ഒരു കാര്യവുമില്ലായിരുന്നു ! അനാവശ്യ ത്വക്ക് ചികിത്സയ്ക്കു വിധേയയായി പണി വാങ്ങിച്ചുവെന്ന് നടി റെയ്‌സ…

തന്നെ അനാവശ്യമായി ത്വക്ക് ചികിത്സയ്ക്കു വിധേയമാക്കിയെന്ന ആരോപണവുമായി നടി റെയ്‌സ വില്‍സണ്‍ രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് റെയ്‌സ വിവരം പങ്കുവയ്ച്ചത്. ചികിത്സ പിഴച്ചു പോയെന്ന് റൈസ പറയുന്നു. ഇടത് കണ്ണിന് താഴെ നീലനിറത്തില്‍ തടിച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു. ഫേഷ്യല്‍ ട്രീറ്റ്മെന്റിനാണ് പോയത്. എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്. റെയ്‌സയുടെ കുറിപ്പില്‍ പറയുന്നു.

Read More

ഞങ്ങള്‍ തമ്മില്‍ അടിയുണ്ടായിട്ടുണ്ട് ! വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് അനുസിത്താര…

സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും മലയാളികളുടെ മനംകവര്‍ന്ന അപൂര്‍വം നായികമാരിലൊരാളാണ് അനു സിത്താര, മറ്റു നടികളില്‍ നിന്നു വ്യത്യസ്ഥമായി വിവാഹശേഷമായിരുന്നു അനു സിനിമയിലേക്ക് എത്തിയത്. ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് അനുവിന്റെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അതേ സമയം പലപ്പോഴും ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് അനു സിത്താര തുറന്ന് പറയാറുണ്ടായിരുന്നു. അനുവിന്റെ മാതാപിതാക്കള്‍ രണ്ടു വ്യത്യസ്ഥ മതങ്ങളില്‍പ്പെട്ടവരാണ്. അവരുടെ മാതൃകാ ജീവിതത്തെക്കുറിച്ച് അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചും വാചാലയാവുകയാണ് നടിയിപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ക്യാവ്യ മാധവന്റെ ഛായയുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്നും അനു പറഞ്ഞു. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ തോന്നിയിട്ടില്ല.…

Read More

പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു വന്ന് മാംസക്കച്ചവടം നടത്തിയ സംഘം അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ദമ്പതികള്‍ അടക്കമുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശികളായ ഇവര്‍ അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയായിരുന്നു. ജോലി തേടി ഇന്ത്യയിലെത്തിയ ഷരീഫുളിനും ഭാര്യയ്ക്കും ജീവിക്കാന്‍ വഴിയില്ലാതായപ്പോഴാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മുസ്തഫയെ സമീപിച്ചു. ബംഗ്ലാദേശിലെ ഗ്രാമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. പെണ്‍കുട്ടിയേയും തന്നെയും അതിര്‍ത്തി കടത്തിവിടാന്‍ ഒരു ഏജന്റിന് മുസ്തഫ 4,000രൂപ നല്‍കിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

ലോകത്ത് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഇലോണ്‍ മസ്‌ക് ! കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് നല്‍കുമെന്ന് സ്‌പേസ് എക്‌സ് മേധാവി…

അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയുമായി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സ്‌പേസ് എക്‌സ് മേധാവിയുടെ വാഗ്ദാനം. ലോകമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സ്‌പേസ് എക്‌സ് നല്‍കുമെന്നും മസ്‌ക് പ്രഖ്യാപിച്ചു. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷാവസാനത്തോടെ പൂര്‍ണമായും ലഭ്യമാക്കുമെന്നാണ് മസ്‌ക് പറയുന്നത്. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ വേഗം ഈ വര്‍ഷം തന്നെ 300 എംബിപിഎസായി ഇരട്ടിയാക്കുമെന്നും കമ്പനി മേധാവി അറിയിച്ചു. ഏകദേശം 12,000 ഉപഗ്രഹങ്ങളുടെ നെറ്റ്വര്‍ക്ക് വഴിയാണ് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് ഇപ്പോള്‍ 50 മുതല്‍ 150 എംബിപിഎസ് വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഇതിനകം തന്നെ 1,200 ലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനെക്കുറിച്ച്…

Read More

കര്‍ണാടക പോലീസ് സമ്മതിച്ചു! സ​നു മോ​ഹ​ൻ പി​ടി​യി​ൽ; സ്ഥിരീകരിക്കാതെ കേരളാ പോലീസ്‌; സംഭവത്തെക്കുറിച്ച് കേരളാപോലീസ് പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: വൈ​ഗ കൊ​ല​ക്കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പി​താ​വ് സ​നു മോ​ഹ​ൻ പി​ടി​യി​ൽ. ഏ​റെ നാ​ളു​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലൂ​രു നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ഉ​ഡു​പ്പി​യി​ലെ​ത്തി​യ സ​നു മോ​ഹ​ൻ പി​ന്നീ​ട് കാ​ർ​വാ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. സ​നു മോ​ഹ​ൻ പി​ടി​യി​ലാ​യ കാ​ര്യം കേ​ര​ള പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​ക്കാ​ര്യം ക​ർ​ണ​ട​ക പോ​ലീ​സാ​ണ് സ​മ്മ​തി​ച്ച​ത്. സ​നു മോ​ഹ​നു​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​കേ​ര​ള പോ​ലീ​സ് ത​ല​പ്പാ​ടി അ​തി​ർ​ത്തി വ​ഴി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സ് അ​റി​യി​ച്ചു. മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ നി​ന്നു​ള്ള സ​നു​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ​നു മോ​ഹ​നെ ഇ​ന്ന് രാ​ത്രി​യി​ലോ നാ​ളെ രാ​വി​ലെ​യൊ കൊ​ച്ചി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

കുടുംബമഹിമ കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല ! അതിന് കാശു തന്നെ വേണമെന്ന് കുഞ്ചാക്കോ ബോബന്‍…

മലയാളികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി പെണ്‍കുട്ടികളുടെ മനസ്സു കീഴടക്കിയ കുഞ്ചാക്കോ ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെയെല്ലാം ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കുഞ്ചാക്കോയുടെ കുടുംബം മലയാള സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മലയാള സിനിമാ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകളിലൊന്നാണ് ഉദയാ സ്റ്റുഡിയോയുടേത് ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചാക്കോച്ചന്. കുടുംബമഹിമയും പേരുംകൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചന്‍ പറയുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമകളുമായി ബന്ധപ്പെട്ട് ഒരു മാധ്യമം ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ താന്‍…

Read More

ഫോണില്‍ നോക്കി സൈക്കിളോടിച്ച യുവാവ് ചെന്നിടിച്ചത് വാനില്‍ ! വീഡിയോ കാണാം…

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ നോക്കുന്നത് അത്ര നല്ല കാര്യമല്ലെങ്കിലും ഊണിലും ഉറക്കത്തിലും ഫോണ്‍ ഒഴിച്ചു കൂട്ടാനാവാത്തവരുണ്ട്. അത്തരത്തില്‍ ഫോണില്‍ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഫോണില്‍ ഉറ്റുനോക്കി ഒരുകൈ കൊണ്ട് സൈക്കിളോടിച്ച് വരുന്ന യുവാവാണ് വീഡിയോയിലുള്ളത്. ഇതുകൊണ്ടു തന്നെ മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ യുവാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഇതേത്തുടര്‍ന്ന് സൈക്കിള്‍ വന്ന് വാനില്‍ ഇടിക്കുകയായിരുന്നു. ഇടി നടന്നു കഴിഞ്ഞപ്പോള്‍ മാത്രമാണ് യുവാവിന് സംഭവമെന്തെന്ന് പിടികിട്ടിയത്. ചാറ്റിംഗും സൈക്കിളോടിക്കലും ഒരുമിച്ച് ചെയ്യരുത് എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

Read More

തോമസുകുട്ടി വിട്ടോടാ…കോവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് യാത്രികരുടെ കൂട്ടയോട്ടം; വീഡിയോ വൈറലാകുന്നു…

രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില്‍ കോവിഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കൂട്ടയോട്ടം നടത്തുന്ന യാത്രികരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഹാറിലെ ബുക്സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വന്‍സജ്ജീകരണങ്ങളാണ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്. കോവിഡിന്റെ രണ്ടാം തരംഗം വന്‍പ്രതിസന്ധിയാണ് ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ തന്നെ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. എന്നാല്‍ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരെയും പോലീസുകാരെയും നോക്കുകുത്തികളാക്കിയാണ് ജനക്കൂട്ടം പരിശോധനയില്‍ നിന്നു രക്ഷപ്പെടുന്നത്.

Read More

ഈ രോഗം വരരുത്…വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും ! ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ ഫലിക്കുമെന്ന് യാതൊരു ഉറപ്പുമില്ല; അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍…

കോവിഡ് രോഗം വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ തരുന്ന മരുന്നകള്‍ പോലും ചിലപ്പോള്‍ ഫലിക്കില്ലെന്നും പ്രാര്‍ഥനയും ഈശ്വരനും മാത്രമേ അപ്പോള്‍ കൂട്ടിനുണ്ടാവൂ എന്നും തുറന്നു പറഞ്ഞ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കോവിഡ് മുക്തനായ ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ ഒട്ടുമിക്കവര്‍ക്കും അത് താങ്ങാന്‍ കഴിയില്ല സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കണം എന്നും രോഗം പിടിപെടാതെ ഇരിക്കാനുള്ള പരമാവധി മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു. ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍…

Read More

ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റില്ലെന്നു പറഞ്ഞ് പോലീസ് തടഞ്ഞു ! വഴിയില്‍ കുഴഞ്ഞു വീണ യുവാവ് പരാതി നല്‍കി…

ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ യുവാവിനെ ഹെല്‍മറ്റില്ലെന്നു പറഞ്ഞ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പോലീസ്. അവശനായ യുവാവ് വഴിയില്‍ ബോധം കെട്ടു വീണു. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ട് പോലീസ് തന്നെ വണ്ടിയില്‍ നിന്നിറക്കി വഴിയില്‍ മാറ്റിനിര്‍ത്തിയെന്നും പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി (23) പരാതിയില്‍ പറയുന്നു. ഗുരുതരമായ വൃക്കരോഗമുള്ള റാഫി രണ്ടു വര്‍ഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നു മാതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞതെന്നു റാഫി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പൊലീസ് വാഹനം തടഞ്ഞു. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെല്‍മറ്റിന്റെ ഭാരം താങ്ങാന്‍ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാന്‍ പറഞ്ഞ് ഒരു സിവില്‍ പോലീസ് ഓഫിസര്‍ തട്ടിക്കയറി. എസ്ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാല്‍ മതിയെന്നും പറഞ്ഞു.…

Read More