50 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്, ഒ​ടു​വി​ൽ സു​ബൈ​ദ​യ്ക്കു പൈ​പ്പു​വെ​ള്ളം;വാക്ക് പാലിച്ച്  റെജി ടീച്ചർ


തൃ​ശൂ​ർ: ബീ​ഡി തെ​റു​ത്തും ലോ​ട്ട​റി ടി​ക്ക​റ്റു വി​റ്റും ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന ചെ​ന്പൂ​ക്കാ​വ് അ​റ​യ്ക്ക​വീ​ട്ടി​ൽ സു​ബൈ​ദ​യു​ടെ വീ​ട്ടി​ൽ ദ​ശാ​ബ്ദ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കു​ടി​വെ​ള്ളം പൈ​പ്പുലൈ​ൻ എ​ത്തി. വീ​ടി​ന​ക​ത്തെ ടാ​പ്പു തി​രി​ച്ചാ​ൽ വെ​ള്ളം കി​ട്ടും.

ചെ​ന്പൂ​ക്കാ​വി​ന​ടു​ത്ത കീ​രം​കു​ള​ങ്ങ​ര​യി​ലു​ള്ള ചെ​റി​യ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സു​ബൈ​ദ അ​ന്പ​തുവ​ർ​ഷ​മാ​യി കു​ടി​വെ​ള്ള പൈ​പ്പു ക​ണ​ക‌്ഷ​ൻ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യും പി​റ​കേ ന​ട​ന്നും വ​ല​ഞ്ഞ​താ​യി​രു​ന്നു.

റോ​ഡ​രി​കി​ലെ പൊ​തു ടാ​പ്പി​ൽ​നി​ന്നു വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് ആ ​കു​ടും​ബം ഇ​ത്ര​യും കാ​ലം ക​ഴി​ച്ചു​കൂ​ട്ടി​യ​ത്. ക​ഴി​ഞ്ഞ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ച് എ​ത്തി​യ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റെ​ജി ടീ​ച്ച​റോ​ടും പ​തി​വു​പോ​ലെ സു​ബൈ​ദ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

പൈ​പ്പു ക​ണ​ക്‌ഷ​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നു റെ​ജി ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു.തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച റെ​ജി അ​പേ​ക്ഷ​യെ​ക്കു​റി​ച്ച് ആ​രാ​ഞ്ഞ​പ്പോ​ൾ അ​ങ്ങ​നെ​യൊ​രു അ​പേ​ക്ഷ ഇ​ല്ലെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾപ്പെടു​ത്തി സു​ബൈ​ദ​യു​ടെ വീ​ട്ടി​ലേ​ക്കു പൈ​പ്പു ക​ണ​ക‌്ഷ​ൻ ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment