മാസ്ക് വെറുതെ മുഖത്തു വച്ചാല്‍ സുരക്ഷിതരാണെന്ന വിചാരമാണ് പലര്‍ക്കും. മൂക്കിനു താഴെയും താടിയ്ക്കു താഴെയും ചിലര്‍ മാസ്ക് ധരിക്കുന്നു. രണ്ട് മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവും പലരും പാലിക്കുന്നുണ്ടെങ്കിലും കേരളീയരുടെ മാസ്ക് ധാരണത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് എഴുത്തുകാരി ജ്യോതി ശ്രീധര്‍. ഏവരും സുരക്ഷിതമെന്നു കരുതുന്ന എന്‍95 മാസ്കിനെക്കുറിച്ചാണ് ജ്യോതിയുടെ കുറിപ്പ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന 99% എന്‍95 മാസ്കുകളും വ്യാജനാണെന്നാണ് ജ്യോതി പറയുന്നത്. ഈ വ്യാജ മാസ്ക് യഥാര്‍ഥ എന്‍95 ആണെന്ന ധാരണയില്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വിപരീത ഫലമാണെന്നും ജ്യോതിയുടെ കുറിപ്പില്‍ പറയുന്നു… ജ്യോതിയുടെ ഫേസ്ബുക്ക് കുറിപ്പ്… വെറുതെ ഒരു ഗൂഗിള്‍ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാര്‍ത്ഥ്യത്തിലും. ആ അന്വേഷണത്തിന്റെ സഞ്ചാരം പറയാം. എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകള്‍ക്ക് കോവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്നമാണോ? അല്ല,…
Read MoreDay: May 8, 2021
കോവിഡ് ആശങ്ക ഉയർന്നുതന്നെ; രാജ്യത്ത് ഇന്നും നാല് ലക്ഷം കടന്ന് രോഗികൾ; 24 മണിക്കൂറിനിടെ 4187 കോവിഡ് മരണം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറവില്ലാതെ മുന്നേറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
Read Moreതലയ്ക്ക് മീതേ ചൈന ഉയർത്തിവിട്ട ഭീഷണി ..! ആ റോക്കറ്റ് എവിടെ വീഴും..? ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്കയിൽ
ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടം ഭൂമിയിലേക്കു പതിക്കുന്നതു സംബന്ധിച്ച് ലോകം ആശങ്കയിൽ. ഇന്നോ നാളെയോ ഇതു ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ മേയ് എട്ടിനു ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് വിവരം. ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണ് വിദഗ്ധരുടെ ശുഭാപ്തി വിശ്വാസം. എന്നാൽ ഇതു ജനവാസമേഖലയിൽ വീഴാനും സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാൽ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്.
Read Moreപെട്രോൾ ബോംബാക്രമണക്കേസ്; ഷിജു വർഗീസിനെ കസ്റ്റഡിയിൽ വാങ്ങും
ചാത്തന്നൂർ: കുണ്ടറ നിയോജക മണ്ഡലത്തിലെ പെട്രോൾ ബോംബാക്രമണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഇഎംസിസി എന്ന അമേരിക്കൻ കമ്പിനി ചെയർമാൻഷിജു എം വർഗീസീനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഷിജു വർഗീസിന്റെ സ്വത്തുക്കളെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഷിജു വർഗീസിന്റെ ഇ-മെയിൽ സന്ദേശങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും സൈബർ സെൽ മുഖേന പരിശോധിച്ചു വരികയാണ്. ഇതിന്റെ തുടർ അന്വേഷണത്തിനായാണ് ഷിജു വർഗീസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ചാത്തന്നൂർ എസി പി, വൈ.നിസാമുദീൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പു ദിവസം കുരീപ്പള്ളിയിൽ സ്വന്തം കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഷിജു വർഗീസ്, മാനേജർ ശ്രീകാന്ത്, ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പു പൂർത്തിയാക്കിയ…
Read Moreഎന്നെയും മകളെയും വലിച്ചെറിഞ്ഞ് രണ്ടു മക്കളുടെ അമ്മയായ മറ്റൊരുവള്‍ക്കൊപ്പം താമസിക്കുന്നു ! ജിനുവിനെതിരേ ആരോപണവുമായി ഭാര്യ…
നടനും മിമിക്രി കലാകാരനുമായ ജിനു കോട്ടയത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ തനുജ രംഗത്ത്. തന്നെയും മകളെയും ഉപേക്ഷിച്ച് രണ്ടു കുട്ടികളുള്ള മറ്റൊരു സ്ത്രീയ്ക്കൊപ്പമാണ് ജിനുവിന്റെ ഇപ്പോഴത്തെ താമസമെന്ന് തനുജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തനുജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം…ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍…ഞാനും ഒരു കലാകാരിയാണ്… എന്റെ മകള്‍ക്കും കലാവാസനയുണ്ട്…അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും…ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്… ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട…
Read Moreശമ്പളം ഉണ്ട്, പക്ഷേ എല്ലാം കുടിശിഖ; പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർ സമരത്തിലേയ്ക്ക്
ചാത്തന്നൂർ: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ കരാർജീവനക്കാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ഇരുന്നൂറോളം ജീവനക്കാർ ശമ്പള കുടിശിക ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 10-മുതൽ സമരം ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ചിന് ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരനും മെഡിക്കൽ കോളേജ് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായ ഇവിടുത്തെ ജീവനക്കാർ പണിമുടക്ക് സമരം നടത്തിയാൽ ആശുപത്രിയുടെ പ്രവർത്തനവും കോവിഡ് ചികിത്സയും അവതാളത്തിലാകും. ജീവനക്കാകഴിഞ്ഞ മാസവും ജീവനക്കാർ സമരത്തിനൊരുങ്ങിയതാണ്. ജീവനക്കാർക്ക് മാസം തോറും കൃത്യമായി ശമ്പളം ലഭിക്കാറില്ല. കഴിഞ്ഞ മാസം സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് 15 ദിവസത്തെ ശമ്പളം നല്‍കിയാണ് സമരത്തിൽ നിന്നും ജീവനക്കാരെ പിന്തിരിപ്പിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തികന്ന സ്ഥാപനമാണ് കരാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.സർക്കാരിൽ നിന്നും ബിൽ മാറുമ്പോൾ ഓരോ ജീവനക്കാരിൽ നിന്നും രണ്ടായിരം രുപ വീതം…
Read Moreഇങ്ങനെ ഒരവസ്ഥ ഉണ്ടാകില്ലായിരുന്നു; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള തെരഞ്ഞെടുപ്പു പ്രചാരണമാണ് രണ്ടാം തരംഗത്തിനു കാരണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് നിയമസഭയിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണസമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ കോവിഡിന്റെ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ, തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണം നടത്തിയതാണ് ഈ ദുഃസ്ഥിതിക്ക് ഒരുപരിധിവരെ കാരണമായതെന്നും ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി അഡ്വ. ഡോ. കെ.പി. പ്രദീപ് നല്കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചാണു ഡിവിഷന് ബെഞ്ച് സര്‍ക്കാരിനെയും ഇലക്ഷന് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചത്. എന്തുകൊണ്ടു പ്രചാരണസമയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ല? പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിനു മുകളിലായി. അനാസ്ഥയ്ക്കു വലിയ വില കൊടുക്കേണ്ടിവന്നില്ലേ? നിയന്ത്രിച്ചിരുന്നെങ്കില്‍ വീണ്ടും…
Read Moreലോക ടെസ്റ്റ് ഫൈനലിനുള്ള ഇന്ത്യൻ ടീമായി
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പാതിവഴിയിൽ നിശ്ചലമായെങ്കിലും രാജ്യാന്തര പോരാട്ടത്തിനുള്ള മുന്നൊരുക്കവുമായി ബിസിസിഐ. ജൂണ്‍ 18 മുതൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ന്യൂസിലൻഡാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. തുടർന്ന് ഇംഗ്ലണ്ടിനെതിരായി നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരന്പരയ്ക്കുമുള്ള 20 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പൻഡിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.എൽ. രാഹുൽ, കോവിഡ് പോസിറ്റീവ് ആയ വൃദ്ധിമാൻ സാഹ എന്നിവർ ടീമിലുണ്ട്. ഫിറ്റ്നസ് തെളിയിച്ചാലേ ഇവർക്ക് ടീമിൽ തുടരാനാകൂ. ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ,…
Read Moreലോക്ക്ഡൗൺ നിലവിൽ വന്നു; ആവശ്യമരുന്നുകൾക്ക് 112ൽ വിളിക്കാം; പോലീസ് വീട്ടിലെത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പോലീസ് സഹായം തേടാം. ഇതിനായി ജനങ്ങൾക്ക് 112 എന്ന പോലീസ് കണ്ട്രോള് റൂം നമ്പറില്‍ ബന്ധപ്പെടാം. ഹൈവേ പോലീസാണ് വീടുകളിൽ മരുന്ന് എത്തിച്ചു നൽകുക. മരുന്നുകളുടെ പേര് വാട്ട്സ്ആപ്പ് വഴി പോലീസിനെ അറിയിക്കുകയും വേണം. വീടുകളില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകൾ ആവശ്യമുള്ള പക്ഷം എത്തിച്ചു നൽകാനായിരിക്കും മുൻഗണന.
Read Moreവെറുതേ ആരോ പറഞ്ഞ് പരത്തിയത്; ഛോട്ടാ രാജൻ കോവിഡ് ചികിത്സയിലെന്ന് ഡൽഹി എയിംസ്
ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചുവെന്ന വാർത്തകൾ തള്ളി ഡൽഹി എയിംസ്. ചോട്ടാ രാജൻ മരിച്ചിട്ടില്ലെന്നും ചികിത്സയിൽ തന്നെ കഴിയുകയാണെന്നുമാണ് എയിംസ് അധികൃതർ നൽകിയ വിശദീകരണം. നേരത്തേ, തീഹാർ ജയിൽ അധികൃതരും ചോട്ടാ രാജൻ മരിച്ചെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 22നു ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ച ഛോട്ടാരാജനെ 24നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽനിന്ന് ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട ഛോട്ടാരാജൻ അന്നുമുതൽ തിഹാർ ജയിലിലാണ്. 70 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ മുംബൈയിൽ നടത്തിയ കൊലപാതകവും കവര്‍ച്ചയും അടക്കം ഉള്‍പ്പെടുന്നുണ്ട്.
Read More