മൂ​ന്നാം​ത​ല​മു​റ​യും വെ​ള്ളി​ത്തി​ര​യി​ൽ! ടി.​ജി.​ര​വി​യു​ടെ കൊ​ച്ചു​മ​ക​നും സി​നി​മ​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ടി.​ജി.​ര​വി​യു​ടെ കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​നും….​

പ്ര​ശ​സ്ത ന​ട​ൻ ടി.​ജി.​ര​വി​യു​ടെ മ​ക​നും ന​ട​നു​മാ​യ ശ്രീ​ജി​ത്ത് ര​വി​യു​ടെ മ​ക​ൻ ഋ​തു​ണ്‍​ജ​യ് എ​ന്ന ആ​റു വ​യ​സു​കാ​ര​നാ​ണ് പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ എ​ന്ന സി​നി​മ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം അ​ഭി​ന​യി​ക്കു​ന്ന​ത്.

ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ എ​ന്ന ചി​ത്ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഋ​തു​ണ്‍​ജ​യ് കാ​ഴ്ച​വെ​ച്ച​തെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

അ​ച്ഛ​ന്േ‍​റ​യും അ​ച്ചാ​ച്ച​ന്‍റെ​യും അ​ഭി​ന​യ​മി​ക​വ് മൂ​ന്നാം​ത​ല​മു​റ​ക്കാ​ര​നി​ലും പ്ര​ക​ട​മാ​ണെ​ന്ന് അ​ണി​യ​റ ശി​ൽ​പി​ക​ൾ പ്ര​ശം​സി​ക്കു​ന്നു.

കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​യി​രു​ന്നു പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ശ്രീ​ജി​ത്ത് ര​വി​യും ഭാ​ര്യ സ​ജി​ത​യും ചേ​ർ​ന്ന് ഒ​രു​ക്കി​യ വെ​ബ്സീ​രീ​സി​ൽ ഋ​തു​ണ്‍​ജ​യ് അ​ഭി​ന​യി​ച്ചി​രു​ന്നു.

ചി​ഞ്ചു​വും അ​ഭ​യേ​ട്ട​നും കേ​ര​ള​ത്തി​ൽ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ വെ​ബ് സീ​രീ​സ് ആ​യി​രു​ന്നു.

ഈ ​വെ​ബ് സീ​രീ​സി​ലെ നാ​ലാം എ​പ്പി​സോ​ഡ് ന​ട​ൻ അ​ജു​വ​ർ​ഗീ​സി​ലെ എ​ഫ്.​ബി പേ​ജി​ലാ​ണ് റി​ലീ​സ് ചെ​യ്തി​രു​ന്ന​ത്.

ഋ​തു​ണ്‍​ജ​യ് കാ​ഴ്ച​വെ​ച്ച മി​ക​ച്ച പ്ര​ക​ട​നം അ​ജു​വി​ന്‍റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും അ​ജു ഈ ​കൊ​ച്ചു​മി​ടു​ക്ക​നെ​ക്കു​റി​ച്ച് ഷ​ഹ​ദി​നോ​ടും ധ്യാ​നി​നോ​ടും സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​ങ്ങി​നെ​യാ​ണ് ടി.​ജി.​ര​വി​യു​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നാം​ത​ല​മു​റ ബി​ഗ്സ്ക്രീ​നി​ലേ​ക്ക് എ​ത്തി​യ​ത്.

ഋ​തു​ണ്‍ ജ​യ്ക്കൊ​പ്പം ശ്രീ​ജി​ത്ത് ര​വി​യും പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ സി​നി​മ​യി​ൽ ശ്ര​ദ്ദേ​യ​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ യാ​തൊ​രു പ​ത​ർ​ച്ച​യു​മി​ല്ലാ​തെ അ​ഭി​ന​യി​ക്കാ​നും ക​യ്യി​ൽ നി​ന്നി​ട്ട് സം​ഗ​തി പൊ​ലി​പ്പി​ക്കാ​നും ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ കാ​ണി​ച്ച മി​ക​വ് എ​ല്ലാ​വ​രും അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​

സി​നി​മ​യി​ൽ ഡ​ബ്ബു ചെ​യ്ത​തും ഋ​തു​ണ്‍​ജ​യ് ത​ന്നെ​യാ​ണ്.

ശ്രീ​ജി​ത്ത് ര​വി​യും സ​ജി​ത​യും മൂ​ത്ത​മ​ക​ൻ ഋ​ജ് ര​ശ്വ​യും ഋ​തു​ണും ടി.​ജി.​ര​വി​യു​മൊ​ക്കെ ചേ​ർ​ന്നൊ​രു​ക്കി​യ വെ​ബ്സീ​രി​സ് മി​ക​ച്ച എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​യി​രു​ന്നു.

ഒ​ടി​ടി റി​ലീ​സാ​കാ​നി​രി​ക്കു​ന്ന ഒ​രു സി​നി​മ​യി​ൽ ശ്രീ​ജി​ത്ത് ര​വി​ക്കൊ​പ്പം ഭാ​ര്യ സ​ജി​ത​യും ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ ദേ​വ​മാ​ത സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഋ​തു​ണ്‍ ജ​യ്. ജേ​ഷ്ഠ​ൻ ഋ​ജ് ര​ശ്വ അ​തേ സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ലും.

ദി​ലീ​ഷ് പോ​ത്ത​ൻ, അ​ജു വ​ർ​ഗീ​സ്, മാ​ത്യു തോ​മ​സ്, സൈ​ജു കു​റു​പ്പ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി മി​ക​ച്ച താ​ര​നി​ര ത​ന്നെ
പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ എ​ന്ന ചി​ത്ര​ത്തി​ലു​ണ്ട്.

Related posts

Leave a Comment