മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന്സ്ത്രീ​ക​ളു​ടെ മാ​ല പൊട്ടിക്കൽ;ചങ്ങനാശേരിക്കാരൻ ജിസ്ബിജു പിടിയിൽ

ച​ങ്ങ​നാ​ശേ​രി: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന്സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ലാ​യി. നാ​ലു​കോ​ടി മ​ന്പ​ള്ളി ജി​സ് ബി​ജു (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി ബൈ​ക്ക് മോ​ഷ​ണം, മാ​ല പി​ടി​ച്ചു പ​റി​ക്ക​ൽ ഉ​ൾ​പ്പെ​ടെ 13 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും സ​ഞ്ച​രി​ച്ചും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഈ ​കേ​സി​ൽ നാ​ലു​കോ​ടി സ്വ​ദേ​ശി​ക​ളാ​യ പ്ര​ണ​വ്, നോ​ബി​ൻ, അ​നൂ​പ്, സ​ജി​ത്ത്, ജെ​സ്റ്റി​ൻ, അ​ല​ൻ റോ​യി എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തൃ​ക്കൊ​ടി​ക്കാ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ, ഡി​വൈ​എ​സ്പി വി.​ജെ. ജോ​ഫി, എ​സ്എ​ച്ച്ഒ എ. ​അ​ജീ​ബ് എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ ര​ഞ്ജീ​വ് സി​പി​ഒ​മാ​രാ​യ സു​രേ​ഷ്, ലാ​ലു, അ​ശോ​ക​ൻ അ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.…

Read More

എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ കാ​ലി! രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യേ​റെ; പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​രും ത​യാ​റാ​വു​ന്നി​ല്ല

കോ​ഴി​ക്കോ​ട്: പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3000 ക​ട​ന്നി​ട്ടും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ താ​ളംതെ​റ്റു​ന്നു. ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് രോ​ഗ​പ്ര​തി​രോ​ധ​വും പാ​ളു​ന്ന​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ണി​മ​ട​പാ​ടി​നാ​യി ആ​ശ്ര​യി​ക്കു​ന്ന എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പോ​ലു​മി​ല്ലെ​ന്ന​ത് ഏ​റെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. പ​ല പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടേ​യും എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ സാ​നി​റ്റൈ​സ​റി​ന്‍റെ ഒ​ഴി​ഞ്ഞ കു​പ്പി​മാ​ത്ര​മാ​ണു​ള്ള​ത്. ന​ഗ​ര​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ക​രെ പി​ടി​കൂ​ടാ​ന്‍ അ​തി​ശ​ക്ത​മാ​യി രം​ഗ​ത്തു​ള്ള സി​റ്റി പോ​ലീ​സി​ന്‍റെ ആ​സ്ഥാ​ന​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള പോലീ​സ് ക്ല​ബി​ലെ ര​ണ്ട് എടിഎം കൗ​ണ്ട​റു​ക​ളി​ലും സാ​നി​റ്റൈ​സ​ര്‍ പോ​ലു​മി​ല്ല. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെയും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും എടിഎം കൗ​ണ്ട​റു​ക​ളാ​ണി​വി​ടെ​യു​ള്ള​ത്. എ​സ്ബിഐ​യു​ടെ കൗ​ണ്ട​റി​ല്‍ സാ​നി​റ്റൈ​സ​ര്‍ സ്റ്റാ​ന്‍​ഡും കാ​ലി​ക്കുപ്പി​യു​മാ​ണു​ള്ള​ത്. മാ​ത്ര​മ​ല്ല പോലീ​സ് മേ​ധാ​വി ഓ​ഫി​സി​നോ​ട് ചേ​ര്‍​ന്നു​ള്ള മാ​നാ​ഞ്ചി​റ ടെ​ല​ിഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച് കെ​ട്ടി​ട​ത്തി​ലെ യൂ​നി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എടിഎം കൗ​ണ്ട​റി​ലും സാ​നി​റ്റൈ​സ​റി​ല്ല. മു​ഴു​വ​ന്‍ സ​മ​യ​വും…

Read More

ഈ ​മാ​സ്ക് മാ​റ്റി​യാ​ൽ വെ​ള്ളം ല​ഭി​ക്കാ​തെ മീ​നു​ക​ൾ ച​ത്ത് പൊ​ങ്ങു​ന്ന​തു​പോ​ലെ മ​നു​ഷ്യ​ർ കൂ​ട്ട​ത്തോ​ടെ മ​രി​ക്കും..! ആം ആദ്മി എംഎൽഎയുടെ വീഡിയോ വേദനിപ്പിക്കുന്നത്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ആ​ഞ്ഞ​ടി ക്കു​ന്പോ​ൾ വേ​ദ​നി​പ്പി​ക്കു​ന്ന വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത് ആം ​ആ​ദ്മി എം​എ​ൽ​എ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്. കോ​വി​ഡ് ബാ​ധി​ച്ച് സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് സൗ​ര​ഭ്. ഇ​ന്ന​ലെ​യാ​ണ് സൗ​ര​ഭ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.  ​ഡ​ൽ​ഹി​യി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം എ​ത്ര​ത്തോ​ളം ഭ​യാ​ന ക​ര​മാ​ണെ​ന്ന് ത​ന്‍റെ അ​വ​സ്ഥ​യി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണ് ആം ​ആ​ദ്മി എം​എ​ൽ​എ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ഒാ​ക്സി​ജ​ൻ മാ​സ്്ക് ധ​രി​ച്ചാ​ണ് സൗ​ര​ഭ് വീ​ഡി​യോ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘ഈ ​മാ​സ്ക് മാ​റ്റി​യാ​ൽ നീ​ന്ത​ൽ അ​റി​യാ​ത്ത ഒ​രാ​ളെ കു​ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട അ​വ​സ്ഥ​യാ​ണ്. ശ്വാ​സം കി​ട്ടാ​തെ പി​ട​യും. വെ​ള്ളം ല​ഭി​ക്കാ​തെ മീ​നു​ക​ൾ ച​ത്ത് പൊ​ങ്ങു​ന്ന​തു​പോ​ലെ മ​നു​ഷ്യ​ർ കൂ​ട്ട​ത്തോ​ടെ മ​രി​ക്കും. -സൗ​ര​ഭ് വീ​ഡി​യോ​യി​ൽ പ​റ​യു ന്നു. ​താ​ൻ അ​ഡ്മി​റ്റാ​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​നി മൂ​ന്ന് മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു​ള്ള ഓ​ക്സി​ജ​ൻ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. നി​റ​യെ​പ്പേ​രാ​ണ് ഓ​ക്സി​ജ​ന്‍റെ ബ​ല​ത്തി​ൽ…

Read More

ഇ​ന്ത്യ​യി​ൽ 600 രൂ​പ വ​രെ..! കോ​വി ഷീ​ൽ​ഡി​നു മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വി​ല​യെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 600 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നു മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വി​ല​യെ​ന്ന ആ​ക്ഷേ​പ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. അ​തേ​സ​മ​യം, മൂ​ന്നു ഡോ​ള​റി​ൽ (ഏ​ക​ദേ​ശം 225 രൂ​പ) കു​റ​ച്ചു ലോ​ക​ത്ത് ഒ​രി​ട​ത്തും ഇ​തു വി​ല്ക്കാ​നാ​വി​ല്ലെ​ന്നു സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ഡാ​ർ പൂ​ന​വാ​ല പ്ര​തി​ക​രി​ച്ചു. ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് ആ​ണ് പൂ​ന​വാ​ല​യു​ടെ പ്ര​തി​ക​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​പ്ര​തി​ക​ര​ണം ത​ന്നെ ഇ​ന്ത്യ​യി​ൽ വാ​ക്സി​ന് ഈ​ടാ​ക്കു​ന്ന​തു കൊ​ള്ള വി​ല ആ​ണെ​ന്ന സൂ​ച​ന​യാ​യി ക​രു​തു​ന്നു. വാ​ക്സി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് 600 രൂ​പ​യും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 400 രൂ​പ​യും നി​ര​ക്കി​ൽ വി​ൽ​ക്കാ​ൻ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യ സെ​റം ഇ​ൻ​സി​സ്റ്റ്യൂ​ട്ടി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, കേ​ന്ദ്ര​ത്തി​ന് 150 രൂ​പ നി​ര​ക്കി​ൽ ന​ൽ​കും. ഇ​തി​നെ​തി​രേ​യാ​ണ് രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്.

Read More

വ​സ്ത്ര വ്യാ​പാ​ര സ്ഥാപനം ക​ത്തി​ച്ച സം​ഭ​വം; പ്ര​തി ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി; മുഖ്യ പ്രതി വിദേശത്തേക്ക് കടന്നത് പോലീസ് വീഴ്ചയെന്ന് ആക്ഷേപം; കത്തിയമർന്നത് കോടികളുടെ വസ്ത്രശേഖരം

കോ​ഴി​ക്കോ​ട്: പ​റ​മ്പി​ല്‍ ബ​സാ​റി​ലെ മ​മ്മാ​സ് ആ​ന്‍​ഡ് പ​പ്പാ​സ് വ​സ്ത്ര വ്യാ​പാ​ര ക​ട തീ​വ​ച്ചു ന​ശി​പ്പി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​പ​യോ​ഗി​ച്ച പി​ക്ക​പ്പ് വാ​നി​നെ കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.കൃ​ത്യം നി​ര്‍​ഹി​ച്ച ശേ​ഷം പ്ര​തി​ക​ള്‍ വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് ക്രൈം​സ്‌​ക്വാ​ഡ് അ​റി​യി​ച്ചു. അ​തേ​സ​മ​യം മു​ഖ്യ​പ്ര​തി​യാ​യ താ​മ​ര​ശേ​രി മ​ഞ്ചു ചി​ക്ക​ന്‍ സ്റ്റാ​ള്‍ ഉ​ട​മ റ​ഫീ​ക്ക് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. കൃ​ത്യം ന​ട​ന്ന​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യാ​ണ് കാ​ണു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​രം പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​രു​ന്നു. മു​ഖ്യ​പ്ര​തി​യു​ടെ വീ​ടും കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സി​ന് നേ​രി​ട്ട് കാ​ണി​ച്ചു​കൊ​ടു​ത്തി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് ഇ​ട​പെ​ട്ടാ​ണ് ക്രൈം​സ്‌​ക്വാ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ക്രൈം​സ്‌​ക്വാ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ര​ണ്ടാം പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.…

Read More

എ​ന്ത് സം​ഭ​വി​ച്ചാ​ലും ഒമ്പത്‌ വ​രെ തു​റ​ക്കും! ക​ട​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യ​ത്തി​ല്‍ അ​വ്യ​ക്ത​ത; ശ​നി​യും ഞാ​യ​റും ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ന് അ​വ​ധി​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​വ്യ​ക്ത​ത. ക​ട​ക​ള്‍ ഏ​ഴ​ര​യ്ക്ക് ത​ന്നെ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ ഒ​ന്പത് വ​രെ ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി​യു​ണ്ടെ​ന്നും ഏ​ഴ​ര​യ്ക്ക് ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ‘വാ​ളെ​ടു​ത്ത​വ​ന്‍ എ​ല്ലാം രാ​ജാ​വ് ’എ​ന്ന നി​ല​യി​ലു​ള്ള പ്ര​സ്താ​വ​ന​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​രു​ന്ന​തെ​ന്നും ക​ച്ച​വ​ട​ക്കാ​ര്‍ ഇ​ത് ക​ണ്ട് തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ശ​നി​യും ഞാ​യ​റും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് അ​വ​ധി ആ​ണ്. അ​ല്ലാ​തെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ല്ല. ചെ​റി​യ ക​ട​ക​ള്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ തു​റ​ക്കാ​വു​ന്ന​താ​ണെ​ന്നും ന​സ​റു​ദ്ദീ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. റം​സാ​ന്‍ കാ​ലം വി​പ​ണി​യെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ച്ച​വ​ടം ല​ഭി​ക്കു​ന്ന സ​മ​യ​മാ​ണ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഉ​ള്‍​പ്പെ​ടെ…

Read More

സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ ത​രം​ഗ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ ച​ല​ഞ്ച്;  രണ്ടു ദിവസംകൊണ്ട് 50ലക്ഷം; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​നകളുടെ പ്രവാഹം

എം.​ജെ ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ച​ല​ഞ്ച് ത​രം​ഗ​മാ​കു​ന്നു. കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​കി​ല്ലെ​ന്ന കേ​ന്ദ്ര​നി​ല​പാ​ട് പു​റ​ത്തു​വ​ന്ന​തോ​ടെ കോ​വി​ഡ് വാ​ക്സി​നു​ള്ള തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക​യാ​ണ് ജ​ന​ങ്ങ​ൾ. കേ​ന്ദ്രം സൗ​ജ​ന്യ​മാ​യി ത​ന്നി​ല്ലെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ച​ല​ഞ്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച​ത്. മ​രു​ന്ന് ക​മ്പ​നി​ക​ൾ വാ​ക്സി​ൻ 400 രൂ​പ​യ്ക്കാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തെ​ന്ന് എ​ന്ന് അ​റി​ഞ്ഞ​തോ​ടെ വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 400 രൂ​പ സം​ഭാ​വ​ന ചെ​യ്തു​കൊ​ണ്ടു​ള്ള ച​ല​ഞ്ച് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ദി​വ​സം ത​ന്നെ 22 ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഇ​തി​ൻ​പ്ര​കാ​രം എ​ത്തി​യ​ത്. ച​ല​ഞ്ച് ആ​രം​ഭി​ച്ച് ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ 50 ല​ക്ഷം പി​ന്നി​ട്ടു. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ മാ​ത്ര​മ​ല്ല ഇ​നി വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള വ​രും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്…

Read More

കാ​മു​കി​യു​ടെ വീ​ട്ടി​ലെ​ത്തി ക​ട്ടി​ല​നടി​യി​ൽ ഒ​ളി​ച്ചു; പ​ക്ഷേ, ക​യ്യോ​ടെ പൊ​ക്കി! വൈക്കത്തു നടന്ന സംഭവത്തില്‍ യുവാവ് ‘അകത്ത്‌’

വൈക്കം: പ്രായപൂർത്തിയാകാത്ത കാമുകിയുടെ വീട്ടിലെത്തി കട്ടിലിനടിയിൽ ഒളിച്ച 20 കാരനെ പെണ്‍കുട്ടിയുടെ മാതാവ് കൈയ്യോടെ പൊക്കി. ഒടുവിൽ പീഡനക്കേസിൽ അഴിക്കുള്ളിലായി. വെച്ചൂർ തോട്ടാപ്പുള്ളി നാണുപറന്പിൽ ഐമി (20)നാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച പകൽ പ്ലസ് വണ്‍ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഐമിൻ വീടിനുള്ളിൽ കയറുകയായിരുന്നു. പതിവിനു വിപരീതമായി ജോലിയ്ക്കു പോയ പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ വീട്ടിലെത്തിയതിനാൽ ഇയാൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാത്രി എട്ടോടെ മകളുടെ മുറിയിലെത്തിയ മാതാവ് കട്ടിലിനടിയിൽ യുവാവിനെ കണ്ട് ബന്ധുക്കളെയും സമീപവാസികകളയും വിളിച്ചു കൂട്ടിയശേഷം പോലീസിനെ വരുത്തുകയായിരുന്നു. മാതാവിന്‍റെ പരാതിപ്രകാരം യുവാവിനെതിരെ പോക്സോനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

വ​നി​താ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം! പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഒ​​​ല്ലൂ​​​ർ: കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ൽ ഡെ​​​ന്‍റ​​​ൽ ക്ലി​​​നി​​​ക് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന വ​​​നി​​​താ ഡോ​​​ക്ട​​​റെ ക്ലി​​​നി​​​ക്കി​​​ൽ​​​വ​​​ച്ച് കു​​​ത്തി പ​​​രി​​​ക്കേ​​​ല്പി​​​ക്കു​​​ക​​​യും ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ലെ പ്ര​​​തി​​​യെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പാ​​​വ​​​റ​​​ട്ടി സ്വ​​​ദേ​​​ശി വെ​​​ളു​​​ത്തേ​​​ട​​​ത്ത് മ​​​ഹേ​​​ഷ് (36)ആ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ഹേ​​​ഷി​​​നെ ചോ​​​റ്റാ​​​നി​​​ക്ക​​​ര​​​യി​​​ലെ ലോ​​​ഡ്ജി​​​ൽ ഫാ​​​നി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​ ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് മ​​​ഹേ​​​ഷ് സു​​​ഹൃ​​​ത്തു​​​കൂ​​​ടി​​​യാ​​​യ ഡോ. ​​​സോ​​​ന​​​യെ ക്ലി​​​നി​​​ക്കി​​​ൽ​​​വ​​​ച്ച് കു​​​ത്തി​​​ പ​​​രി​​​ക്കേ​​​ല്പി​​​ച്ച​​​ത്.

Read More

വാ​ക്സി​ന്‍റെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നിൽ അപാകതകളെന്ന് പരാതി;  അവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ക്ലോ​സ്ഡ് എ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് ജൂ​ലൈ 15 വ​രെ ബു​ക്ഡ് എ​ന്ന സ​ന്ദേ​ശം ല​ഭി​ക്കു​ന്നു. ഇ​ന്ന​ലെ മു​ത​ൽ ഒ​ന്നാ​മ​ത്തേ​യും ര​ണ്ടാ​മ​ത്തേ​യും ഡോ​സു​ക​ൾ മു​ൻ​കൂ​ട്ടി​യു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ൻ വേ​ണ്ടി നി​ര​വ​ധി പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഷീ​ൽ​ഡും കോ​വാ​ക്സി​നും ര​ണ്ടാം കു​ത്തി​വ​യ്പ്പ് നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ എ​ടു​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ പ​ര​ക്കെ ആ​ശ​ങ്ക​യാ​യി.നി​ല​വി​ലെ പ​രി​മി​തി പ​രി​ശോ​ധി​ച്ചു ഉ​ട​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോവിൻ സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://selfregistration.cowin.gov.in/

Read More