ടൗ​ട്ടെ ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്ക്! ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ; നേ​രി​ടാ​ൻ ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ; നിർദേശം നൽകി പ്ര​ധാ​ന​മ​ന്ത്രി; തീ​രു​മാ​നങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ച് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ നി​ല​വി​ലെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്നി​ല്ല. പ​ക്ഷേ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ ന്ന് ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം തു​ട​രു​ക​യാ​ണ്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര​മോ അ​തി​ശ​ക്ത​മോ ആ ​മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലീ​മീ​റ്റ​ർ മു​ത​ൽ…

Read More

ആ​ണ്ട​വ​ന്‍ തു​ണ..! വൈ​പ്പി​നി​ൽ​നി​ന്നു​പോ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മു​ങ്ങി; എ​ട്ട് പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന

കൊ​ച്ചി: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വൈ​പ്പി​നി​ൽ​നി​ന്നു​പോ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ൽ മു​ങ്ങി. എ​ട്ട് പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. കോ​സ്റ്റ്ഗാ​ർ​ഡ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നാ​ഗ​പ​ട്ട​ണം ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ർ വീ​ത​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള “ആ​ണ്ട​വ​ന്‍ തു​ണ’ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് വൈ​പ്പി​നി​ൽ​നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ട്ട​ത്. ല​ക്ഷ​ദ്വീ​പി​ന്‍റെ വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്താ​ണ് ബോ​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബോ​ട്ട​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ മ​റ്റ് ര​ണ്ട് ബോ​ട്ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.​മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. കോ​സ്റ്റ് ഗാ​ര്‍​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Read More

മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാം, അ​തി​നെ ഭ​യ​ക്കേ​ണ്ട​തു​ണ്ടോ? കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന; ആ​ർ‌​എ​സ്‌​എ​സ് മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണം സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച​താ​ണെ​ന്ന് ആ​ർ‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. കോ​വി​ഡി​ന്‍റെ ആ​ദ്യ​ത​രം​ഗ​ത്തി​നു ശേ​ഷം എ​ല്ലാ​വ​രും അ​ശ്ര​ദ്ധ​രാ​യി. ര​ണ്ടാം ത​രം​ഗംവ​രു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​വു​ള്ള​താ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും ഇ​തി​നെ അ​വ​ഗ​ണി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഡോ​ക്ട​മാ​ർ ന​മ്മോ​ട് പ​റ​യു​ന്നു, മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാം. അ​തി​നെ ഭ​യ​ക്കേ​ണ്ട​തു​ണ്ടോ? കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നു​മു​ള്ള ശ​രി​യാ​യ മ​നോ​ഭാ​വ​മു​ണ്ടോ? അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​ഗ​വ​ത്. ഇ​ന്ന​ത്തെ തെ​റ്റു​ക​ളി​ൽ നി​ന്ന് പ​ഠി​ച്ചു​കൊ​ണ്ട് മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ‌​എ​സ്എ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു. വി​ജ​യം അ​ന്തി​മ​മ​ല്ല. പ​രാ​ജ​യം മാ​ര​ക​വു​മ​ല്ല. തു​ട​രാ​നു​ള്ള ധൈ​ര്യം മാ​ത്ര​മാ​ണ് പ്ര​ധാ​നം- ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

Read More

ഡെ​ലി​വ​റി ഡേ​റ്റി​ന് 24 ദി​വ​സം മു​മ്പ് കോ​വി​ഡ്, വീ​ട്ടി​ലും എ​ല്ലാ​വ​രും ഭ​യ​ന്നു..! ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ര​ഞ്ജി​നി കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച അ​നു​ഭ​വം പ​ങ്കു​വ​ച്ച് ബി​ല​ഹ​രി

ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ര​ഞ്ജി​നി കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച അ​നു​ഭ​വം പ​ങ്കു​വ​ച്ച് സ​ഹോ​ദ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ബി​ല​ഹ​രി. ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് ശ്രീ​ര​ഞ്ജി​നി​ക്ക് കോ​വി​ഡ് വ​ന്ന​ത്. കോ​വി​ഡ് നെ​ഗ​റ്റി​വാ​യ ശ്രീ​ര​ഞ്ജി​നി ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ രൂ​പം അ​നി​യ​ത്തി​ക്ക് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​വി​ഡ് പോ​സി​റ്റി​വ് ആ​യി​രു​ന്നു , അ​വ​ൾ പ്രെ​ഗ്ന​ന്‍റും ആ​യി​രു​ന്നു . ഡോ​ക്റ്റ​ർ ഡെ​ലി​വ​റി ഡേ​റ്റ് പ​റ​ഞ്ഞ തീ​യ​തി​ക്ക് 24 ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​വ​ൾ പോ​സി​റ്റി​വ് ആ​യ​ത് . എ​ല്ലാ​യി​ട​ത്തെ​യും പോ​ലെ ചു​റ്റു​മു​ള്ള വാ​ർ​ത്ത​ക​ളും , ഭ​യ​പ്പെ​ട​ത്ത​ലു​മെ​ല്ലാം ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​ണ​ല്ലോ !! വീ​ട്ടി​ലും എ​ല്ലാ​വ​രും ഭ​യ​ന്നു . വാ​ർ​ത്ത​യ​റി​ഞ്ഞു കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റ് വി​ട്ട് ഞാ​നും അ​വ​ർ​ക്കൊ​പ്പം വീ​ട്ടി​ൽ നി​ന്നു. ഹാ​ർ​ട്ടി​ന് ബു​ദ്ധി​മു​ട്ടു​ള്ള അ​ച്ഛ​നെ​യും , പ്രാ​യ​മാ​യ അ​മ്മൂ​മ്മ​യേ​യും ബ​ന്ധു​വീ​ട്ടി​ല​യ​ച്ചു . എ​ന്‍റെ അ​നി​യ​ത്തി​യും , അ​വ​ളു​ടെ ഭ​ർ​ത്താ​വും ന​ല്ല സ്ട്രോ​ങ്ങ് ആ​യി​രു​ന്നു !! പേ​ടി​ച്ച അ​മ്മ​യോ​ട് ഞ​ങ്ങ​ൾ​ക്ക്…

Read More

ച​രി​ത്ര​നേ​ട്ടം ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ചൊ​വ്വ​യി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന രാജ്യം; ചു​വ​ന്ന ഗ്ര​ഹ​ത്തി​ൽ സോഫ്റ്റായി കാ​ലു​കു​ത്തി ചൈ​ന​യു​ടെ “അ​ഗ്നി​ദേ​വ​ൻ’

ചൈ​ന​യു​ടെ ടി​യാ​ൻ​വെ​ൻ-1 ചൊ​വ്വാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ റോ​വ​ർ ചൊ​വ്വ​യി​ൽ സോ​ഫ്ട് ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ഇ​തോ​ടെ ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ചൊ​വ്വ​യി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന രാ​ജ്യ​മാ​യി ചൈ​ന. നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യ പേ​ട​കം പെ​ഴ്സി​വീ​യ​റ​ൻ​സ് ചൊ​വ്വ​യി​ലി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചൈ​ന​യും ചൊ​വ്വാ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് സ​മു​ദ്രം ആ​യി​രു​ന്നു​ന്നെ​ന്ന് അ​നു​മാ​നി​ക്കു​ന്ന ഉ​ട്ടോ​പ്യ പ്ലാ​നീ​ഷ്യ​യി​ലാ​ണ് ചൈ​നീ​സ് പേ​ട​കം ഇ​റ​ങ്ങി​യ​ത്. പാ​ര​ച്യൂ​ട്ടി​ലാ​ണ് സു​റോ​ങ് റോ​വ​ർ ചൊ​വ്വ തൊ​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ടി​യാ​ൻ​വെ​ൻ – 1 വി​ക്ഷേ​പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ടി​യാ​ൻ​വെ​ൻ ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യി​രു​ന്നു. മൂ​ന്ന് മാ​സ​ത്തെ ദൗ​ത്യ കാ​ലാ​വ​ധി ആ​ണ് റോ​വ​റി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 240 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഷു​റോം​ഗ് റോ​വ​റി​ൽ പ​നോ​ര​മി​ക് – മ​ൾ​ട്ടി​സ്പെ​ക്ട്ര​ൽ കാ​മ​റ​ക​ളും പാ​റ​ക​ളു​ടെ ഘ​ട​ന പ​ഠി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ചൈ​നീ​സ് വി​ശ്വാ​സ​മ​നു​സ​രി​ച്ച് അ​ഗ്നി​യു​ടെ​യും യു​ദ്ധ​ത്തി​ന്‍റെ​യും ദേ​വ​നാ​യ “ഷു​റോം​ഗി’​ന്‍റെ പേ​രാ​ണ് റോ​വ​റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ! നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി; ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ നി​രീ​ക്ഷ​ണ​വും; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ നാ​ല് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ. തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ. നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ നാ​ല് ജി​ല്ല​ക​ളി​ലാ​യി പ​തി​നാ​യി​രം പോ​ലീ​സു​കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​ക​ളെ സോ​ണു​ക​ളാ​യി തി​രി​ച്ച് ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കും. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ നി​രീ​ക്ഷ​ണ​വും ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും ശ​ക്ത​മ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ ജി​ല്ല​ക​ളി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വാ​ർ​ഡ് സ​മി​തി​ക​ൾ ഭ​ക്ഷ​ണം ന​ൽ​കും. ഇ​തി​നാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​പ്പി​ക്കും. മെ​ഡി​ക്ക​ൽ‌ ഷോ​പ്പു​ക​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ എ​ന്നി​വ തു​റ​ക്കും. പാ​ൽ, പ​ത്രം എ​ന്നി​വ രാ​വി​ലെ ആ​റി​ന് മു​ൻ​പ് വീ​ടു​ക​ളി​ൽ എ​ത്തി​ക്ക​ണം. വീ​ട്ടു​ജോ​ലി​ക്കാ​ർ, ഹോം​ന​ഴ്സ്, പ്ലം​ബ​ർ, ഇ​ല​ക്ട്രീ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ പാ​സ് വാ​ങ്ങി യാ​ത്ര…

Read More

കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​വി​ടെ ? അ​ടി​യ​ന്ത​ര​മാ​യി സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നോ നി​ല​വി​ൽ അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ‌​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥാ​പി​ച്ചി​ല്ലെ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പി‌​എം-​കെ​യേ​ഴ്സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്‌​കോ​ട്ടി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

Read More

തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ര​ണ​നി​ര​ക്ക് സ​ർ​ക്കാ​ർ ‘സം​സ്ക​രി​ക്കു​ന്നു’! 10 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​രി​ച്ച​ത് 475 പേ​ർ, സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ 104

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ര​ണ നി​ര​ക്കി​ൽ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കി​ൽ പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യി സം​ശ​യ​മു​യ​രു​ന്നു. ജി​ല്ല​ക​ൾ ന​ൽ​കു​ന്ന ക​ണ​ക്ക് ത​ല​സ്ഥാ​ന​ത്ത് ചെ​ല്ലു​ന്പോ​ൾ പ​ല​തും ഭ​സ്മ​മാ​യി പോ​കു​ന്നു​വെ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. മ​ന​പ്പൂ​ർ​വം മ​ര​ണ​നി​ര​ക്കു കു​റ​ച്ചു​കാ​ണി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും പ​റ​യു​ന്നു. ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് കൃ​ത്യ​മാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും ന​ൽ​കാ​റു​ണ്ട്. ദി​വ​സ​വും ഉ​ച്ച​യ്ക്കാ​ണ് ക​ണ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ന​ൽ​കു​ന്ന ക​ണ​ക്കി​ൽ നി​ന്ന് വ​ള​രെ കു​റ​ച്ചു പേ​രു​ടെ മാ​ത്ര​മേ മ​ര​ണ നി​ര​ക്കി​ൽ സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ വ​രാ​റു​ള്ളൂ. ഈ ​മാ​സം ആ​ദ്യ ആ​ഴ്ച​യി​ലെ ക​ണ​ക്കെ​ടു​ത്താ​ൽ ത​ന്നെ ഇ​തു വ്യ​ക്തം. ഒ​ന്നാം തീ​യ​തി ജി​ല്ല​യി​ൽ മ​രി​ച്ച​വ​രു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക് 53 ആ​ണ്. എ​ന്നാ​ൽ, സം​സ്ഥാ​ന​ത​ല​ത്തി​ൽ ജി​ല്ല​യു​ടെ മ​ര​ണ നി​ര​ക്ക് 21 എ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മേ​യ് മൂ​ന്നി​ന് 38 പേ​ർ മ​രി​ച്ചു​വെ​ന്ന ക​ണ​ക്കു ന​ൽ​കി​യെ​ങ്കി​ലും ഏ​ഴു പേ​ർ മ​രി​ച്ചു​വെ​ന്നു മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ക​ണ​ക്കി​ലു​ള്ള​ത്. മേ​യ് നാ​ലി​നാ​ക​ട്ടെ 41 പേ​ർ ജി​ല്ല​യി​ൽ…

Read More

ബ്ലാക് ഫംഗസിനു കാരണം സ്റ്റിറോയിഡിന്റെ അമിത ഉപയോഗം ? സ്റ്റിറോയിഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയണമെന്ന് എയിംസ് ഡയറക്ടര്‍…

കോവിഡ് രോഗികളില്‍ മാരകമായ ബ്ലാക് ഫംഗസ് ബാധിക്കാനുള്ള പ്രധാനകാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്ന്, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്നും ഗുലേറിയ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം അതിരൂക്ഷമായി…

Read More

പ​ട്ടാ​പ്പ​ക​ൽ പൊ​തു​സ്ഥ​ല​ത്ത് ഇ​രു​ന്ന് ‘വെള്ളമടി’! ; ചോ​ദ്യം ചെ​യ്ത എ​സ്ഐ​യെ ക​നാ​ലി​ൽ ത​ള്ളി​യി​ട്ടു; നീന്തല്‍ അറിയാമായിരുന്നതുകൊണ്ട് രക്ഷപെട്ടു, ഇല്ലായിരുന്നെങ്കില്‍…

വൈ​പ്പി​ൻ: പ​ട്ടാ​പ്പ​ക​ൽ പൊ​തു​സ്ഥ​ല​ത്ത് ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ നാ​ലം​ഗ​സം​ഘം കൈ​യേ​റ്റം ചെ​യ്യു​ക​യും എ​സ്ഐ​യെ ത​ള്ളി ക​നാ​ലി​ലി​ടു​ക​യും ചെ​യ്തു. എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് കി​ഴ​ക്ക് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ക​ണ്‍​ട്രോ​ൾ റൂം ​വെ​ഹി​ക്ക​ൾ ടീം ​ചാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന മു​ന​ന്പം സ്റ്റേ​ഷ​ൻ ഗ്രേ​ഡ് എ​സ്ഐ സി.​ജെ. ഉ​ണ്ണി​യെ​യാ​ണ് ക​നാ​ലി​ൽ ത​ള്ളി​യി​ട്ട​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സം​ഘം ത​ട്ടി​ക്ക​യ​റി​യ​ത്രേ. ഇ​തി​നി​ടെ ക​നാ​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന സം​ഘാം​ഗ​മാ​യ മ​റ്റൊ​രാ​ൾ ക​ര​യി​ലേ​ക്ക് ക​യ​റി വ​രു​ക​യും പോ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യം പ​ക​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന എ​സ്ഐ​യെ തൊ​ട്ട​ടു​ത്ത ക​നാ​ലി​ലേ​ക്ക് ത​ള​ളി​യി​ടു​ക​യു​മാ​യി​രു​ന്നു. എ​സ്ഐ​ക്കാ​ക​ട്ടെ വെ​ള്ള​ത്തി​ൽ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ​ത്രേ സാ​മാ​ന്യം ആ​ഴ​മേ​റി​യ ക​നാ​ലി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടി. മ​റ്റു മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ എ​സ്ഐ​യെ എ​ട​വ​ന​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ലം​ഗ…

Read More