40 സ​ഹോ​ദ​രി​മാ​രു​ടെ ചേ​ച്ചി​! ധ​ന്യ ഇ​നി സ​നു​വി​നു സ്വ​ന്തം; ബാ​ലി​കാ സ​ദ​ന​ത്തി​നും ഇ​തു ധ​ന്യ​മു​ഹൂ​ർ​ത്തം…

മാ​ന്നാ​ർ: ബു​ധ​നൂ​ർ പ​രാ​ശ​ക്തി ബാ​ലി​കാ സ​ദ​ന​ത്തി​ലെ ധ​ന്യ ഇ​നി സ​നു​വി​നു സ്വ​ന്തം.​ ഇ​ന്ന​ലെ​യാ​ണ് നൂ​റ​നാ​ട് പ​ണ​യി​ൽ കാ​വു​ള്ള വ​ട​ക്ക​തി​ൽ എ​ൻ. സ​നു​വും ധ​ന്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം പ​ക​ൽ 11 .35 നും 11 .55 ​നും മ​ധ്യേ​യു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ൽ ബു​ധ​നൂ​ർ ശ്രീ ​കു​ന്ന​ത്തൂ​ർ കു​ള​ങ്ങ​ര ദേ​വീ സ​ന്നി​ധി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചുന​ട​ന്ന​ത്. ബു​ധ​നൂ​ർ ഗ്രാ​മ​സേ​വാ പ​രി​ഷ​ത്തി​ന്‍റെ കീ​ഴി​ൽ 13 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന പ​രാ​ശ​ക്തി ബാ​ലി​ക സ​ദ​ന​ത്തി​ലെ 40 സ​ഹോ​ദ​രി​മാ​രു​ടെ ചേ​ച്ചി​യാ​യ ധ​ന്യ സ​നു​വി​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​കു​ന്പോ​ൾ ബാ​ലി​കാ സ​ദ​ന​ത്തി​നും ഇ​തു ധ​ന്യ​മു​ഹൂ​ർ​ത്തം. നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച ജീ​വി​ത സൗ​ക​ര്യ​വും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും ന​ൽ​കിവ​രു​ന്ന ബാ​ലി​കാസ​ദ​ന​ത്തി​ൽ ഇ​തു നാ​ലാ​മ​ത്തെ വി​വാ​ഹ​മാ​ണ്. നി​രാ​ലം​ബ​രാ​യ ബാ​ലി​ക​മാ​രെ ക​ണ്ടെ​ത്തി മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കി അ​വ​രെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കി ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​ക്കു​ക എ​ന്ന​താ​ണ് ബാ​ലി​കാസ​ദ​നം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ന്നും സ​മൂ​ഹ​ത്തി​ൽനി​ന്നും കൈ​ത്താ​ങ്ങ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ…

Read More

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം പഠിപ്പിച്ച് നടി പൂജ ഹെഗ്‌ഡെ ! വീഡിയോ വൈറലാകുന്നു…

കോവിഡ് സ്ഥിരീരിക്കുന്നവര്‍ അവരുടെ ശരീരത്തിലെ ഓക്‌സിജന്‍ നില കുറയാതെ നോക്കേണ്ടതുണ്ട്. ഓക്‌സിജന്റെ ലെവല്‍ പരിശോധിക്കാനായിപള്‍സ് ഓക്‌സിമീറ്റര്‍ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നും പങ്കുവയ്ക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവം പങ്കുവച്ചാണ് നടി ഇക്കാര്യം ആരാധകര്‍ക്കായി വിവരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടര്‍ ഇതേക്കുറിച്ച് പറഞ്ഞുതരുന്നതുവരെ തനിക്കും പള്‍സ് ഓക്‌സിമീറ്ററിന്റെ ഉപയോഗം അറിയില്ലായിരുന്നെന്ന് പറയുകയാണ് പൂജ. നെയില്‍ പോളിഷ് പൂര്‍ണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കണം. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേര്‍ത്ത് ഒരു മിനിറ്റോളം വച്ച് ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കണം. ഓക്‌സിജന്‍ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വീഡിയോയില്‍ കാണിച്ചു തരുന്നുമുണ്ട്. കഴിഞ്ഞ മാസം വൈറസ് ബാധ സ്ഥിരീകരിച്ച നടി മെയ് അഞ്ചിനാണ് കോവിഡ് നെഗറ്റീവായത്. കോവിഡ് ബാധിച്ചതിനെക്കുറിച്ചും പിന്നീട് രോഗം മാറിയതും സോഷ്യല്‍ മീഡിയയിലൂടെ…

Read More

ക​ലി​തു​ള്ളി ക​ട​ല്‍; ദു​രിതം വി​ട്ടു​മാ​റാ​തെ ചെ​ല്ലാ​നം; ക​ട​ല്‍​ഭി​ത്തി​ക​ള്‍ ത​ക​ര്‍​ന്നു

കൊ​ച്ചി: ന്യൂ​ന​മ​ര്‍​ദ്ദം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ കൊ​ച്ചി​യു​ടെ തീ​ര​മേ​ഖ​ല​ക​ളി​ലെ ക​ട​ല്‍​ക​യ​റ്റം ഇ​ന്നും രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ല്‍​കൂ​ടി ഇ​ന്ന് വെ​ള്ളം ക​യ​റി. ചെ​ല്ലാ​ന​മേ​ഖ​ല​യി​ലെ 17.5 കി​ലോ​മീ​റ്റ​ര്‍ തീ​ര​വും ക​ട​ല്‍​ക്ഷോ​ഭ​ത്തി​ന്റെ കെ​ടു​തി​ക​ളി​ലാ​ണ്. രാ​വി​ലെ മു​ത​ല്‍ ശ​ക്ത​മാ​യ കാ​റ്റ് പ്ര​ദേ​ശ​ത്ത് വീ​ശു​ന്നു​ണ്ട്. ക​ട​ല്‍​ഭി​ത്തി​ക​ള്‍ പോ​ലും ത​ക​ര്‍​ത്തു​കൊ​ണ്ടാ​ണ് തി​ര അ​ടി​ച്ചു​ക​യ​റു​ന്ന​ത്. ജി​യോ​ഭി​ത്തി​ക​ള്‍​ക്കും തി​ര​യെ ത​ട​ഞ്ഞു​നി​ര്‍​ത്താ​നാ​യി​ല്ല. ജി​യോ​ഭി​ത്തി​ക​ള്‍ ക​വി​ഞ്ഞും വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്.എ​ട​വ​ന​ക്കാ​ട്, വൈ​പ്പി​ന്‍ മേ​ഖ​ല​ക​ളു​ടെ സ്ഥി​തി​യും അ​തി​ദ​യ​നീ​യ​മാ​ണ്. രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച വേ​ലി​യേ​റ്റം പ​ല​വീ​ടു​ക​ളേ​യും വെ​ള്ള​ത്തി​ല്‍ മു​ക്കി. ചി​ല​തു നി​ലം പൊ​ത്തി. ഇ​ര​ച്ചെ​ത്തി​യ വെ​ള്ള​ത്തി​ന്റെ ശ​ക്തി​യേ​റി​യ​തോ​ടെ ചി​ല​ര്‍ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ല്‍ കൊ​വി​ഡ് ഭീ​തി​യി​ല്‍ കാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ പ​ല​രും കൂ​ട്ടാ​ക്കു​ന്നി​ല്ല. ഞാ​റ​യ്ക്ക​ല്‍, എ​ട​വ​ന​ക്കാ​ട്, ഞാ​യ​ര​മ്പ​ലം, കു​ഴു​പ്പി​ള്ളി, ഞാ​റ​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 750 ഓ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളി​ലും നെ​ല്‍​പ്പാ​ട​ങ്ങ​ളി​ലും നീ​ര്‍​ത്ത​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. കൃ​ഷി​ക​ള്‍ ന​ശി​ച്ചു. ക​ട​ല്‍​ഭി​ത്തി​യി​ല്ലാ​ത്ത നാ​യ​ര​മ്പ​ലം, പു​ത്ത​ന്‍​ക​ട​പ്പു​റം, എ​ട​വ​ന​ക്കാ​ട്, അ​ണി​യ​ല്‍, കു​ട്ടു​ങ്ങ​ല്‍…

Read More

ബ​ഡാ രാ​ജ​നെ ഇല്ലാതാക്കാന്‍ എ​ന്ന സാ​ഹ​സി​ക കൃ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ അ​ധോ​ലോ​ക​ത്ത് ആ​രും ത​യാ​റാ​യില്ല! ഒടുവില്‍, ഒരാള്‍ എത്തി… ഒരു ഓട്ടോ ഡ്രൈവര്‍…

ബ​ഡാ രാ​ജ​നെ വ​ധി​ക്കു​ക എ​ന്ന സാ​ഹ​സി​ക കൃ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ അ​ധോ​ലോ​ക​ത്ത് ആ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ധോ​ലോ​ക​ത്തി​നു പു​റ​ത്തു​നി​ന്ന് ഒ​രാ​ളെ ക​ണ്ടെ​ത്താ​ൻ എ​തി​രാ​ളി​ക​ൾ തീ​രു​മാ​നി​ച്ച​ത്. അ​ധോ​ലോ​ക​ത്തു​ള്ള​വ​ർ നേ​രി​ട്ടു രം​ഗ​ത്തി​റ​ങ്ങി​യാ​ൽ ബ​ഡാ രാ​ജ​ന് എ​ളു​പ്പ​ത്തി​ൽ സൂ​ച​ന കി​ട്ടും എ​ന്ന​തും ഇ​തി​നു കാ​ര​ണ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഒാ​ട്ടോ ഡ്രൈ​വ​ർ സ​ഫാ​ലി​ക​യെ പാ​ട്ടി​ലാ​ക്കു​ന്ന​ത്. വെ​ടി​വ​യ്പ് പ​രി​ശീ​ല​നം ര​മേ​ഷ് പൂ​ജാ​രി, മം​ഗേ​ഷ് മോ​റെ, കാ​ലി​യ ആ​ന്‍റ​ണി എ​ന്നി​വ​രാ​യി​രു​ന്നു ഒാ​ട്ടോ ഡ്രൈ​വ​ർ സ​ഫാ​ലി​ക​യു​ടെ വെ​ടി​വ​യ്പ് പ​രി​ശീ​ല​ക​ർ. അ​ഡ്വാ​ൻ​സ് തു​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ​യും ന​ൽ​കി​യി​രു​ന്നു. രാ​ജ​നെ വ​ധി​ക്കാ​നാ​യാ​ൽ ഭീ​മ​മാ​യ തു​ക ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു. പ​ണ​മു​ണ്ടാ​ക്കാ​നാ​യി രാ​ജ​ൻ കാ​ണി​ച്ച അ​തേ അ​തി​സാ​ഹ​സ​മാ​യി​രു​ന്നു സ​ഫാ​ലി​ക​യു​ടെ​യും കൈ​മു​ത​ൽ. അ​മീ​ർ​സാ​ദ​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ പ്ര​തി​കാ​ര​ശ്ര​മ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ന്ത്ര​മെ​ന്നോ​ണം രാ​ജ​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. കേ​വ​ലം 15 ദി​വ​സ​ത്തി​ന​പ്പു​റം സെ​പ്റ്റം​ബ​ർ 21ന് ​രാ​ജ​നെ എ​സ്പ്ല​നേ​ഡ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​രു​ന്പോ​ഴാ​ണ് സ​ഫാ​ലി​ക​യു​ടെ ദൗ​ത്യ​ത്തി​നു സ​മ​യം നി​ശ്ച​യി​ക്ക​പ്പെ​ട്ട​ത്.…

Read More

കാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തി; വീഡിയോ കാണാം…

കാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തുന്ന ദൃശ്യങ്ങള്‍; വീഡിയോ കാണാം… അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍ക്ഷോഭവും. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വീടാണ് കടലാക്രമണത്തില്‍ നിലംപതിച്ചത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ നേരത്തെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ ആളപായം ഒഴിവായി. പ്രദേശത്തെ പ്രദേശത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കേരളത്തില്‍ ശക്തമായിരിക്കും എന്നതുകൊണ്ട് തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ…

Read More

ഹൃ​ദ​യ​താ​ളം നി​ല​യ്ക്കു​ന്ന​തി​ന് മു​മ്പേ … അരമണിക്കൂറിനുള്ളിൽ താണ്ടിയത് 57 കിലോമീറ്റർ; കോ​വി​ഡ് രോ​ഗി​യു​ടെ ജീ​വ​നു​മാ​യി പ​റ​ന്ന് വിഷ്ണു

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഹൃ​ദ​യ​താ​ളം നി​ല​യ്ക്കു​ന്ന​തി​ന് മു​മ്പേ കോ​വി​ഡ് രോ​ഗി​യു​മാ​യി പ​റ​ന്ന് 108 ആം​ബു​ല​ന്‍​സ്. ക​ക്ക​ട്ട് സ്വ​ദേ​ശി​യാ​യ 48കാ​ര​നാ​ണ് 108 ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടേ​യും ന​ഴ്‌​സി​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നാ​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് 108 ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് വി​ഷ്ണു രാ​ജി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ നി​ന്ന് വി​ളി എ​ത്തു​ന്ന​ത്. സ​മ​യം ഒ​ട്ടും ക​ള​യാ​തെ വി​ഷ്ണു ആം​ബു​ല​ന്‍​സ് റെ​ഡി​യാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന 48കാ​ര​ന്‍റെ അ​വ​സ്ഥ പെ​ട്ടെ​ന്നാ​ണ് മോ​ശ​മാ​യ​ത്. ഉ​ട​ന്‍ ത​ന്നെ കു​റ്റ്യാ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ.​നി​മ്യ തി​രി​ച്ച​റി​ഞ്ഞു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ന്‍​സ് ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം രോ​ഗി​ക്കൊ​പ്പം ന​ഴ്‌​സ് നി​ധി​നും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റി. ശ്വാ​സ​ത​ട​സം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന രോ​ഗി​ക്ക് ആം​ബു​ല​ന്‍​സി​ലും ഓ​ക്‌​സി​ജ​ന്‍ ന​ല്‍​കു​ന്നു​ണ്ടാ​യി​രു​ന്നു. 5.15 ന് ​കു​റ്റ്യാ​ടി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ആം​ബു​ല​ന്‍​സ് പു​റ​പ്പെ​ട്ടു.57 കി​ലോ​മീ​റ്റ​റാ​ണ്…

Read More

ഫേസ് ഷീ​ല്‍​ഡ് ഇല്ലെങ്കിൽ പോലീസിനും പണികിട്ടും! വാഹന പരിശോധനയ്ക്ക്  ഗ്ലൗ​സും മാ​സ്‌​കും ധ​രി​ച്ചാൽ പോരെന്ന് കമ്മീഷണർ

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ഭീ​തി വി​ട്ടൊ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍ ഫേസ് ഷീ​ല്‍​ഡ് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജാ​ണ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ലാ​യി ഫേസ് ഷീ​ല്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍ മാ​സ്‌​ക് ധ​രി​ച്ച​തു​കൊ​ണ്ടു​മാ​ത്രം കോ​വി​ഡി​നെ മു​ഴു​വാ​നാ​യും പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ലെ​ന്നും അ​തി​നാ​ല്‍ ഗ്ലൗ​സ്, ഫേസ് ഷീ​ല്‍​ഡ്, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി. സ്‌​റ്റേ​ഷ​നി​ലു​ള്ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​ത്ത​രം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണം. രേ​ഖ​ക​ള്‍ വാ​ങ്ങി പ​രി​ശോ​ധി​ക്കു​ക വ​ഴി​ രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത് ത​ട​യാ​ന്‍ ഗ്ലൗ​സു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും ഇ​ട​ക്കി​ടെ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​രും സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രും അ​ത​ത് പ​രി​ധി​യി​ലെ സ്‌​റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍ ഇ​ക്കാ​ര്യം ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും…

Read More

എല്ലാവരും വീട്ടിലിരിക്കുന്നു, കള്ളന്മാര്‍ വിലസുന്നു! മു​ൻ ച​ക്രം പ​ഞ്ച​റാ​യി​രു​ന്നി​ട്ടും വീ​ട്ട​മു​റ്റ​ത്ത പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ഢം​ബ​ര ബൈ​ക്ക് മോ​ഷ​ണം പോ​യി

കോ​ട്ട​യം: ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് പ​ക​ൽ, രാ​ത്രി വ്യ​ത്യാ​സ​മി​ല്ലാ​ത്ത പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്പോ​ൾ ജ​ന​ങ്ങ​ൾ വീ​ട്ടി​ലി​രി​ക്കു​ക​യും ക​ള്ള​ൻ​മാ​ർ പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ വ്യ​ഴാ​ഴ്ച രാ​ത്രി​യി​ൽ ഏ​റ്റു​മാ​നൂ​ർ പേ​രൂ​രി​ലെ വീ​ട്ട​മു​റ്റ​ത്ത പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ഢം​ബ​ര ബൈ​ക്ക് മോ​ഷ​ണം പോ​യി. ബൈ​ക്കി​ന്‍റെ മു​ൻ ച​ക്രം പ​ഞ്ച​റാ​യി​രു​ന്നി​ട്ടും ക​ള്ള​ൻ​മാ​ർ ബൈ​ക്ക് മോ​ഷ്്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും പേ​രൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​യാ​ളു​ടെ ആ​ഢം​ബ​ര ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ഈ ​ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വീ​ട്ടു​മു​ത്ത് ത​ന്നെ അ​ഞ്ച് മ​റ്റ് ബൈ​ക്കു​ക​ളും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഇ​വ​യൊ​ന്നും ക​ള്ള​നു വേ​ണ്ടാ​യി​രു​ന്നു. ക​ള്ള​ൻ​മാ​ർ കൃ​ത്യ​മാ​യ ആ​ഢം​ബ​ര ബൈ​ക്ക് മാ​ത്ര​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 12-നു​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡി​ൽ ലോ​ക്ക് ചെ​യ്തി​രു​ന്ന​തു​മാ​ണ്. വീ​ട്ടു​കാ​ർ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നാ​ൽ ലോ​ക്ക് ത​ക​ർ​ത്ത് ത​ള്ളി നീ​ക്കി​യോ, അ​ല്ലെ​ങ്കി​ൽ ബൈ​ക്ക് മ​റ്റൊ​രു…

Read More

ദുബായിൽ നിന്ന് പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ എത്തുന്നു; മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ ഹൗ​സ് ഡ്ര​ഗ് ബാ​ങ്കി​ൽ ഓക്സി മീറ്ററിന്‍റെ വി​ല സാധാരണക്കാരനും താങ്ങാവുന്ന രീതിയിൽ

പേ​രൂ​ർ​ക്ക​ട : ശ​രീ​ര​ത്തി​ലെ ഓ​ക്സി​ജ​ൻ നി​ല അ​റി​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഇ​നി കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഭ​ര​ണ​സ​മി​തി ദു​ബാ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഓ​ക്സി മീ​റ്റ​റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ ഹൗ​സ് ഡ്ര​ഗ് ബാ​ങ്കി​ൽ ഇ​തി​ന്‍റെ വി​ല 500 രൂ​പ​യ്ക്ക് താ​ഴെ എ​ത്തും. നി​ല​വി​ൽ 750 രൂ​പ​യ്ക്കാ​ണ് ഡ്ര​ഗ് ബാ​ങ്ക് വ​ഴി വി​ൽപ​ന ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം പു​തി​യ സ്റ്റോ​ക്ക് എ​ത്തു​ന്പോ​ൾ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ വ​ഴി പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ത​ൽ​ക്കാ​ലം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ഡ്ര​ഗ് ക​ൺ​ട്രോ​ള​റു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​വി​പ​ണി​യി​ൽ ഓ​ക്സി മീ​റ്റ​റു​ക​ൾ എ​ത്തി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​വ കൃ​ത്യ​മാ​യ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത് എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ക്കു​ന്ന ഒ​രു സം​വി​ധാ​നം ഇ​തി​നാ​യി വേ​ണ്ടി​വ​രും. കേ​ര​ള​ത്തി​ലെ 14…

Read More

വേ​ന​ല്‍​മ​ഴ​യി​ല്‍ മു​ന്നില്‍ പ​ത്ത​നം​തി​ട്ട ജി​ല്ല! ഈ ​നി​ല​യി​ല്‍ ​മ​ഴ തു​ട​ര്‍​ന്നാ​ല്‍ ‘പണിപാളും’

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം വേ​ന​ല്‍​മ​ഴ ല​ഭി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​ള​യ​ഭീ​ഷ​ണി​യി​ല്‍. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മു​ത​ല്‍ മേ​യ് 13 വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ ജി​ല്ല​യി​ല്‍ 70 സെ​ന്‍റീ​മീ​റ്റ​ര്‍ അ​ധി​ക​മ​ഴ ല​ഭി​ച്ചി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​ലും ഇ​ര​ട്ടി​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ന്യൂ​ന​മ​ര്‍​ദ്ദ​ത്തേ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ പ്ര​ള​യ​ഭീ​തി​യി​ലു​മാ​ക്കി. ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് പൊ​ടു​ന്നനെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​ണി​മ​ല, ക​ല്ല​ട ന​ദി​ക​ള്‍ ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. അ​ച്ച​ന്‍​കോ​വി​ല്‍, പ​മ്പ ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു തു​ട​ങ്ങി. മ​ഴ ഈ ​നി​ല​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ ന​ദി​ക​ള്‍ ക​ര​ക​വി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. പ്ര​ധാ​ന സം​ഭ​ര​ണി​ക​ളി​ല്‍ 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ് എ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം കൂ​ടു​ക​യും ജ​ല​മൊ​ഴു​ക്ക് വ​ര്‍​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ മൂ​ഴി​യാ​ര്‍, മ​ണി​മലയാ​ര്‍ സം​ഭ​ര​ണി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ച്ചു. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വു​മ​ധി​കം മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് കോ​ന്നി​യി​ലെ വ​നം…

Read More