അഞ്ചരക്കിലോ ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ച് ലോകത്തെ ഞെട്ടിച്ച് 21കാരി ! ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ആ പ്രസവത്തെക്കുറിച്ചറിയാം…

അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന് 21കാരി ജന്മം നല്‍കിയ വാര്‍ത്ത കണ്ട് അമ്പരക്കുകയാണ് ലോകം. ഗര്‍ഭാവസ്ഥയില്‍ യുവതിയുടെ വയറുകണ്ട ഡോക്ടര്‍മാര്‍ കരുതിയത് വയറ്റിലുള്ളത് സീക്രട്ട് ട്വിന്‍സ് ആണെന്നാണ്. എന്നാല്‍ സിസേറിയനിലൂടെ പുറത്തെടുത്ത അഞ്ചര കിലോ തൂക്കമുള്ള കുട്ടിയെ കണ്ട് അന്തം വിടുകയാണ് ഡോക്ടര്‍മാരും നഴ്സുമാരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനാണ് യുവതി ജന്മം നല്‍കിയത്. ഓക്സ്ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള അംബര്‍ കുംബര്‍ലാന്‍ഡ് ആണ് കുഞ്ഞിന്റെ അമ്മ. അംബറിന്റെ ആദ്യത്തെ കണ്‍മണിയാണിത്. ഏപ്രില്‍ 16നാണ് എമിലിയ എന്ന പെണ്‍കുഞ്ഞിന് അംബര്‍ ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ അംബറിന്റെ വലിയ വയറു കണ്ട ഡോക്ടര്‍മാര്‍ക്ക് സീക്രട്ട് ട്വിന്‍സ് ആണെന്ന് സംശയമായിരുന്നു. പ്രസവത്തില്‍ ഒരു സര്‍പ്രൈസ് കാത്താണ് ഡോക്ടര്‍മാര്‍ ഇരുന്നത്. എന്നാല്‍ ഏവരെയും ആശ്ചര്യപ്പെടുത്തി അഞ്ചര കിലോ തൂക്കവുമായി എമിലിയ ജനിക്കുക ആയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 22കാരനായ സ്‌കോട്ട്…

Read More