എല്‍സമ്മ സൂപ്പറാ..! വളര്‍ത്തു നായ്ക്കളോടപ്പമുള്ള ചിത്രം പങ്കുവച്ച് ആന്‍ അഗസ്റ്റിന്‍; ഏറ്റെടുത്ത് ആരാധകര്‍; ചിത്രങ്ങള്‍ കാണാം

‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആന്‍ അഗസ്റ്റിന്‍. പിന്നീട് ഏതാനും മികച്ച ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു.

ഇതിനിടയ്ക്ക് സിനിമാറ്റോഗ്രാഫര്‍ ജോമോന്‍ ടി ജോണുമായി പ്രണയത്തിലാവുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും 2014ല്‍ വിവാഹിതരായി. ഇതിനു ശേഷം നടി അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല.

കോഴിക്കോട് സ്വദേശിയായ താരം സൈക്കോളജിയില്‍ ബിരുദവും നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ വിവാഹമോചിതരായി. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ രണ്ടാളും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

എന്നാലിപ്പോഴിതാ താരം വീണ്ടും സിനിമയില്‍ സജീവമാകുക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്.

എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.

ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോ റിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ വളര്‍ത്തു നായ്ക്കളോടപ്പം പങ്കുവെച്ച കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. താരത്തിന്റെ വൈറല്‍ ചിത്രങ്ങള്‍ കണ്ടുനോക്കൂ.

 

Related posts

Leave a Comment