കോട്ടയം: ഇനിയെങ്കിലും മാസ്കൊക്കെ നേരാംവണ്ണം വച്ചു നടന്നോ, പോലീസ് സദാ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.ഒാരോ പോലീസ് സ്റ്റേഷനും കൃത്യമായി ടാർഗറ്റ് വരെ നിശ്ചയിച്ചു കഴിഞ്ഞു. വെറുതേ റോഡിലിറങ്ങിയാൽ ആവശ്യത്തിലധികം കോവിഡ് മാനദണ്ഡ ലംഘനക്കേസുകൾ ലഭിക്കുമെന്നതിനാൽ പോലീസിനെ സംബന്ധിച്ച് ടാർഗറ്റൊന്നും ഒരു വിഷയമേയല്ല. മാസ്ക് കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ ദിവസം100 കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള ഓർഡർ. അതിനായി രണ്ട്- മൂന്ന് പോലീസുകാരുള്ള ഓരോ സ്ക്വാഡ് വരെ രൂപീകരിച്ചിട്ടുണ്ട്. ഓരോ സ്ക്വാഡിനും പ്രത്യേകം പ്രത്യേകം ടാർഗറ്റുകളുമുണ്ട്. ഒരു സ്ക്വാഡ് 25 കേസ് കണ്ടെത്തി രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.പൊതു ഇടങ്ങളിലെത്തുന്പോൾ മൂക്ക്, വായ് എന്നിവ കൃത്യമായി മൂടിയ നിലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. അത് കാൽനടയാത്രക്കാർക്കും ഇരുചക്ര യാത്രക്കാർക്കും കാറിൽ ഒറ്റയ്ക്കുവരുന്നർക്കും എല്ലാവർക്കും ബാധകമാണ്. മാസ്ക് കൃത്യമായി ധരിക്കാതെ കാറിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്നവരുടെ കാറിന്റെ നന്പർ…
Read MoreDay: April 22, 2021
ജനങ്ങളുടെ ജീവനെക്കുറിച്ച് ചിന്തയില്ലേ? കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: തലസ്ഥാനത്തെ ആറ് മാക്സ് ആശുപത്രികളിൽ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇന്നലെ രാത്രി എട്ടിന് പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനമുന്നയിച്ചു. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിനു ചിന്തയില്ലേ എന്നു കോടതി ചോദിച്ചു. 1400ലേറെ കോവിഡ് ബാധിതർ ചികിത്സയിലുള്ള മാക്സ് ആശുപത്രികളിൽ എത്രയും വേഗം പ്രാണവായു ലഭ്യമാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമർശം. ഇതൊരു ദേശീയ അടിയന്തരാവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. വ്യാവസായികാവശ്യത്തിനുള്ള ഓക്സിജൻ പൂർണമായും വകമാറ്റിയാണെങ്കിൽപ്പോലും രോഗികൾക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കോടതിക്ക് അക്കാര്യത്തിൽ തൃപ്തിയായില്ല. അതേസമയം തലസ്ഥാന നഗരം ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടലിൽ തുടരുകയാണ്. ദുരന്തം ഒഴിവാക്കാൻ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾ സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു. മുൻനിര സ്വകാര്യ ആശുപത്രികളായ മാക്സ്,…
Read Moreബിയറുമായി പോയ ലോറി മറിഞ്ഞ സംഭവമറിഞ്ഞ് പറന്നെത്തിയത് നൂറുകണക്കിന് ആളുകള്‍; പിന്നെ നടന്ന പൂരം പറഞ്ഞറിയിക്കണോ…ആളുകളെ ഓടിക്കാന്‍ അറ്റകൈ പ്രയോഗവുമായി പോലീസും…
ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പ്രദേശത്ത് എത്തിയത് നൂറുകണക്കിന് ആളുകള്‍. മദ്യം ലക്ഷ്യമിട്ട് എത്തിയവരെ ഓടിക്കാന്‍ പോലീസിന് ഒടുവില്‍ ലാത്തിവീശേണ്ടി വന്നു ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം. ബിയറുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞപ്പോള്‍ ബിയര്‍ കുപ്പികള്‍ റോഡില്‍ ചിതറി. മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിനാളുകളാണ് മറിഞ്ഞ ലോറിയില്‍ നിന്നു ബിയര്‍ എടുത്തുകൊണ്ടുപോകാന്‍ തടിച്ചെത്തിയത്. റോഡില്‍ തെറിച്ചു വീണവയും ലോറിക്കുള്ളില്‍ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന ബോട്ടിലുകളും ആളുകള്‍ കടത്തി. ഇങ്ങനെ കെയ്സ് കണക്കിനു ബിയറാണു നഷ്ടമായത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്ഥലത്ത് ആളു കൂടിയ വിവരം അറിഞ്ഞു പൊലീസ് എത്തി. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു ലാത്തി വീശിയത്.
Read Moreമാരക വ്യാപനം! അമേരിക്കയെ പിന്തള്ളി ഇന്ത്യ; മരണസംഖ്യയും കുതിച്ചുയരുന്നു; പുതിയ കണക്ക് ഞെട്ടിക്കുന്നത്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കണക്കുകൾ ഭേദിച്ച് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,14,835 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതു ലോകത്ത് ഏതെങ്കിലും രാജ്യത്ത് ഒറ്റദിവസം ഉണ്ടാകുന്ന രോഗികളുടെ ഏറ്റവും ഉയർന്ന സംഖ്യയാണ്. ഇന്നലെ മാത്രം 2,104 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതും റിക്കാർഡാണ്. അമേരിക്കയിൽ കഴിഞ്ഞ ജനുവരി എട്ടിനു രേഖപ്പെടുത്തിയ 3,00,669 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെറിക്കാർഡ്. കേരളത്തിലടക്കം രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തി. കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാരുകൾ രോഗബാധ നിയന്ത്രിക്കാൻ കഠിന പ്രയത്നം തുടരുന്നു. രാജ്യത്തെ 146 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലാണ്. 274 ജില്ലകൾ അഞ്ചുമുതൽ 15 വരെ ശതമാനം പോസിറ്റിവിറ്റി നരക്ക് രേഖപ്പെടുത്തുന്നു. അതേസമയം വാക്സനേഷൻ പൂർത്തിയാക്കിയവരിൽ രോഗബാധ വളരെക്കുറഞ്ഞുവെന്ന കണ്ടെത്തൽ ചെറിയ ആശ്വാസം…
Read Moreമോഷണത്തിന്റെ പുതിയ മേഖലകള്‍ ! കോവിഡ് ക്ഷാമത്തിനിടെ 1,710 ഡോസ് വാക്സിന് മോഷണം പോയി…
കോവിഡ് വാക്സിന് ക്ഷാമം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടയില്‍ വാക്സിന് മോഷണം പോയതായി പരാതി. ഹരിയാനയിലെ സിന്ധിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്സിനുകളാണ് മോഷണം പോയത്. 1,710 ഡോസ് വാക്സിനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,270 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്സിന് ഡോസുകളും ഉള്‍പ്പെടുന്നു. വാക്സിനുകള്‍ക്ക് പുറമേ, സെന്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതായിട്ടുണ്ട്. ജില്ലയ്ക്ക് മുഴുവനായി നല്കാന് വാക്സിന് സൂക്ഷിച്ചിരുന്ന സ്റ്റോറേജ് പരിശോധിച്ചെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും വാക്സിന് സെന്ററിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Read Moreകൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍ ! രണ്ടു ലക്ഷം കോടിയാണ് കേരളത്തിന്റെ കടം; പിണറായിക്കെതിരേ അബ്ദുള്ളക്കുട്ടി…
സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരേ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. അര്‍ഹരായ പാവങ്ങളില്‍ പാവങ്ങള്‍ക്കു മാത്രം വാക്സിന് സൗജന്യമായി നല്കിയാല് മതിയെന്നും താനും ഭാര്യയും സൗജന്യ വാക്സിന് അര്‍ഹരല്ല എന്നു ബോധ്യമുള്ളതു കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത് കുക്കിംഗ് ഗ്യാസ് സബ് സിഡി എല്ലാവര്ക്കും നല്‍കേണ്ടതുണ്ടോ എന്നായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊപിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!ഇതിനോട് വിയോജിപ്പോടെയാണ്ഈ കുറിപ്പ്മുമ്പ് ഞാൻ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ… ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾപാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.” കുക്കിംങ്ങ്…
Read Moreക്യൂ നിൽക്കുന്നത് വെറുതേയാകും; വാക്സിനേഷൻ കുത്തിവയ്പ്പ് എടുക്കാൻ പോകുമ്പോൾ ഇക്കാര്യം മറക്കരുതേ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. ഇന്നു മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവില്ല.  രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളു. കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കണം. സർക്കാർ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പുവരുത്തണം. വാക്സിനേഷൻ സെഷനുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കൈകൾ ശുചിയാക്കാൻ സാനിറ്റൈസർ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ കോവിഷീൽഡിന്റെയും…
Read Moreലക്ഷ്യമിട്ടത് കൈയും കാലും ഒടിക്കൽ, സംഭവിച്ചത് മരണം…! മനസ് തുറന്നു പ്രതികൾ; കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും വിളിച്ച ആ നേതാവ് ആര് ?
സ്വന്തം ലേഖകൻ തലശേരി: യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ മുക്കിൽപീടികയിലെ പാറാൽ വീട്ടിൽ മൻസൂർ വധക്കേസിൽ സൈബർ സെൽ റിപ്പോർട്ട് നിർണായകം. കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും വിളിച്ച ആ നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം. നിലവിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവെ കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ഏഴു പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് പ്രാദേശിക നേതാക്കളുടെ പങ്കുൾപ്പെടെ ചില വിലപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. ചില നേതാക്കളുമായി പ്രതികൾ ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സൈബർസെൽ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ പ്രതിസ്ഥാനത്തെത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സിപിഎം പ്രാദേശികനേതാക്കളെ മർദിച്ചതിന്റെ വിരോധത്തിൽ ഏതെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് കസ്റ്റഡിയിലുള്ള പ്രതികൾ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകി. കൈയും കാലും…
Read Moreശനിയും ഞായറും പൊതു അവധി; അവശ്യ സർവീസുകൾ ഒഴികെ ഒന്നും അനുവദിക്കില്ല; രാത്രികാല നിയന്ത്രണം തുടരും. ശനിയാഴ്ചത്തെ പ്ലസ് ടു പരീക്ഷയ്ക്കു മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വരുന്ന ശനിയും ഞായറും (24,25) അവശ്യ സർവീസുകൾ ഒഴികെ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച സർക്കാർ- പൊതു മേഖലയിൽ അടക്കം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം എന്നിവ നിശ്ചയിച്ച സമയത്തു നടത്താം. അത്യാവശ്യ യാത്രകൾ അടക്കം നടത്താം. എന്നാൽ, ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണ്‍ലൈൻ ക്ലാസ് മാത്രം നടത്തണം. അവധിക്കാല ക്യാമ്പുകൾ തുടരേണ്ടതില്ല. ബീച്ച്, പാർക്ക് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കും വിധം കോവിഡ് സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ദേഹം നിർദേശം നൽകി. * രാഷ്ട്രീയ പാർട്ടികളുടെ അവലോകന യോഗം വിളിച്ച് തുടർ നടപടികൾ ചർച്ച ചെയ്യും. * പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക്…
Read Moreഎല്ലാവരും വാക്സിൻ എടുക്കണം, കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല..! വിവേകിന്റെ അവസാന വീഡിയോ വൈറലാകുന്നു
നടൻ വിവേകിന്റെ അവസാന വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. “പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക ആവശ്യമാണ്. ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല,” വിവേക് വീഡിയോയിൽ പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഏപ്രിൽ 17…
Read More