കടുത്തുരുത്തി: കോവിഡ് – 19 വ്യാപനം രൂക്ഷമായി തുടരുമ്പോഴും ജനത്തിന്റെ അശ്രദ്ധയ്ക്കു യാതൊരു കുറവുമില്ലെന്ന് പോലീസ്. സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്ന് പോലീസും ആരോഗ്യ വകുപ്പും അധികാരികളും ഉള്‍പെടെ മാറി മാറി പറയുന്നുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കോവിഡ് നിയമങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നൂറിലധികം കേസുകളാണ് കടുത്തുരുത്തി സ്റ്റേഷനില്‍ ഉണ്ടാകുന്നതെന്ന് പോലീസ് പറയുന്നു. സാമൂഹിക അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും മാസ്ക്കു ശരിയായി ധരിക്കാത്തതിനെ തുടര്‍ന്നുള്ള കേസുകളുമാണ് കൂടുതലായി വരുന്നത്. 144 പ്രഖ്യാപിച്ച മേഖലകളില്‍ പോലും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ടൗണിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ഇപ്പോഴും ആളുകള്‍ ശരിയായി മാസ്ക്ക് ധരിക്കുന്നില്ലെന്നാണ് പോലീസ് ഇതുമായി ബന്ധപെട്ട് എടുക്കുന്ന കേസുകളുടെ എണ്ണം വച്ചുള്ള കണക്കുകളും പറയുന്നത്.
Read MoreDay: April 29, 2021
സ്വിറ്റ്സർലൻഡിലും വകഭേദം സംഭവിച്ച ഇന്ത്യൻ കോവിഡ് ബി.1.617
ജനീവ: ഇന്ത്യൻ കോവിഡ് വകഭേദം ബി.1.617ൽ ആദ്യമായി സ്വിറ്റ്സർലൻഡിൽ ആദ്യമായി കണ്ടെത്തി. എയർപോർട്ട്വഴി സ്വിറ്റ്സർലൻഡിൽ പ്രവേശിച്ച ഒരു ഒരു ട്രാൻസിറ്റ് യാത്രക്കാരനാണ് ബന്ധപ്പെട്ട വ്യക്തി. സ്വിസ് ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് ഓണ്‍ലൈൻ സർവീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ ഇന്ത്യയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തി എന്ന് ഫെഡറൽ ഓഫീസ് ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. ഇന്ത്യ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ സ്വിറ്റ്സർലൻഡിൽ എത്തിയതിനുശേഷം പത്തുദിവസം ക്വാറന്ൈറനിൽ കഴിയേണ്ടിവരും. രാജ്യവും സ്വിറ്റ്സർലൻഡും തമ്മിൽ നേരിട്ട് വിമാന സർവീസുകൾ നടക്കാത്തതിനാൽ ഇന്ത്യയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി സ്വിസ് ആഭ്യന്തര, ആരോഗ്യമന്ത്രി അലൻ ബെർസെറ്റ് നേരത്തെ അറിയിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ മൈഗ്രേഷന്റെ പ്രത്യേക പട്ടികയിൽ ഇന്ത്യ ഇതിനകം തന്നെ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡാനിയേൽ വാൽഡർ ചൂണ്ടിക്കാട്ടി, ഇതിനർത്ഥം,…
Read Moreഅഞ്ചരക്കിലോ ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ച് ലോകത്തെ ഞെട്ടിച്ച് 21കാരി ! ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ആ പ്രസവത്തെക്കുറിച്ചറിയാം…
അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന് 21കാരി ജന്മം നല്കിയ വാര്‍ത്ത കണ്ട് അമ്പരക്കുകയാണ് ലോകം. ഗര്‍ഭാവസ്ഥയില്‍ യുവതിയുടെ വയറുകണ്ട ഡോക്ടര്‍മാര്‍ കരുതിയത് വയറ്റിലുള്ളത് സീക്രട്ട് ട്വിന്‍സ് ആണെന്നാണ്. എന്നാല്‍ സിസേറിയനിലൂടെ പുറത്തെടുത്ത അഞ്ചര കിലോ തൂക്കമുള്ള കുട്ടിയെ കണ്ട് അന്തം വിടുകയാണ് ഡോക്ടര്‍മാരും നഴ്സുമാരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനാണ് യുവതി ജന്മം നല്‍കിയത്. ഓക്സ്ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള അംബര്‍ കുംബര്‍ലാന്‍ഡ് ആണ് കുഞ്ഞിന്റെ അമ്മ. അംബറിന്റെ ആദ്യത്തെ കണ്‍മണിയാണിത്. ഏപ്രില്‍ 16നാണ് എമിലിയ എന്ന പെണ്‍കുഞ്ഞിന് അംബര്‍ ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ അംബറിന്റെ വലിയ വയറു കണ്ട ഡോക്ടര്‍മാര്‍ക്ക് സീക്രട്ട് ട്വിന്‍സ് ആണെന്ന് സംശയമായിരുന്നു. പ്രസവത്തില്‍ ഒരു സര്‍പ്രൈസ് കാത്താണ് ഡോക്ടര്‍മാര്‍ ഇരുന്നത്. എന്നാല്‍ ഏവരെയും ആശ്ചര്യപ്പെടുത്തി അഞ്ചര കിലോ തൂക്കവുമായി എമിലിയ ജനിക്കുക ആയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 22കാരനായ സ്കോട്ട്…
Read Moreആപ്പിൽ കയറിയാൽ ഫുഡ് വീട്ടിലെത്തും; കോവിഡ് കാലത്ത് ഓൺലൈൻ ഫുഡിന് ഡിമാന്റ് കൂടി
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയത്തും സമീപ പ്രദേശങ്ങളിലും ഓണ്‍ലൈനിലുടെയുള്ള ഭക്ഷണ വിതരണത്തിനു ഡിമാൻഡ് വർധിച്ചു.മൊബൈൽ ആപ്പിൽ കയറി ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്താൽ നിമിഷങ്ങൾക്കകം ബൈക്കിൽ യൂണിഫോം ധരിച്ച യുവാക്കൾ ഭക്ഷണവുമായി വീട്ടിലെത്തും. കോട്ടയം നഗരത്തിൽ രാവിലെ മുതൽ രാത്രി വരെ ഇത്തരത്തിലുള്ള ബൈക്കുകൾ തലങ്ങും വിലങ്ങും പായുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്. നിയന്ത്രണദിവസങ്ങളിലും തിരക്കൊഴിഞ്ഞ നഗരത്തിൽ നിറഞ്ഞു നിൽക്കുന്നതും ഓണ്‍ലൈൻ ഭക്ഷണ ഡെലിവറിക്കാരാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പട്ടണങ്ങളിലെ റസ്റ്ററന്റുകളും ഭക്ഷണ വിതരണ കന്പനികളും അവസരം മുതലെടുത്തപ്പോൾ ഇത്തവണ ഗ്രാമപ്രദേശങ്ങളിലെ ഹോട്ടലുകളും ഓണ്‍ലൈൻ ഭക്ഷണവിതരണം ആരംഭിച്ചു കഴിഞ്ഞു.സൊമാറ്റോ, സ്വിഗി എന്നിവയാണ് കോട്ടയത്ത് ഹോം ഡെലിവറി നടത്തുന്നത്. കൂടാതെ ഏതാനും ചില ഹോട്ടലുകൾക്കും സ്വന്തമായി ഡെലിവറി സംവിധാനമുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിതരണം. പണം ഓണ്‍ലൈനായിട്ടാണു കൂടുതലും സ്വീകരിക്കുന്നത്.കോട്ടയം ടൗണിലും പരിസരപ്രദേശത്തുമായി മുന്നൂറിൽപ്പരം ആളുകൾ ഓണ്‍ലൈൻ…
Read Moreആ കുഞ്ഞു മനസിൽ ഉണ്ടായിരുന്നത് അമ്മ ഒറ്റയ്ക്കാവുമല്ലോയെന്ന സങ്കടം! സനു മോഹന്‍ മനസുതുറന്നു; പോലീസിനു ലഭിക്കുന്നതു ഹൃദയംനുറുക്കുന്ന മറുപടികൾ…
കൊച്ചി: വൈഗ കൊലക്കേസിൽ പിതാവ് സനുമോഹനെ ചോദ്യംചെയ്ത പോലീസിനു ലഭിക്കുന്നതു ഹൃദയംനുറുക്കുന്ന മറുപടികൾ. ഒരുമിച്ചു മരിക്കാമെന്നു സനു മകൾ വൈഗയോടു പറഞ്ഞപ്പോൾ അമ്മ ഒറ്റയ്ക്കാവുമല്ലോയെന്ന സങ്കടമായിരുന്നു ആ കുഞ്ഞു മനസിൽ ഉണ്ടായിരുന്നത്. ഇന്നലെ ചോദ്യം ചെയ്തപ്പോഴാണ് സനു മനസുതുറന്നത്. ഭാര്യവീട്ടിൽനിന്നു തിരിച്ചു കങ്ങരപ്പടിയിലിലേക്കുള്ള യാത്രയ്ക്കിടയിലാണ് ആത്മഹത്യ ചെയ്യാമെന്ന കാര്യം സനു എടുത്തിട്ടത്. മാമന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ മദ്യപിച്ചിരുന്നു. ഇടയ്ക്ക് കോള വാങ്ങി അതിൽ മദ്യം ചേർത്ത് മകൾക്കും നല്കി. മാമനു കൊടുക്കാൻ എന്തെങ്കിലും വാങ്ങണ്ടേയെന്നു യാത്രക്കിടയിൽ മകൾ ചോദിച്ചു. വൈറ്റില പാലത്തിലെത്തിയപ്പോഴാണു കങ്ങരപ്പടിയിലേക്കാണ് വരുന്നതെന്നു വൈഗയ്ക്കു മനസിലായത്. വീട്ടിലെത്തിയപ്പോൾ നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയിൽ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്.…
Read Moreവി.വി. പ്രകാശിന്റെ മരണം ഉൾക്കൊള്ളാനാകാതെ നിലമ്പൂർ! തീരാനഷ്ടമെന്ന് വി.എം സുധീരൻ; അനുശോചനവുമായി പ്രമുഖര്‍
നിലന്പൂർ: വി.വി. പ്രകാശിന് മലപ്പുറത്തിന്റെ കണ്ണീരിൽ കുതിർന്ന വിട. ഇന്നലെ വരെ പ്രവർത്തനമേഖലയിൽ സജീവമായിരുന്ന മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശിന്റെ മരണവാർത്ത എത്തിയത് പുലർച്ചെ 4.15 ഓടെയാണ്. ഇന്നലെ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം തന്റെ വിജയം ഉറപ്പാണെന്ന് അറിയിച്ചിരുന്നു. 2016ൽ യുഡിഎഫിന് നഷ്ടമായ നിലമ്പൂർ സീറ്റ് തിരിച്ചുപിടിക്കാൻ ഇക്കുറി വലിയ പ്രചാരണം തന്നെയാണ് വി.വി.പ്രകാശ് നടത്തിയത്. എന്നാൽ വിധി വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ വി.വി.പ്രകാശിന്റെ മരണവാർത്ത എത്തിയതോടെ നിലമ്പൂർ മണ്ഡലം നിശ്ചലമായി. മലപ്പുറം ഡിസിസി ഓഫീസിൽ രാവിലെ 8 മണി വരെ മൃതുദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജില്ലയിലെ യുഡിഎഫ് നേതാക്കൾ ഉൾപ്പെടെ പാർട്ടി ഓഫീസിലേക്ക് നേതാവിനെ ഒരു നോക്ക് അവസാനമായി കാണാൻ എത്തി. മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ സംസ്ക്കാരിക സാഹിതി…
Read Moreകാത്തിരിപ്പിന് ഇനി മൂന്ന് നാൾ; മുന്നണികൾ ആകാംക്ഷയുടെ മുൾമുനയിൽ
കോട്ടയം: കാത്തിരിപ്പിനൊടുവിൽ ഇനി മൂന്നാം നാൾ തെഞ്ഞെടുപ്പ് ഫലം പുറത്തുവരും. അകാംഷയുടെ മുൾമുനയിലാണ് സ്ഥാനാർഥികളും മുന്നണികളും. ജില്ലയിലെ ഒന്‍പതു സീറ്റുകളിൽ എട്ടിലും വിജയം കണക്കുകൂട്ടിയിരിക്കുകയാണ് യുഡിഎഫ് ക്യാന്പ്. പുതുപ്പള്ളിയും കോട്ടയവും ഒഴിവാക്കി ജില്ലയിൽ എഴു സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാന്പ്. അൽഫോൻസ് കണ്ണന്താനം മൽസരിച്ച ബിജെപിയുടെ ജില്ലയിലെ ഏക എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ വിജയം ഉറിപ്പിച്ചിരിക്കുകയാണ് ബിജെപി ക്യാന്പ്. ജില്ലയിൽ വാശിശേറിയ പോരാട്ടം നടന്ന പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ ഫലം ഏവരും ഉറ്റുനോക്കുന്നതാണ്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വൈക്കം സീറ്റ് എൽഡിഎഫിനെന്നതിൽ മൂന്നു മുന്നണികളിലും തർക്കമില്ല. പൂഞ്ഞാറിൽ യുഡിഎഫും എൽഡിഎഫും വിജയം അവകാശപ്പെടുന്പോൾ എണ്ണായിരം മുതൽ പന്തീരായിരം വരെ വോട്ടുകളുടെ മുൻതൂക്കമാണ് പി.സി. ജോർജ് ക്യാന്പ് അവകാശപ്പെടുന്നത്. പൂഞ്ഞാറിൽ യുഡിഎഫ് അയ്യായിരവും എൽഡിഎഫ് ഒൻപതിനായിരവും ഭൂരിപക്ഷം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ സിപിഎം ഏറ്റുമാനൂരിൽ…
Read More54 പേരുടെ മൊഴിയിലും ചുരുളഴിക്കാനായില്ല! മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ദുരൂഹമരണം; തെളിവുകള്‍ ഫോറന്‍സിക് ടേബിളില്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്:മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തത് 54 പേരെ. രതീഷിനൊപ്പം താമസിച്ച മന്‍സൂര്‍ വധക്കേസിലെ രണ്ടുപേരെയും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവരുമുള്‍പ്പെടെ പാനൂര്‍-വളയം മേഖലകളിലുള്ളവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തത്. എന്നാല്‍, രതീഷിന്റേതു കൊലപാതകമാണെന്നതിനുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ദിവസം മന്‍സൂറിന്റെ സഹോദരനെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ദുരൂഹത നീക്കാവുന്ന തെളിവുകള്‍ ലഭിച്ചില്ല. പരിക്കിൽ സംശയം അതേസമയം, സംഭവസ്ഥലത്തുനിന്നു ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് റീജണല്‍ സയന്‍സ് ലബോറട്ടറിയിലേക്കു കഴിഞ്ഞ ദിവസം അയച്ചു. വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളും കൈമാറിയിട്ടുണ്ട്. 17ല്‍ പരം സാമ്പിളുകളാണ് ശേഖരിച്ചത്. കൂടാതെ ഡിഎന്‍എ പരിശോധനയ്ക്കായുള്ള തെളിവുകളും നേരത്തെ ശേഖരിച്ച് ഫോറന്‍സിക്കിന് കൈമാറിയിരുന്നു. രതീഷിന്റെ കൈയിലെ നഖവും…
Read Moreയുവതി ട്രെയിനില്‍ നിന്ന് ചാടിയ സംഭവം! ബാബുക്കുട്ടന് സ്ഥിരം പ്രശ്നക്കാരന്‍; യുവതി ഐസിയുവില്‍ തുടരുന്നു; പോലീസ് പറയുന്നത് ഇങ്ങനെ…
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതിയെ ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതി നൂറനാട് സ്വദേശി ബാബുകുട്ടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സ്ഥിരമായി ട്രെയിനില്‍ കവര്‍ച്ച നടത്തുകയും പിടിച്ചുപറി നടത്തുകയും ചെയ്യുന്നയാളാണ് പ്രതിയെന്നാണ് പോലീസ് കരുതുന്നത്. ഇയാളെ കേന്ദ്രീകരിച്ചു റെയില്‍വേ പോലീസും ആര്‍പിഎഫും ലോക്കല്‍ പോലീസും സംസ്ഥാനത്തുടനീളം തെരച്ചില്‍ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ സ്ഥിരമായി ട്രെയിനില്‍ കയറി സ്ത്രീകളെ ശല്യം ചെയ്യുകയും ചില്ലറ മോഷണങ്ങള്‍ നടത്തി വരികയും ചെയ്തിരുന്നതായാണ് പോലീസ് നല്കുന്ന സൂചന. സംഭവത്തിനു ശേഷം കടന്നു കളഞ്ഞ പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നു തന്നെ ഇയാളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍പിഎഫും പോലീസും.ന്യൂറോ ഐസിയുവിൽ അതിനിടെ, സംഭവത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന യുവതി ആശുപത്രിയില്‍ തുടരുകയാണ്. മുളന്തുരുത്തി സ്വദേശിനിയായ ആശയുടെ കഴുത്തിനും തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കുള്ളത്.…
Read Moreഅനുഗ്രഹിച്ച് വശക്കേടു വന്നാല്‍ പിന്നെ എന്തു ചെയ്യും ! വിവാഹം കഴിഞ്ഞ് പോകാന്‍ നേരം മൂന്നു തവണ തിരികെയെത്തി മകള്‍ അച്ഛനെ കെട്ടിപ്പിടിച്ചു; നാലാമതും കെട്ടിപ്പിടിക്കാന്‍ വന്നപ്പോള്‍ സംഭവിച്ചത്…വീഡിയോ വൈറല്‍…
വിവാഹശേഷം വധുവിനെ ഭര്‍ത്തൃഗൃഹത്തിലേക്ക് പറഞ്ഞയയ്ക്കുന്ന ചടങ്ങ് മിക്കപ്പോഴും വികാരനിര്‍ഭരമാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ പ്രചരിക്കുന്നത്. ഈ വീഡിയോ നിങ്ങളെ സങ്കടപ്പെടുത്തുന്നതിന് പകരം ചിരിപ്പിക്കും. ഗ്രാമാതിര്‍ത്തിയില്‍ വച്ച് വധുവിന്റെ അച്ഛനും ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്ന് അവളെ ഭര്‍ത്താവിനൊപ്പം വിട്ടയക്കുന്നത് വീഡിയോയില്‍ കാണാം. പോകുന്നതിനുമുമ്പ് വധു കരഞ്ഞുകൊണ്ട് പിതാവിനെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്യുന്നു. വീണ്ടും വധു തിരിഞ്ഞുനോക്കി തിരിച്ചെത്തി അച്ഛനെ കെട്ടിപ്പിടിച്ച ശേഷം മടങ്ങുന്നു. പിന്നെയും പെണ്‍കുട്ടി തിരിച്ചെത്തുമ്പോള്‍ അച്ഛന് ദേഷ്യപ്പെടുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്യുന്നു. അടികിട്ടിയതോടെ ഇനി സ്നേഹപ്രകടനം വേണ്ടെന്നു വച്ച് വധു ഭര്‍ത്താവിനൊപ്പം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റൂബിന് ശര്‍മ്മ ഐപിഎസാണ് ഈ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.
Read More