ന്യൂഡൽഹി: മെഡിക്കൽ ഓക്സിജന്റെ രൂക്ഷമായ ക്ഷാമവും ആശുപത്രി കിടക്കകളുടെ അഭാവവും ഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ എത്തിച്ചിരിക്കുന്നത് സ്ഫോടനാത്മക സ്ഥിതിയിൽ. ഡൽഹിയിലെ ശാന്തി മുകുന്ത് ആശുപത്രിയിലെ സിഇഒ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരിഞ്ഞു. ഓക്സിജൻ തീർന്നുവെന്നും തന്റെ രോഗികൾ മരണാസന്നരായെന്നും പറഞ്ഞാണ് ആശുപത്രി സിഇഒ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത്. രോഗികളെയുമായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഒാടുന്നവരുടെ എണ്ണം പെരുകിയിരിക്കുകയാണ്. മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ശേഷമാണ് കോവിഡ് ബാധിച്ച ഭാര്യയെ ബൈക്കിൽ ഇരുത്തി ഇന്നലെ അസ്ലം ഖാൻ എന്ന യുവാവ് എൽഎൻജെപി ആശുപത്രിയിൽ എത്തിയതു ദാരുണ കാഴ്ചയായി. എന്നാൽ, കിടക്കകൾ എല്ലാം തന്നെ രോഗികളെ കൊണ്ടു നിറഞ്ഞതിനാൽ അവിടെയും പ്രവേശനം സാധ്യമല്ലായിരുന്നു. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന ഏറ്റവും വലിയ എൽഎൻജെപി ആശുപത്രിയിലാണ് ഈ സ്ഥിതി. അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിന് രോഗികളുമായി വന്ന ആംബുലൻസ് അടക്കമുള്ള…
Read MoreDay: April 23, 2021
നിയന്ത്രണങ്ങളിൽ വ്യക്തതയില്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; ആളുകളെ ആശങ്കയിലാക്കുന്നകാര്യങ്ങൾ ഇങ്ങനെ…
കോട്ടയം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വ്യക്തതയില്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി.രാത്രി ഒന്‍പതു മുതൽ പുലർച്ചെ അഞ്ചു വരെ കർഫ്യു ആണെന്നാണു പറയുന്നതെങ്കിലും പൊതുഗതാഗതത്തിനു തടസമില്ലെന്നും പറയുന്നു. ഇതാണ് ആളുകളെ ആശങ്കയിലാക്കുന്നത്. പലർക്കും അത്യാവശ്യകാര്യത്തിനായി ഒരു സ്ഥലത്ത് പോകാൻ പറ്റാത്ത അവസ്ഥയാണ്. രാത്രി കാലങ്ങളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമോ, സ്വന്തം വാഹനവുമായി പോകാമോ എന്നുള്ള കാര്യത്തിനും വ്യക്തതയില്ല. രാത്രി ഒന്‍പതിന് ഹോട്ടലുകൾ അടയ്ക്കണമെന്നു പറയുന്നതിനൊപ്പം പാഴ്സൽ വിൽക്കാം, നോന്പുകാലമായതിനാൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാകാതെ സംവിധാനം ഏർപ്പെടുത്താമെന്നു പറയുന്നതിലും അവ്യക്തത തുടരുകയാണ്. പലയിടത്തും പോലീസ് നേരിട്ടെത്തിയാണു കടകൾ അടപ്പിക്കുന്നത്. ഇതുസംബന്ധിച്ചു പോലീസും വ്യാപാരികളും തമ്മിൽ പലയിടത്തും തർക്കങ്ങളുമുണ്ടായി.ശനി, ഞായർ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ ഒരു വിഭാഗം സ്വകാര്യബസുകൾ സർവീസ് നിർത്തിവയ്ക്കാനൊരുങ്ങുകയാണ്. സർക്കാർ ഉത്തരവിൽ…
Read Moreകോവിഡ് ആശുപത്രിയിൽ തീപിടിത്തം, 13 മരണം; ദുരന്തം മഹാരാഷ്ട്രയിൽ; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് വെന്തു മരിച്ചത്. ബാക്കിയുള്ള രോഗികളെ അടുത്ത ആശുപത്രികളിലേക്കു മാറ്റിയതായാണ് വിവരം. പാൽഗഡ് ജില്ലയിലെ വിജയ് വല്ലഭ് ആശുപത്രിയിൽ പുലർച്ചെ മൂന്നിനു ശേഷമാണ് ദാരുണമായ അപകടമുണ്ടായത്. ഐസിയുവിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആശുപത്രിയിൽനിന്നു ലഭിക്കുന്ന വിവരം.
Read Moreലോക്ക് ഡൗണിന് മുമ്പ് ശേഖരിച്ചു വയ്ക്കണം; കരുതൽ ശേഖരക്കാരെ പൊക്കിയപ്പോൾ പോലീസ് പിടികൂടിയത് 50 ലക്ഷം രൂപയുടെ കഞ്ചാവ്; പോലീസുകാരെ ക്വാറന്റൈനിലാക്കി പിടികൂടിയ പ്രതിക്ക് കോവിഡ്
കോട്ടയം: കോവിഡ് കേസുകൾ വർധിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ലോക്ക ഡൗണ്‍ ഉണ്ടാകുമെന്ന് കരുതിയാണ് ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തു നിന്നുമാണ് 28 കിലോഗ്രാം കഞ്ചാവും 200 മില്ലി ഹാഷീഷ് ഓയിലും നിരവധി ആംപ്യുളുകൾ, ഗുളികളുമാണ് പിടികൂടിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാൽ കഞ്ചാവ് എത്തിക്കുന്നതിനായി അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കു പോകാൻ കഴിയാതെ വരും. ഇതു മുൻകുട്ടി കണ്ട് ജില്ലയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ വൻതോതിൽ കഞ്ചാവ് എത്തിച്ചു സ്റ്റോക്ക് ചെയ്യുകയാണ്. ഇന്നലെ മാത്രം പിടികൂടിയതു 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ്.ജില്ലയിലെ പല സംഘങ്ങളും വൻതോതിൽ കഞ്ചാവ് സ്റ്റോക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലും പരിശോധനകൾ കർശനമാക്കുകയും ചിലരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വൻ…
Read Moreഡൽഹി വിലപിക്കുന്നു, പ്രാണവായു തരൂ… ഇന്നലെ രാത്രി പിടഞ്ഞു മരിച്ചത് 25 പേര്; ഡല്‍ഹിയില്‍ സ്ഥിതി വിവരണാതീതം; ദാരുണം ഈ കാഴ്ചകള്‍…
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 24 മണിക്കൂറിനിടെ 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്. ചികിത്സയിലുള്ള 60 പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ രാവിലെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കൂടി നൽകാനുള്ള പ്രാണവായു മാത്രമേ ആശുപത്രിയിലുള്ളൂ എന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് മുന്‍പുതന്നെ ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി സംസാരിക്കും. രാജ്യത്തെ മുൻനിര ഓക്സിജൻ നിർമാതാക്കളുമായി ഉച്ചയ്ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഓക്സിജൻ വിതരണം ചെയ്യാൻ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാമെന്ന് റഷ്യയും ചൈനയും അറിയിച്ചു. റഷ്യയിൽനിന്ന് കപ്പൽമാർഗം 50000 മെട്രിക് ടണ്‍ ഓക്സിജൻ എത്തിക്കാൻ ധാരണയായിട്ടുണ്ട്.
Read Moreഎല്‍സമ്മ സൂപ്പറാ..! വളര്‍ത്തു നായ്ക്കളോടപ്പമുള്ള ചിത്രം പങ്കുവച്ച് ആന്‍ അഗസ്റ്റിന്; ഏറ്റെടുത്ത് ആരാധകര്‍; ചിത്രങ്ങള്‍ കാണാം
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആന്‍ അഗസ്റ്റിന്. പിന്നീട് ഏതാനും മികച്ച ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു. ഇതിനിടയ്ക്ക് സിനിമാറ്റോഗ്രാഫര്‍ ജോമോന് ടി ജോണുമായി പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും 2014ല്‍ വിവാഹിതരായി. ഇതിനു ശേഷം നടി അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. കോഴിക്കോട് സ്വദേശിയായ താരം സൈക്കോളജിയില്‍ ബിരുദവും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ വിവാഹമോചിതരായി. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ രണ്ടാളും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാലിപ്പോഴിതാ താരം വീണ്ടും സിനിമയില്‍ സജീവമാകുക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണിത്. അദ്ദേഹം തന്നെയാണ്…
Read More50 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സുബൈദയ്ക്കു പൈപ്പുവെള്ളം;വാക്ക് പാലിച്ച് റെജി ടീച്ചർ
തൃശൂർ: ബീഡി തെറുത്തും ലോട്ടറി ടിക്കറ്റു വിറ്റും ഉപജീവനം നടത്തിയിരുന്ന ചെന്പൂക്കാവ് അറയ്ക്കവീട്ടിൽ സുബൈദയുടെ വീട്ടിൽ ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുടിവെള്ളം പൈപ്പുലൈൻ എത്തി. വീടിനകത്തെ ടാപ്പു തിരിച്ചാൽ വെള്ളം കിട്ടും. ചെന്പൂക്കാവിനടുത്ത കീരംകുളങ്ങരയിലുള്ള ചെറിയ വീട്ടിൽ താമസിക്കുന്ന സുബൈദ അന്പതുവർഷമായി കുടിവെള്ള പൈപ്പു കണക്ഷൻ ലഭിക്കാൻ അപേക്ഷ നൽകിയും പിറകേ നടന്നും വലഞ്ഞതായിരുന്നു. റോഡരികിലെ പൊതു ടാപ്പിൽനിന്നു വെള്ളം ശേഖരിച്ചാണ് ആ കുടുംബം ഇത്രയും കാലം കഴിച്ചുകൂട്ടിയത്. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥിച്ച് എത്തിയ കോണ്‍ഗ്രസ് സ്ഥാനാർഥി റെജി ടീച്ചറോടും പതിവുപോലെ സുബൈദ പരാതിപ്പെട്ടിരുന്നു. പൈപ്പു കണക്ഷൻ ലഭ്യമാക്കുമെന്നു റെജി ഉറപ്പു നൽകുകയും ചെയ്തു.തെരഞ്ഞെടുപ്പിൽ ജയിച്ച റെജി അപേക്ഷയെക്കുറിച്ച് ആരാഞ്ഞപ്പോൾ അങ്ങനെയൊരു അപേക്ഷ ഇല്ലെന്നാണ് അധികാരികൾ അറിയിച്ചത്. ഇതേത്തുടർന്ന് വീണ്ടും അപേക്ഷ നൽകി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സുബൈദയുടെ വീട്ടിലേക്കു പൈപ്പു കണക്ഷൻ ലഭ്യമാക്കുകയായിരുന്നു.
Read Moreനാല്പതു വർഷങ്ങൾക്ക് മുമ്പ് വിദേശികൾ ചിത്രീകരിച്ച ആ വീഡിയോ അവർ കണ്ടു, കൗതുകക്കാഴ്ചയിൽ മതിമറന്ന്… സന്തോഷത്തിലാണ് നാട്ടുകാരും….
കുമരകം: നാല്പതു വർഷങ്ങൾക്ക് മുന്‍പു വിദേശികൾ ചിത്രീകരിച്ച വീഡിയോ ആദ്യമായി കണ്ടതിലുള്ള ആവേശത്തിലും കൗതുകത്തിലുമാണ് മൂന്ന് കുടുംബങ്ങൾ. കുമരകത്തിന്റെ പഴയകാല ജീവിത സാഹചര്യവും പശ്ചാത്തലവും കണ്ടതിലുള്ള സന്തോഷത്തിലാണ് നാട്ടുകാരും. 1981ൽ ഇംഗ്ലണ്ട് സ്വദേശിയായ പീറ്റർ ആഡംസണും സംഘവും ചിത്രീകരിച്ച “ദി കേരള സൊലൂഷൻ’ എന്ന ഡോക്യുമെന്ററിയെക്കുറിച്ചാണ് ഇപ്പോൾ കുമരകത്തെ പ്രധാന ചർച്ച. കുമരകം ടുഡേ എന്ന നവമാധ്യമ കൂട്ടായ്മയിൽ കഴിഞ്ഞദിവസം ഈ വീഡിയോ പ്രസിദ്ധീകരിക്കുകയും തുടർന്ന് ആയിരക്കണക്കിനു പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ വീഡിയോ വൈറലാകുകയായിരുന്നു. ഇതിൽ കുടുംബാസൂത്രണം ഗ്രാമീണ ജീവിത പശ്ചാത്തലം, ശിശുരോഗ പരിപാലനം, വേന്പനാട്ട് കായൽ എന്നിവ ആയിരുന്നു പ്രധാന പ്രമേയം. ഡോക്യുമെന്ററി അന്ന് ബിബിസി സംപ്രേഷണം ചെയ്തിരുന്നെങ്കിലും ഇവിടെയുള്ള ആർക്കും കാണാൻ സാഹചര്യമുണ്ടായിരുന്നില്ല. പള്ളിച്ചിറയിൽ താമസിച്ചിരുന്ന അയൽവാസികളായ മൂന്നു കുടുംബങ്ങളായിരുന്നു ഡോക്കുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങൾ. ഏലച്ചിറ കരുണാകരൻ, ഭാര്യ ഭാനുമതി, മകൻ…
Read Moreവോട്ടെണ്ണൽ; മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാൻ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം
കൊല്ലം: വോട്ടെണ്ണലിനോടനുബന്ധിച്ച് മെയ് ഒന്ന് മുതല്‍ ഒമ്പതുവരെ ആഘോഷ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റാലികള്‍, പ്രകടനങ്ങള്‍, പൊതുസ്ഥലങ്ങളിലെ ആഘോഷ പരിപാടികള്‍ എന്നിവയൊന്നും നടത്തില്ല. 24, 25 തീയതികളില്‍ ജില്ലയില്‍ ശുചിത്വദിനം ആചരിക്കും. ഈ ദിവസങ്ങളില്‍ വാര്‍ഡ്, ബൂത്ത് തലങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പോലീസും റവന്യു അധികാരികളും സെക്ടറല്‍ ഓഫീസര്‍മാരും ജില്ലയില്‍ നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാക്കാന്‍ നടപടിയെടുക്കും. വാക്സിന് നല്‍കുന്നതിന് ഓണ്‍ലൈനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കായിരിക്കും ഇതില്‍ മുന്‍ഗണന. റംസാനുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോട്ടെണ്ണല്‍ സീറോ വേസ്റ്റ് തത്വമനുസരിച്ച് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. കോവിഡ് മാനേജ്മെന്റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരെ ബൂത്ത് കമ്മിറ്റികളില്‍…
Read Moreവേലിയിലെ കമ്പിയില്‍ വന്ന് മുട്ടുമ്പോള്‍ തന്നെ അതു ഭയന്നോടാനുള്ള വിദ്യ! കാട്ടുപന്നിയെ തുരത്താന്‍ വ്യത്യസ്ത മാര്‍ഗവുമായി ബാബു
പത്തനംതിട്ട: വനമേഖലയില്‍ നിന്നു കിലോമീറ്ററുകള്‍ക്കപ്പുറത്താണ് പത്തനംതിട്ട നഗരം. പക്ഷേ നഗരത്തിലെ കര്‍ഷകര്‍ ഇന്ന് കാട്ടുപന്നിയുടെ തീരാശല്യത്തിലാണ്. കൃഷിയിടങ്ങളില്‍ നിന്ന് വിളവുകള്‍ ഒന്നും ലഭിക്കുന്നില്ല. ഇത്തരമൊരു അവസ്ഥയില്‍ പന്നിയെ തുരത്താന്‍ നൂതന മാര്‍ഗവുമായി ശ്രദ്ധേയനാകുകയാണ് ജോര്‍ജ് വര്‍ഗീസെന്ന ബാബു. വനമേഖലയില്‍ കണ്ടുവരുന്ന ഏറുമാടം നഗരത്തിലെത്തിയതിന്റെ പിന്നിലെ കഥയും ഇതാണ്. കോന്നിയിലെ തേക്കുതോടു നിന്ന് ഒന്നര വര്‍ഷം മുമ്പാണ് ബാബു പത്തനംതിട്ട നഗരസഭ മുന്നാം വാര്‍ഡായ വഞ്ചിപ്പൊയ്കയില്‍ എത്തുന്നത്. വളരെ ചെറുപ്പത്തിലെ തേക്കുതോട് ഏഴാന്തലയില് കുടിയേറിയതാണ്. തേക്കുതോട്ടില്‍ നടത്തി വന്ന വ്യാപാരം എല്ലാം പൊളിഞ്ഞതോടെയാണ് വസ്തു വകകള്‍ വിറ്റ് കടമെല്ലാം വീട്ടിയശേഷം പത്തനംതിട്ട വെട്ടിപ്പുറത്ത് ഒരു വാടക വീട്ടില്‍ താമസമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് വഞ്ചിപ്പൊയ്കയില്‍ ഒന്നര എക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. 500 മൂട് ചേന, 150 മൂട് ചേമ്പ്, കപ്പ, കാച്ചില്, പച്ചക്കറികള്‍…
Read More