർ ബൈക്ക് തിരിച്ച് മുന്നായി ചിതറിപോകുന്നു. ബൈക്ക് ഓടിച്ചയാൾ ബൈക്കിൽ തന്നെ പോയി. രണ്ടാമത്തെയാൾ കുറച്ച് മുന്നോട്ട് വന്ന ശേഷം ഓടിപ്പോകുന്നു. മൂന്നാമത്തെയാൾ പതിയെ നടന്നിട്ട് മാസ്ക് മുഖത്ത് വയ്ക്കുന്നു. തൊട്ടുപിന്നാലെ പോലീസിന്റെ വാഹനം മൂന്നാമന്റെ അടുത്ത് നിർത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 35 സെക്കന്റ് മാത്രമുള്ള സിസിടിവി ദൃശ്യമാണിത്. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
Read Moreമെഡിക്കൽ കോളേജ് ഗണപതി! സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ബസ് ഫാൻസ് ഗ്രൂപ്പുകളിലെ ഇന്നത്തെ താരം ഒരു ബസാണ്; കാരണം…
സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ബസ് ഫാൻസ് ഗ്രൂപ്പുകളിലെ ഇന്നത്തെ താരം ഒരു ബസാണ്. തിരുവനന്തപുരത്ത് സിറ്റി സർവീസ് നടത്തുന്ന “മെഡിക്കൽ കോളേജ് ഗണപതി’ എന്ന പേരുള്ള ബസാണ് ആ താരം. വ്യത്യസ്തമായ പേരുതന്നെയാണ് ബസിന് ഫാൻസുകാരെ നേടിക്കൊടുക്കാൻ കാരണം. പേരുകണ്ട് മെഡിക്കൽ കോളജ് വഴിയാണ് ബസ് സർവീസ് നടത്തുന്നതെന്ന് കരുതിയാൽ തെറ്റി. ശ്രീകാര്യം – കരമന വഴി ഉള്ളൂർ – കേസാവദാസപുരം – സ്റ്റാച്യു – ഈസ്റ്റ്ഫോർട്ട് – തമ്പാനൂർ റൂട്ടിലാണ് “മെഡിക്കൽ കോളേജ് ഗണപതി’ സർവീസ് നടത്തുന്നത്. ബസിന്റെ ചിത്രത്തിനൊപ്പം രസകരമായ അടിക്കുറുപ്പും പങ്കുവച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്- ഗവൺമെന്റ് വക ഒരു മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിന്റെ പേരിൽ ഒരു ദൈവം. ആ ദൈവത്തിന്റെ പേരിൽ ഒരു ബസ് !
Read Moreനമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ..? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അർച്ചന
നീലത്താമര എന്ന ചിത്രത്തിലൂടെയെത്തി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മലയാളികളുടെ പ്രിയതാരമാണ് അര്‍ച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെത്തന്നെ താരത്തിന് വന്‍ ജനപ്രീതിയാണ് ലഭിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റന്‍ ആന്‍സര്‍ സെക്ഷനില്‍ ഒരു ആരാധകന് ചോദിച്ച ചോദ്യത്തിന് അര്‍ച്ചന നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് അര്‍ച്ചന നല്കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുത്. ചോദ്യത്തിന് അര്‍ച്ചനയുടെ മറുപടി ഇങ്ങനെ… തീര്‍ച്ചയായും, പക്ഷേ നമ്മള്‍ക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്. 2016ല്‍ ആയിരുന്നു അര്‍ച്ചന വിവാഹിതയാകുന്നത്. കൊമേഡിയനായ അബീഷ് ആണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരും വേര്‍പിരിഞ്ഞെന്ന പ്രചാരണങ്ങളും…
Read Moreരമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ്! പുതിയ വിശേഷവുമായി രമേഷ് പിഷാരടി
നിർമാണ കന്പനിയുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്റർടൈയിൻമെന്റ്സ് എന്ന പേരിലാണ് നിർമാണ കമ്പനിക്ക് ആരംഭിച്ചിരിക്കുന്നത്. ബിഗ്സ്ക്രീനിലും വേദികളിലുമുള്ള മികച്ച കലാസൃഷ്ടികളുടെ നിർമാണമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിർമാണ കമ്പനി ആരംഭിച്ചുവെന്ന കാര്യം വിഷുദിനത്തിലാണ് പിഷാരടി ഔദ്യോഗികമായി അറിയിച്ചത്. നടൻ, സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് പിഷാരടി പഞ്ചവർണത്തത്ത,ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളിത്തിലെ മിക്ക താരങ്ങൾക്കും ഇപ്പോൾ സ്വന്തമായി നിർമാണ കന്പനികളുണ്ട്.
Read More