കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​വി​ടെ ? അ​ടി​യ​ന്ത​ര​മാ​യി സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നോ നി​ല​വി​ൽ അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ‌​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ചി​ല സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥാ​പി​ച്ചി​ല്ലെ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പി‌​എം-​കെ​യേ​ഴ്സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി കേ​ന്ദ്രം ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്‌​കോ​ട്ടി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment