എങ്ങനെ പിടിച്ചു നിൽക്കും? വീണ്ടും പഞ്ചായത്തുകൾ അടഞ്ഞു തുടങ്ങി;  ഒരെത്തും പിടിയുമില്ലാതെ സ്വകാര്യ ബസ് മേഖലയും

കോ​ട്ട​യം: സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ ന​ട്ടം​തി​രി​ഞ്ഞു സ്വ​കാ​ര്യ മേ​ഖ​ല. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് വ​ർ​ധി​ച്ച​തോ​ടെ സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ൽ കൂ​ടു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ല​യ്ക്കു​ന്നു. ജി​ല്ല​യി​ലെ ആ​യി​രം സ്വ​കാ​ര്യ ബ​സു​ക​ളി​ൽ 450 എ​ണ്ണ​മാ​ണ് നി​ല​വി​ൽ ഓ​ടി​ക്കു​ന്ന​ത്.

കോ​ട്ട​യം ന​ഗ​ര​മേ​ഖ​ല​യി​ൽ ഓ​ടു​ന്ന 575 ബ​സു​ക​ളി​ൽ ഇ​ന്ന​ലെ 270 ബ​സു​ക​ളേ നി​ര​ത്തി​ലി​റ​ങ്ങി​യു​ള്ളു.ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ലെ നി​യ​ന്ത്ര​ണ​വും ശ​നി, ഞാ​യ​ർ ലോ​ക്ഡൗ​ണും ക​ഴി​ഞ്ഞാ​ൽ മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ് മി​നി​മം നി​ര​ക്കി​ൽ ക​ള​ക്ഷ​ൻ ല​ഭി​ക്കു​ക.

ഡീ​സ​ൽ വി​ല വ​ർ​ധ​ന​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വും കാ​ര​ണം സ​ർ​വീ​സ് മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​മാ​ണ്.15 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ര​വ​ധി വാ​ർ​ഡു​ക​ളി​ലും വീ​ണ്ടും ലോ​ക്ഡൗ​ണ്‍ വ​ന്ന​തും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​യി​ലെ സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് നി​ർ​ത്തി ആ​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും അ​നു​വാ​ദ​മി​ല്ല.

വ​ഴി​ക​ൾ അ​ട​ച്ച​തോ​ടെ റൂ​ട്ട് മാ​റ്റി ഓ​ടി​യാ​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​വി​ല്ല. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യാ​ൽ അ​ടു​ത്ത​മാ​സം പ​കു​തി വ​രെ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

Related posts

Leave a Comment