കോട്ടയം: തെരഞ്ഞെടുപ്പു ഫലം വന്നിട്ടും ഡ്യൂട്ടിക്ക് സർക്കാർ വാടകയ്ക്കെടുത്ത സ്വകാര്യ വാഹനങ്ങൾക്ക് ഇനിയും വാടക നൽകിയിട്ടില്ല. സാന്പത്തിക പ്രതിസന്ധിയിലായ വാഹന ഉടമകൾ കഴിഞ്ഞ ഒരു മാസമായി റവന്യൂ, ഇലക്ഷൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പണകാര്യ ഫയലുകൾ ചലിക്കുന്നില്ല. 150 സ്വകാര്യ ബസുകളും 350 വാനുകളും 500 ഇതര ടാക്സി കാറുകളുമാണു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തത്. നിസാര നിരക്കിൽ വാടക നിശ്ചയിച്ച് ഏറ്റെടുത്ത വാഹനങ്ങളുടെ വാടക ചോദിച്ച് വോട്ടെണ്ണൽ ദിനം കഴിഞ്ഞിട്ടും ഓഫീസുകൾ കയറിയിറങ്ങുകയാണ്. കഴിഞ്ഞവർഷം തദ്ദേശ തെരഞ്ഞടപ്പിൽ സമാന രീതിയിൽ വാടകയ്ക്കെടുത്ത വാഹനങ്ങളുടെ കൂലി മൂന്നു മാസത്തിനുശേഷമാണ് ലഭ്യമാക്കിയത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓരോ താലൂക്കിലും ഓരോ നിരക്കാണ് നിശ്ചയിക്കപ്പെട്ടത്. രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബസുകൾക്ക് 8,000 മുതൽ 12,000രൂപ വരെ ഓരോ പ്രദേശത്തും നിരക്ക് നൽകി. കോവിഡിൽ ടാക്സി മേഖല നിശ്ചലമായിരിക്കെ…
Read MoreDay: May 4, 2021
അടിമുടി മാറണം! കോൺഗ്രസിൽ പൊട്ടിത്തെറി; ബലിയാട് മുല്ലപ്പള്ളി; സ്ഥാനാർഥികളും കലിപ്പിൽ; കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആഗ്രഹം ഇങ്ങനെ…
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രമുഖനുമായ കെ.സി. ജോസഫ് നേതൃമാറ്റം തുറന്ന് ആവശ്യപ്പെട്ടു രംഗത്ത്. നേതൃത്വത്തിന്റെ കനത്ത വീഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ ദൃശ്യമാകുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടു തുറന്നടിച്ചു. രാജി സന്നദ്ധതയല്ല രാജി തന്നെയാണ് പരിഹാരം എന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നത്. തൊലിപ്പുറത്തെ ചികിത്സ! 2019ലെ ലോകസഭ തെരഞ്ഞെടുപ്പു ഫലത്തിൽ മതിമറന്നു പോയതാണ് കോണ്‍ഗ്രസിനു ദോഷകരമായത്. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിലെ പരാജയം ആഴത്തിൽ പഠിച്ചില്ല. പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ ശ്രമിച്ചില്ല. ഇനി തൊലിപ്പുറത്തെ ചികിത്സ കൊണ്ടു മാത്രം ഫലം ചെയ്യില്ല. യുഡിഎഫിൽ സമഗ്രമായ നേതൃമാറ്റം നടക്കേണ്ടതുണ്ട്. രാഷ്ട്രീയ ഉപദേശ കാര്യ സമിതി ഉടൻ വിളിച്ചു ചേർക്കണമെന്നും കോണ്‍ഗ്രസിൽ പുനഃസംഘടന ആവശ്യവുമായാണെന്നും പറഞ്ഞാണ് കെ.സി. ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഐ ഗ്രൂപ്പിലെ നിരവധി…
Read Moreഅടിപതറി ബിജെപി ജില്ലാനേതൃത്വം; ജില്ലയിൽ ചോർന്നത് ഒരുലക്ഷത്തിൽപ്പരം വോട്ടുകൾ
കോട്ടയം: അടിപതറി ബിജെപി നേതൃത്വം. ജില്ലിയിൽ നിയമ സഭ തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിക്കുന്പോൾ എപ്ലസ് മണ്ഡലമായി കണക്കാക്കിയ കാഞ്ഞിരപ്പള്ളിയടക്കം എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കു വോട്ടു ചോർച്ചമാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വലിയ വോട്ട് നേട്ടം സ്വന്തമാക്കിയെങ്കിലും നിർണായകമായ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം മാത്രമാണ് എല്ലായിടത്തും ലഭിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിവും അഞ്ചു മാസങ്ങൾക്കു മുന്‍പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കൊയ്ത നേട്ടങ്ങളാണ് ഇത്തവണ യുഡിഎഫിനും എൽഡിഎഫിനു ഗുണം ചെയ്തത്. ബിജെപി ഭരിക്കുന്ന മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളിൽ പോലും വോട്ട് നിലയിൽ ബിജെപി പുറകിലായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന രണ്ടു തെരഞ്ഞുപ്പുകളിലും നേടിയ വോട്ടുകളിൽ നിന്ന് ഒരുലക്ഷത്തിൽപ്പരം വോട്ടുകളുടെ ചേർച്ചയാണ് ഇക്കുറി ജില്ലയിൽ ബിജെപിക്കുണ്ടായിരിക്കുന്നത്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും സ്ഥാനാർഥി നിർണയത്തിലെ അപാകതകളും വോട്ട് നേട്ടത്തെ കാര്യമായി ബാധിച്ചു. ചിലയിടങ്ങളിൽ എൻഡിഎ പാനലിൽ…
Read Moreഅടുത്ത തവണ പുതുപ്പള്ളി എൽഡിഎഫ് പിടിക്കും; ഉമ്മൻചാണ്ടിയുടേത് നിറം മങ്ങിയ വിജയമെന്ന് ജെയ്ക് സി. തോമസ്
കോട്ടയം: പുതുപ്പള്ളിയിൽ അടുത്ത തവണ എൽഡിഎഫ് സീറ്റ് പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക് സി. തോമസ്. നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ നിറംമങ്ങിയ വിജയമായിരുന്നു ഇക്കുറി യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ നേടിയ മുപ്പത്തിമൂവായിരത്തിൽ നിന്നും 9,044 ലേക്കു ഭൂരിപക്ഷം കുറഞ്ഞാണ് ഇക്കുറി ഉമ്മൻ ചാണ്ടിയുടെ വിജയം. ഒരിക്കൽപോലും ലീഡ് അയ്യായിരത്തിലേക്ക് ഉയർത്താൻ പറ്റാത്ത വിധം തളർന്നുപോയിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ദേശീയ നേതാവും യുഡിഎഫിൽ തർക്കമില്ലാത്ത കാരണവരുമാണ് ഇത്തരത്തിൽ ദയനീയമായ ജനവിധിയെ നേരിടേണ്ടിവന്നത്. ഇതിനു പിന്നാലെയാണ് അഞ്ചു വർഷത്തിനു ശേഷം പുതുപ്പള്ളി എൽഡിഎഫ് പിടിച്ചടക്കുമെന്ന ആത്മ വിശ്വാസം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക് പങ്കുവെക്കുന്നത്.50 വർഷംകൊണ്ട് ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷം അഞ്ചു വർഷത്തെ കൂട്ടായ പ്രവർത്തനംകൊണ്ട് എൽഡിഎഫിനു ഒന്പതിനായിരമാക്കി ചുരുക്കാൻ സാധിച്ചു. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് മികച്ച നേട്ടം സ്വന്തമാക്കി. ഇക്കുറി…
Read Moreബംഗാളില്‍ ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അഴിച്ചു വിട്ടു; ഒട്ടേറെ മരണം; കേന്ദ്രം റിപ്പോര്‍ട്ട് തേടി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷം വ്യാപക അക്രമം. ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അഴിച്ചുവിട്ട അക്രമത്തില്‍ ഒട്ടേറെ പേര് മരിച്ചു. പാര്‍ട്ടി ഓഫീസുകളും വീടുകളും പരക്കേ അടിച്ചുതകര്‍ത്തു. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും നാലായിരത്തോളം വീടുകള്‍ കൊള്ളയടിച്ചതായും ബിജെപി ആരോപിച്ചു. സംഭവങ്ങളില്‍ കേന്ദ്രം ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു പ്രവര്‍ത്തകര്‍ക്കു ജീവന് നഷ്ടമായെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ജ്യ അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് അക്രമം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്ന് അക്രമം റിപ്പോര്‍ട്ട് ചെയ്തു.
Read Moreവോട്ടു മറിക്കല്‍ രാഷ്ട്രീയം കത്തുന്നു..! നിര്‍ണായക മണ്ഡലങ്ങളിലെ തോല്‍വിക്ക് പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും
ഇ. അനീഷ്കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നുംജയം നേടിയതോടെ ചൂടുപിടിക്കുന്നത് വോട്ടുമറിക്കല്‍ രാഷ്ട്രീയം.സിപിഎം വോട്ട് മറിച്ചതിനെ ത്തുടര്‍ന്നാണ് നിര്‍ണായക മണ്ഡലത്തില്‍ തോറ്റതെന്ന് ബിജെപിയും ബിജെപിക്കെതിരേ ഇതേ ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി. രാഷ്ട്രീയപാര്‍ട്ടികളെ തോല്‍പ്പിക്കുന്നതിനേക്കാള്‍ വ്യക്തികളെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കുക എന്ന തന്ത്രമാണ് ഇത്തവണ ബിജെപിയും സിപിഎമ്മും പയറ്റിയത്. ഇഷ്ടമില്ലാത്തവര്‍ നിയമസഭയില്‍ എത്തരുത് എന്ന വാശിയും വോട്ട്മറിക്കലില് പരക്കെ പ്രകടമായി.അതിനിരയായവരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്,സിപിഎം നേതാവ് എം.സ്വരാജ് , മുന്‍ മന്ത്രിമാര്‍ എന്നിവരും ഉള്‍പ്പെടും. അയ്യായിരത്തിലധികം വോട്ട് മഞ്ചേശ്വരത്ത് അധികം നേടിയിട്ടും 700 വോട്ടിന് തോറ്റത് സിപിഎം വോട്ട്മറി മൂലമാണെന്ന് ബിജെപി ആരോപിക്കുന്നു. കഴിഞ്ഞ തവണ 46,565 വോട്ടുണ്ടായിരുന്ന ഇടതുമുന്നണി ഇത്തവണ 40, 539 വോട്ടുകളാണ് നേടിയത്. സുരേന്ദ്രന് വിജയിക്കാതിരിക്കാന്‍ രണ്ടായിരത്തോളം വോട്ടുകള്‍ സിപിഎം മറിച്ചുവെന്നാണ് ആരോപണം. ഇതേ സാഹചര്യമാണ് പാലക്കാട് ഉണ്ടായത്. 2016-ല്‍ 38,765 വോട്ടുണ്ടായിരുന്ന ഇവിടെ സിപിഎമ്മിന്…
Read Moreകോട്ടയം സമ്മേളനത്തിൽ തീപ്പൊരിയായ ആ 29കാരൻ! ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ കളിക്കളം കൊട്ടാരക്കര ആയിരുന്നെങ്കിൽ രാഷ്ട്രീയ കളരി കോട്ടയമായിരുന്നു
റെജി ജോസഫ് ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ കളിക്കളം കൊട്ടാരക്കര ആയിരുന്നെങ്കിൽ രാഷ്ട്രീയ കളരി കോട്ടയമായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ അകാലവിയോഗമുണർത്തിയ വികാരത്തിന്റെ ഫലംകൂടിയായ കേരള കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാപനം മുതൽ കോട്ടയം ചുറ്റുവട്ടങ്ങളിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്നും പെരുന്ന വഴി കോട്ടയത്തേക്കുള്ള പ്രയാണം. 1964 ഒക്ടോബർ ആദ്യവാരം പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ആദ്യ ആലോചനാ യോഗത്തിന് ഒരുനിര പ്രമുഖർ തിരുനക്കരയിൽ ഒത്തുകൂടിയപ്പോൾ അന്ന് 29 വയസ് പ്രായമുള്ള ആർ. ബാലകൃഷ്ണപിള്ള അതിലെ പ്രധാനിയായിരുന്നു. തിരുനക്കര മൈതാനത്തോടു ചേർന്ന് ഇപ്പോഴത്തെ ജില്ലാ ബാങ്കിന്റെ പിൻവശത്തുണ്ടായിരുന്ന ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിലായിരുന്നു സംഭവബഹുലമായ ആ ആലോചനാ യോഗം. യുവതീപ്പൊരി കോണ്‍ഗ്രസിലെ അതൃപ്തരുടെ വലിയൊരു നിര കെ.എം. ജോർജിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഇ. ജോണ്‍ ജേക്കബ്, മാത്തച്ചൻ കുരുവിനാക്കുന്നേൽ, കെ. നാരായണക്കുറുപ്പ്, ഒ.വി. ലൂക്കോസ്, ജെ.എ.…
Read More“നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാം’: യോഗിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തെ പരിഹസിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു, എന്നാല്‍ നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു- പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരായ രോഗികൾ ഓക്സിജൻ കിട്ടാതെ യുപിയിൽ മരിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നാണ് യോഗിയുടെ അവകാശവാദം.
Read Moreഅപ്പൻ അറിയാതെ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയമാണ്! അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… ആന്റണി വര്‍ഗ്ഗീസ്
അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് രണ്ടു വർഷം മുന്‍പ് തൊഴിലാളി ദിനത്തില്‍ പങ്കുവച്ച ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെ ചിത്രം വൈറലായിരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വന്ന അപ്പനെ കാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്ത്തിയതാണെന്നുള്ള കുറിപ്പോടെയായിരുന്നു ആന്റണി ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ഈ വർഷം നീ ഫോട്ടോ എടുത്തോ എന്നു പറഞ്ഞ് അപ്പൻ എത്തിയെന്നാണ് ആന്റണി കുറിക്കുന്നത്. അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണെന്നും പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്… ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്… സംഭവം…
Read Moreലവ് യൂ ചീഫ് മിനിസ്റ്റർ..! എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും എനിക്ക് ഇല്ല; പ്രശംസയുമായി ഐശ്വര്യ ലക്ഷ്മി
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കു വച്ച് ‘ലവ് യൂ ചീഫ് മിനിസ്റ്റർ’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം പിണറായി വിജയനെ അഭിനന്ദിച്ചത്. ‘എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും എനിക്ക് ഇല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്കുന്നു”- ഐശ്വര്യ കുറിച്ചു. ഈ മാസം ആദ്യം ഐശ്വര്യയും കോവിഡ് പോസിറ്റീവായിരുന്നു. നെഗറ്റീവായതിനെ തുടർന്ന് താരം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.
Read More