പ്ലാവിനു മു​ക​ളി​ൽ വെച്ച്​ ഗൃ​ഹ​നാ​ഥ​നു ത​ല​ക​റ​ക്കം; അയൽ വാസി മരത്തിൽ കയറി ജോളിയെ വീഴാതെ മുറുകെ പിടിച്ചിരുന്നു; സമയോചിതമായ ബൈജുവിന്‍റെ ഇടപെടലിൽ അഭിനന്ദന പ്രവാഹം

മ​ര​ട്: കൊ​മ്പ് മു​റി​ക്കാ​ൻ ക​യ​റി​യ ഗൃ​ഹ​നാ​ഥ​ന് പ്ലാ​വി​നു മു​ക​ളി​ൽ വ​ച്ച് ത​ല​ക​റ​ക്കം. അ​ഗ്നി​രക്ഷാ സേ​ന​യെ​ത്തി ഗൃ​ഹ​നാ​ഥ​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ നെ​ട്ടൂ​ർ പ​ഴ​യ തി​യ​റ്റ​റി​ന് സ​മീ​പം കീ​റ്റു​പ​റ​മ്പി​ൽ ജോ​ളി​യാ​ണ് സ്വ​ന്തം പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ന്‍റെ ചി​ല്ല​ക​ൾ വെ​ട്ടു​ന്ന​തി​നാ​യി മു​ക​ളി​ൽ ക​യ​റി​യ​ത്. വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞി​രു​ന്ന കൊ​മ്പു​ക​ൾ മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

മു​ക​ളി​ലെ​ത്തി​യ​തും ത​ല​ക​റ​ക്കം വ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​പ്പി​ടി​ച്ചി​രു​ന്നു.
‌അ​പ​ക​ടം മ​ണ​ത്ത സ​മീ​പ​വാ​സി ബൈ​ജു പെ​ട്ടെ​ന്ന് മു​ക​ളി​ൽ ക​യ​റി ജോ​ളി​യെ വ​ട്ടം​ചു​റ്റി​പ്പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​ക്കി. വി​വ​ര​മ​റി​ഞ്ഞ് അ​ര മ​ണി​ക്കൂ​റി​ന​കം ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്ന് അ​ഗ്നി​രക്ഷാസേ​ന​യും എ​ത്തി.

ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ശ​ൻ, മ​നു, ശ്യാം, ​റോ​ജോ മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റും ഏ​ണി​യു​പ​യോ​ഗി​ച്ച് ജോ​ളി​യെ താ​ഴെ​യി​റ​ക്കി​യ ശേ​ഷം മ​ര​ട് പി.​എ​സ്.​ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment